Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightമൈലേജ് കൂട്ടാം,...

മൈലേജ് കൂട്ടാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ....

text_fields
bookmark_border
Tips to Improve Mileage
cancel
ബൈ​ക്കാ​വ​ട്ടെ, കാ​റാ​വ​ട്ടെ... നമ്മുടെ നാട്ടിൽ വാ​ഹ​നം വാ​ങ്ങു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പ്ര​ഥ​മ പ​രി​ഗ​ണ​ന മൈ​ലേ​ജിനാ​ണ്. അ​ന്നും ഇ​ന്നും വാ​ഹ​ന​സു​ര​ക്ഷ​യു​ൾ​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട സം​ഗ​തി​ക​ൾ​ക്കെ​ല്ലാം സാധാരണ മലയാളി ര​ണ്ടും മൂ​ന്നും പ​രി​ഗ​ണ​ന​യേ നൽകിയിരുന്നു​ള്ളൂ. എ​ന്നാ​ൽ, ഇ​ന്ധ​ന​വി​ല അ​ടി​ക്ക​ടി ഉ​യ​ർന്നതോടെ വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ര​ണ്ടും മൂ​ന്നും പ​രി​ഗ​ണ​ന​കൂ​ടി മൈ​ലേ​ജിൽ ത​ന്നെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. കു​റ​ഞ്ഞ ഇ​ന്ധ​ന​ത്തി​ൽ കൂ​ടു​ത​ൽ മൈ​ലേ​ജ് എ​ന്ന ക​ൺ​​െസ​പ്റ്റി​ലേ​ക്കു​ള്ള ഓ​ട്ട​ത്തി​ലേ​ക്കാ​ണ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും. നി​ല​വി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​വ​ട്ടെ വാ​ഹ​ന​ത്തി​​െൻറ മികച്ച മൈ​ലേ​ജ് എ​ങ്ങ​നെ നിലനിർത്താമെ​ന്ന് ത​ല​പു​ക​ക്കു​ക​യാ​ണ്. ശ്ര​ദ്ധി​ച്ച് കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന്​ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ​ അബദ്ധമാവുകയും ചെയ്യാം. ചി​ല കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ നിലവിൽ ലഭിക്കുന്നതിനെക്കാൾ 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ അ​ധി​ക മൈ​ലേ​ജ് നേ​ടാ​നാ​കും.

ശ്രദ്ധിക്കാൻ 15 കാര്യങ്ങൾ

1. വാ​ഹ​നം എപ്പോഴും ന​ല്ല ക​ണ്ടീ​ഷ​നി​ൽ സൂ​ക്ഷി​ക്കു​ക

2. നി​ർ​മാ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന കാ​ല​യ​ള​വി​ൽ ത​ന്നെ സ​ർ​വി​സ് ന​ട​ത്തു​ക

3. നി​ര്‍മാ​താ​ക്ക​ള്‍ നി​ര്‍ദേ​ശി​ക്കു​ന്ന എ​ന്‍ജി​ന്‍ ഓ​യി​ലും ഘ​ട​ക​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക

4. എ​ൻ​ജി​ൻ ഓ​യി​ൽ, ഓ​യി​ൽ ഫി​ൽ​ട്ട​ർ എ​ന്നി​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മാ​റുക

5. കൂ​ടു​ത​ല്‍ പൊ​ടി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്കി​ല്‍ നി​ർ​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന കാ​ല​യ​ള​വി​നും മു​മ്പേ എ​യ​ര്‍ ഫി​ൽട്ട​ര്‍ മാ​റ്റു​ക

6. വാഹനത്തിൽ അമിത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ ന​ട​ത്താ​തി​രി​ക്കു​ക

7. വാ​ഹ​നം സ്‌​റ്റാ​ർ​ട്ട് ചെ​യ്‌​ത് വെ​റു​തെ ഇ​ടാ​തി​രി​ക്കു​ക. എ​ൻ​ജി​ൻ ചൂ​ടാ​കാ​നാ​യി അ​ധി​ക​നേ​രം സ്​റ്റാർട്ട് ചെയ്തിടരുത്.

8. വീ​ല്‍ അ​ലൈ​ന്‍മെ​ൻറ്​ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

9. പു​തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ക്സി​ല​റേ​റ്റ​റി​ൽ​നി​ന്ന് കാ​ൽ എ​ടു​ത്താ​ൽ ഫ്യുവ​ൽ ഇ​ൻജ​ക്​ടർ പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​റ​ക്ക​ങ്ങ​ളി​ൽ ആ​ക്സി​ല​റേ​റ്റ​റി​ൽ​നി​ന്ന് കാ​ൽ എ​ടു​ക്കു​ന്ന​ത് ഇ​ന്ധ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും.

10. പെ​ട്ടെ​ന്ന് ആ​ക്സി​ല​റേ​റ്റ​ർ കൊ​ടു​ക്കു​ന്ന​തും അ​നാ​വ​ശ്യ ബ്രേ​ക്കി​ങ്ങും ഒ​ഴി​വാ​ക്കു​ന്ന​ത് മൈ​ലേ​ജ് മെച്ചപ്പെടാൻ സ​ഹാ​യി​ക്കും.

11. ട്രാ​ഫി​ക് സി​ഗ്ന​ൽ, ​െറ​യി​ൽ​വേ ക്രോ​സി​ങ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യു​ക.

12. 30 സെ​ക്ക​ന്‍ഡി​ല്‍ കു​റ​വാ​ണ് കാ​ത്തു​നി​ല്‍ക്കേ​ണ്ട​തെ​ങ്കി​ല്‍ ഓ​ഫാ​ക്കാ​തി​രി​ക്കു​ക. വീ​ണ്ടും സ്​​റ്റാ​ര്‍ട്ട് ചെ​യ്യു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ഇ​ന്ധ​നം ചെലവാകും.

13. ഭാ​ര​മേ​റി​യ സാ​ധ​ന​ങ്ങ​ള്‍ കാ​റി​ന​ക​ത്ത് ക​യ​റ്റു​ന്ന​ത് കു​റ​ക്കു​ക. കാ​റി​ലെ ക​പ്പാ​സി​റ്റി​ക്ക് അ​നു​സ​രി​ച്ച് ആ​ളു​ക​ളെ ക​യ​റ്റു​ക. പ​ര​മാ​വ​ധി ക​യ​റ്റാ​വു​ന്ന അ​ല്ലെ​ങ്കി​ൽ വ​ഹി​ക്കാ​വു​ന്ന ഭാ​രം നി​ർ​മാ​താ​ക്ക​ൾ യൂ​സ​ർ മാ​ന്വലി​ൽ ന​ൽ​കി​യി​ട്ടു​ണ്ടാ​വും. അ​വ നോ​ക്കി മ​ന​സ്സി​ലാ​ക്കു​ക.

14. വി​ശ്വാ​സ്യ​ത​യു​ള്ള പ​മ്പി​ല്‍നി​ന്ന് മാത്രം ഇ​ന്ധ​നം നി​റ​ക്കു​ക

15. വാ​ഹ​നം ത​ണ​ല​ത്തു പാ​ര്‍ക്ക് ചെ​യ്യു​ക. ഇ​ന്ധ​നം ആ​വി​യാ​യിപ്പോകാതിരിക്കാനും കാ​റി​നു​ള്ളി​ലെ ചൂ​ടു​കു​റ​ക്കാനും അ​തു​പ​ക​രി​ക്കും.


ട​യ​ർ ശ്ര​ദ്ധി​ക്കാം

●ക​മ്പ​നി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന അ​ള​വി​ൽ ട​യ​റി​ലെ വാ​യു​മ​ർ​ദം നി​ല​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക. കൃ​ത്യ​മാ​യ ട​യ​ർ​പ്ര​ഷ​ർ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​ന​ക്ഷ​മ​ത 13 ശ​ത​മാ​നം വ​രെ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ട​യ​റി​​െൻറ ആ​യു​സ്സും കു​റ​യും.

●ഉ​യ​ര്‍ന്ന പ്ര​ക​ട​ന​ശേ​ഷി​യു​ള്ള ട​യ​റു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യും ഉ​യ​ര്‍ന്ന ഗ്രി​പ്പി​നും കൈ​കാ​ര്യ​ക്ഷ​മ​ത​ക്കും പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​താണ്. കൂ​ടി​യ റോ​ളി​ങ്​ റെ​സി​സ്​​റ്റ​ന്‍സ് കി​ട്ടു​ന്ന വി​ധ​ം നി​ര്‍മി​ച്ച ട​യ​റു​ക​ൾ മൈ​ലേ​ജ് കു​റ​ക്കും.

●കൂ​ടു​ത​ൽ ഫ്രാ​ക്​​ഷ​നും സ്​​റ്റ​ബി​ലി​റ്റി​ക്കും വേ​ണ്ടി വീ​തി​കൂ​ടി​യ ട​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കും

●ട​യ​റു​ക​ൾ കൃ​ത്യ​സ​മ​യ​ത്തു മാ​റ്റി പു​തി​യ​ത് വാ​ങ്ങി​ക്കു​ക.

●ദി​നേ​ന 100 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ ഓ​ടു​ന്ന വാ​ഹ​നം ആ​െണ​ങ്കി​ൽ ആ​ഴ്ച​യി​ൽ ഒ​രുത​വ​ണ എ​യ​ർ പ്ര​ഷ​ർ പ​രി​ശോ​ധി​ക്ക​ണം. ഓ​ട്ടം കു​റ​വു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

●5000 കി​ലോ​മീ​റ്റ​ർ കൂ​ടു​മ്പോ​ൾ വീ​ൽ ബാ​ല​ൻ​സി​ങ്ങും അ​ലൈ​ൻ​മെൻറും ഒ​രു​മി​ച്ചു ചെ​യ്യ​ണം. ഇ​തി​നു പു​റ​മെ ഒാ​രോ പ​തി​നാ​യി​രം കി​ലോ​മീ​റ്റ​റി​ലും ട​യ​ർ റൊ​ട്ടേ​റ്റ് ചെ​യ്യ​ണം.

●ട​യ​ർ മാ​റു​മ്പോ​ൾ നാ​ലും ഒ​രു​മി​ച്ച് മാ​റ്റു​ക. നാ​ലു ട​യ​റു​ക​ളും ഒ​രേ ബ്രാ​ൻ​ഡ്​ ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെങ്കിൽ അ​ലൈ​ൻ​മെ​ൻ​റ്​ അ​ടി​ക്ക​ടി തെ​റ്റി ട​യ​റി​​െൻറ തേ​യ്മാ​നം ദ്രു​ത​ഗ​തി​യി​ലാവും.


എ.​സി ആവശ്യത്തിന് മാത്രം

●എ.​സി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​യു​ം. എ.സി ക​ഴി​വ​തും ആ​വ​ശ്യ​ത്തി​നു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യം, കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ യാ​ത്ര​ചെ​യ്യു​മ്പോ​ൾ എ.​സി ഓ​ഫാ​ക്കി​യി​ടു​ക.

●ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ള്‍ സം​വി​ധാ​ന​മു​ള്ള കാ​റു​ക​ളി​ലാ​ണെ​ങ്കി​ല്‍ 'ലോ ​ബ്ലോ​വ​ര്‍' മോ​ഡി​ല്‍ എ.​സി പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

●വി​ന്‍ഡോ​ക​ള്‍ താ​ഴ്ത്തി, ഉ​യ​ര്‍ന്ന വേ​ഗ​ത്തില്‍ പാ​യു​ക​യാ​ണെ​ങ്കി​ല്‍ കാ​റി​​െൻറ എ​യ്റോ​ഡൈ​നാ​മി​ക് ഡ്രാ​ഗ് അ​ഥ​വാ കാ​റ്റി​നെ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശേ​ഷി കു​റ​യു​ന്നു. ഇ​ത് ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കു​മെന്നോർക്കുക.

●എ.​സി​യു​ടെ ഫി​ൽ​ട്ട​ർ ഇ​ട​ക്ക്​ വൃ​ത്തി​യാ​ക്ക​ണം. വാ​ഹ​ന​ത്തി​​െൻറ ഗ്ലാ​സ് മു​ഴു​വ​നാ​യി അ​ട​ച്ചി​ട്ടു​വേ​ണം എ.​സി ഉ​പ​യോ​ഗി​ക്കാ​ൻ.



ഗി​യ​ർ ചേഞ്ചിൽ ശ്രദ്ധ വേണം

●പ​ര​മാ​വ​ധി ഒ​രേ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

●അ​മി​തവേ​ഗം ഉ​പേ​ക്ഷി​ക്കു​ക. മ​ണി​ക്കൂ​റി​ൽ 45–55 കി.​മീ. വേ​ഗ​മാ​ണ് കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത നേ​ടാ​ൻ ന​ല്ല​ത്.

●ക​ഴി​യു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ടോ​പ് ഗി​യ​റി​ല്‍ ക​മ്പ​നി പ​റ​യു​ന്ന ഇ​ക്കോ​ണ​മി സ്പീ​ഡി​ല്‍ ഓ​ടി​ക്കു​ക.

●അ​ടി​ക്ക​ടി​യു​ള്ള ഗി​യ​ര്‍മാ​റ്റ​ങ്ങ​ളും ഹാ​ഫ് ക്ല​ച്ച്, ക്ല​ച്ചി​ലു​ള്ള നി​ര​ങ്ങ​ല്‍ എന്നിവയും മൈ​ലേ​ജ് കു​റ​ക്കും.

●ക്ര​മേ​ണ വേ​ഗം ആ​ർ​ജി​ക്കു​ക​യും അ​നു​ക്ര​മ​മാ​യി കു​റ​ക്കു​ക​യും ചെ​യ്യു​ന്ന ഡ്രൈ​വി​ങ്​ രീ​തി സ്വാ​യ​ത്ത​മാ​ക്കു​ക.

●പെ​ട്ടെ​ന്നു​ള്ള വേ​ഗ​മെ​ടു​ക്ക​ലും ബ്രേ​ക്കി​ങ്ങും ഗി​യ​ര്‍ ചേഞ്ചി​ങ്ങു​മൊ​ക്കെ മൈ​ലേ​ജ് മാ​ത്ര​മ​ല്ല വാ​ഹ​ന​ത്തി​​െൻറ ദീ​ര്‍ഘാ​യു​സ്സുത​ന്നെ ന​ഷ്​​ട​പ്പെ​ടു​ത്തും.


ഭാ​രം അധികമാവേണ്ട

അ​ധി​ക​ഭാ​രം ഇ​ന്ധ​ന​ച്ചെ​ല​വ് കൂ​ട്ടും. വാ​ഹ​ന​ത്തി​ല്‍ 20 കി​ലോ​ഗ്രാം ഭാ​രം അ​ധി​ക​മു​ണ്ടെ​ങ്കി​ല്‍ കൂ​ടി ഇ​ന്ധ​ന​ച്ചെ​ല​വ് ഒ​രു ശ​ത​മാ​നം കൂ​ടു​മെ​ന്നാ​ണ് ക​ണ​ക്ക്. ഉ​പ​യോ​ഗ​മി​ല്ലാ​ത്ത​പ്പോ​ള്‍ റൂ​ഫ് റാ​ക്കു​ക​ള്‍ അ​ഴി​ച്ചു​വെ​ക്കു​ക. ക​ഴി​വ​തും ഡി​ക്കി​യി​ല്‍ത​ന്നെ സാ​ധ​ന​ങ്ങ​ള്‍ ഒ​തു​ക്കു​ക.


ബൈ​ക്കി​ന് ക​രു​ത​ൽ

●കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സ് ചെ​യ്യി​ക്ക​ണം.

● വാ​ഹ​ന ക​മ്പ​നി നിർദേശിക്കുന്ന വേഗത്തിൽ വാ​ഹ​നം ഓ​ടി​ക്കു​ക (യൂ​സ​ർ മാ​ന്വൽ നോക്കുക).

●കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ എ​ൻ​ജി​ൻ ഓ​യി​ൽ മാ​റ്റ​ുക. ഗു​ണ​നി​ല​വാ​ര​മു​ള്ള ഒാ​യി​ൽ നി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക.

●മ​ഴ​ക്കാ​ല​ത്ത് ചെ​യി​നി​ലെ​യും മ​റ്റും ലൂ​ബ്രി​ക്ക​ൻറ്​ വേ​ഗ​ത്തി​ൽ ന​ഷ്​​ട​മാ​കു​ം. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ക്കു​ക.

●ട​യ​ർ പ്ര​ഷ​ർ കൃ​ത്യ​മാ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്തു​ക.

●ബാ​റ്റ​റി ഗ്രാ​വി​റ്റി കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.സ്​​റ്റാ​ർ​ട്ടി​ങ്​ ട്ര​ബ്​ൾ കാ​ണി​ച്ചാ​ൽ കൃ​ത്യ​മാ​യി ചെ​ക്ക​പ് ന​ട​ത്തു​ക.

●വാ​ഹ​നം അ​നാ​വ​ശ്യ​മാ​യി ഇ​ര​പ്പി​ക്കാ​തി​രി​ക്കു​ക, ക്ല​ച്ച് പൂ​ർ​ണ​മാ​യി പി​ടി​ച്ച​ശേ​ഷം മാ​ത്രം ഗി​യ​ർ മാ​റ്റു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolmileage
News Summary - Tips to Improve Mileage
Next Story