ബൈക്കാവട്ടെ, കാറാവട്ടെ... നമ്മുടെ നാട്ടിൽ വാഹനം വാങ്ങുന്ന ഭൂരിഭാഗം ആളുകളുടെയും പ്രഥമ പരിഗണന മൈലേജിനാണ്. അന്നും ഇന്നും വാഹനസുരക്ഷയുൾപ്പെടെ പ്രധാനപ്പെട്ട സംഗതികൾക്കെല്ലാം സാധാരണ മലയാളി രണ്ടും മൂന്നും പരിഗണനയേ നൽകിയിരുന്നുള്ളൂ. എന്നാൽ, ഇന്ധനവില അടിക്കടി ഉയർന്നതോടെ വാഹന ഉപഭോക്താക്കളുടെ രണ്ടും മൂന്നും പരിഗണനകൂടി മൈലേജിൽ തന്നെ എത്തിനിൽക്കുകയാണ്. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ മൈലേജ് എന്ന കൺെസപ്റ്റിലേക്കുള്ള ഓട്ടത്തിലേക്കാണ് വാഹന നിർമാതാക്കളും. നിലവിൽ വാഹനം ഉപയോഗിക്കുന്നവരാവട്ടെ വാഹനത്തിെൻറ മികച്ച മൈലേജ് എങ്ങനെ നിലനിർത്താമെന്ന് തലപുകക്കുകയാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ താൽക്കാലിക ആശ്വാസത്തിന് ചെയ്യുന്ന കാര്യങ്ങൾ അബദ്ധമാവുകയും ചെയ്യാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിലവിൽ ലഭിക്കുന്നതിനെക്കാൾ 20 മുതല്‍ 30 ശതമാനം വരെ അധിക മൈലേജ് നേടാനാകും.
ശ്രദ്ധിക്കാൻ 15 കാര്യങ്ങൾ
1. വാഹനം എപ്പോഴും നല്ല കണ്ടീഷനിൽ സൂക്ഷിക്കുക
2. നിർമാതാക്കൾ നിർദേശിച്ചിരിക്കുന്ന കാലയളവിൽ തന്നെ സർവിസ് നടത്തുക
3. നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന എന്ജിന് ഓയിലും ഘടകങ്ങളും ഉപയോഗിക്കുക
4. എൻജിൻ ഓയിൽ, ഓയിൽ ഫിൽട്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ മാറുക
5. കൂടുതല്‍ പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിർമാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫിൽട്ടര്‍ മാറ്റുക
6. വാഹനത്തിൽ അമിത മോഡിഫിക്കേഷനുകള്‍ നടത്താതിരിക്കുക
7. വാഹനം സ്റ്റാർട്ട് ചെയ്ത് വെറുതെ ഇടാതിരിക്കുക. എൻജിൻ ചൂടാകാനായി അധികനേരം സ്റ്റാർട്ട് ചെയ്തിടരുത്.
8. വീല്‍ അലൈന്‍മെൻറ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
9. പുതിയ വാഹനങ്ങളില്‍ ആക്സിലറേറ്ററിൽനിന്ന് കാൽ എടുത്താൽ ഫ്യുവൽ ഇൻജക്ടർ പ്രവർത്തിക്കില്ല. അതുകൊണ്ടുതന്നെ ഇറക്കങ്ങളിൽ ആക്സിലറേറ്ററിൽനിന്ന് കാൽ എടുക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കും.
10. പെട്ടെന്ന് ആക്സിലറേറ്റർ കൊടുക്കുന്നതും അനാവശ്യ ബ്രേക്കിങ്ങും ഒഴിവാക്കുന്നത് മൈലേജ് മെച്ചപ്പെടാൻ സഹായിക്കും.
11. ട്രാഫിക് സിഗ്നൽ, െറയിൽവേ ക്രോസിങ് എന്നിവിടങ്ങളിൽ കാത്തുനിൽക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക.
12. 30 സെക്കന്‍ഡില്‍ കുറവാണ് കാത്തുനില്‍ക്കേണ്ടതെങ്കില്‍ ഓഫാക്കാതിരിക്കുക. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ചെലവാകും.
13. ഭാരമേറിയ സാധനങ്ങള്‍ കാറിനകത്ത് കയറ്റുന്നത് കുറക്കുക. കാറിലെ കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകളെ കയറ്റുക. പരമാവധി കയറ്റാവുന്ന അല്ലെങ്കിൽ വഹിക്കാവുന്ന ഭാരം നിർമാതാക്കൾ യൂസർ മാന്വലിൽ നൽകിയിട്ടുണ്ടാവും. അവ നോക്കി മനസ്സിലാക്കുക.
14. വിശ്വാസ്യതയുള്ള പമ്പില്‍നിന്ന് മാത്രം ഇന്ധനം നിറക്കുക
15. വാഹനം തണലത്തു പാര്‍ക്ക് ചെയ്യുക. ഇന്ധനം ആവിയായിപ്പോകാതിരിക്കാനും കാറിനുള്ളിലെ ചൂടുകുറക്കാനും അതുപകരിക്കും.
ടയർ ശ്രദ്ധിക്കാം
●കമ്പനി നിർദേശിച്ചിരിക്കുന്ന അളവിൽ ടയറിലെ വായുമർദം നിലനിർത്താൻ ശ്രദ്ധിക്കുക. കൃത്യമായ ടയർപ്രഷർ ഇല്ലാത്ത വാഹനങ്ങളിൽ ഇന്ധനക്ഷമത 13 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. ടയറിെൻറ ആയുസ്സും കുറയും.
●ഉയര്‍ന്ന പ്രകടനശേഷിയുള്ള ടയറുകള്‍ സ്വാഭാവികമായും ഉയര്‍ന്ന ഗ്രിപ്പിനും കൈകാര്യക്ഷമതക്കും പ്രാധാന്യം നല്‍കുന്നതാണ്. കൂടിയ റോളിങ് റെസിസ്റ്റന്‍സ് കിട്ടുന്ന വിധം നിര്‍മിച്ച ടയറുകൾ മൈലേജ് കുറക്കും.
●കൂടുതൽ ഫ്രാക്ഷനും സ്റ്റബിലിറ്റിക്കും വേണ്ടി വീതികൂടിയ ടയർ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത കുറക്കും
●ടയറുകൾ കൃത്യസമയത്തു മാറ്റി പുതിയത് വാങ്ങിക്കുക.
●ദിനേന 100 കിലോമീറ്ററിനു മുകളിൽ ഓടുന്ന വാഹനം ആെണങ്കിൽ ആഴ്ചയിൽ ഒരുതവണ എയർ പ്രഷർ പരിശോധിക്കണം. ഓട്ടം കുറവുള്ള വാഹനങ്ങൾക്ക് രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം.
●5000 കിലോമീറ്റർ കൂടുമ്പോൾ വീൽ ബാലൻസിങ്ങും അലൈൻമെൻറും ഒരുമിച്ചു ചെയ്യണം. ഇതിനു പുറമെ ഒാരോ പതിനായിരം കിലോമീറ്ററിലും ടയർ റൊട്ടേറ്റ് ചെയ്യണം.
●ടയർ മാറുമ്പോൾ നാലും ഒരുമിച്ച് മാറ്റുക. നാലു ടയറുകളും ഒരേ ബ്രാൻഡ് ഉപയോഗിക്കുക. അല്ലെങ്കിൽ അലൈൻമെൻറ് അടിക്കടി തെറ്റി ടയറിെൻറ തേയ്മാനം ദ്രുതഗതിയിലാവും.
എ.സി ആവശ്യത്തിന് മാത്രം
●എ.സി ഉപയോഗിക്കുമ്പോൾ 10 മുതൽ 15 ശതമാനം വരെ ഇന്ധനക്ഷമത കുറയും. എ.സി കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത സമയം, കുറഞ്ഞ വേഗത്തിൽ യാത്രചെയ്യുമ്പോൾ എ.സി ഓഫാക്കിയിടുക.
●ക്ലൈമറ്റ് കണ്ട്രോള് സംവിധാനമുള്ള കാറുകളിലാണെങ്കില്‍ 'ലോ ബ്ലോവര്‍' മോഡില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നതാണ് നല്ലത്.
●വിന്‍ഡോകള്‍ താഴ്ത്തി, ഉയര്‍ന്ന വേഗത്തില്‍ പായുകയാണെങ്കില്‍ കാറിെൻറ എയ്റോഡൈനാമിക് ഡ്രാഗ് അഥവാ കാറ്റിനെ മുറിച്ചുകടക്കാനുള്ള ശേഷി കുറയുന്നു. ഇത് ഇന്ധനക്ഷമത കുറക്കുമെന്നോർക്കുക.
●എ.സിയുടെ ഫിൽട്ടർ ഇടക്ക് വൃത്തിയാക്കണം. വാഹനത്തിെൻറ ഗ്ലാസ് മുഴുവനായി അടച്ചിട്ടുവേണം എ.സി ഉപയോഗിക്കാൻ.
ഗിയർ ചേഞ്ചിൽ ശ്രദ്ധ വേണം
●പരമാവധി ഒരേ വേഗത്തില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക.
●അമിതവേഗം ഉപേക്ഷിക്കുക. മണിക്കൂറിൽ 45–55 കി.മീ. വേഗമാണ് കൂടുതൽ ഇന്ധനക്ഷമത നേടാൻ നല്ലത്.
●കഴിയുന്ന സമയങ്ങളിലെല്ലാം ടോപ് ഗിയറില്‍ കമ്പനി പറയുന്ന ഇക്കോണമി സ്പീഡില്‍ ഓടിക്കുക.
●അടിക്കടിയുള്ള ഗിയര്മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ എന്നിവയും മൈലേജ് കുറക്കും.
●ക്രമേണ വേഗം ആർജിക്കുകയും അനുക്രമമായി കുറക്കുകയും ചെയ്യുന്ന ഡ്രൈവിങ് രീതി സ്വായത്തമാക്കുക.
●പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിങ്ങും ഗിയര്‍ ചേഞ്ചിങ്ങുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിെൻറ ദീര്‍ഘായുസ്സുതന്നെ നഷ്ടപ്പെടുത്തും.
ഭാരം അധികമാവേണ്ട
അധികഭാരം ഇന്ധനച്ചെലവ് കൂട്ടും. വാഹനത്തില്‍ 20 കിലോഗ്രാം ഭാരം അധികമുണ്ടെങ്കില്‍ കൂടി ഇന്ധനച്ചെലവ് ഒരു ശതമാനം കൂടുമെന്നാണ് കണക്ക്. ഉപയോഗമില്ലാത്തപ്പോള്‍ റൂഫ് റാക്കുകള്‍ അഴിച്ചുവെക്കുക. കഴിവതും ഡിക്കിയില്തന്നെ സാധനങ്ങള്‍ ഒതുക്കുക.
ബൈക്കിന് കരുതൽ
●കൃത്യമായ ഇടവേളകളിൽ സർവിസ് ചെയ്യിക്കണം.
● വാഹന കമ്പനി നിർദേശിക്കുന്ന വേഗത്തിൽ വാഹനം ഓടിക്കുക (യൂസർ മാന്വൽ നോക്കുക).
●കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റുക. ഗുണനിലവാരമുള്ള ഒായിൽ നിറക്കാൻ ശ്രമിക്കുക.
●മഴക്കാലത്ത് ചെയിനിലെയും മറ്റും ലൂബ്രിക്കൻറ് വേഗത്തിൽ നഷ്ടമാകും. രണ്ടാഴ്ചയിലൊരിക്കൽ പരിശോധിക്കുക.
●ടയർ പ്രഷർ കൃത്യമായ രീതിയിൽ നിലനിർത്തുക.
●ബാറ്ററി ഗ്രാവിറ്റി കൃത്യമാണെന്ന് ഉറപ്പുവരുത്തണം.സ്റ്റാർട്ടിങ് ട്രബ്ൾ കാണിച്ചാൽ കൃത്യമായി ചെക്കപ് നടത്തുക.
●വാഹനം അനാവശ്യമായി ഇരപ്പിക്കാതിരിക്കുക, ക്ലച്ച് പൂർണമായി പിടിച്ചശേഷം മാത്രം ഗിയർ മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.