തടി കൂടുന്നുണ്ടോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

അമിതവണ്ണം മറ്റു രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുക മാത്രമല്ല, അതുതന്നെ ഒരു രോഗവുമാണ്. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പൊതുജനാരോഗ്യ ആശങ്കയായി ഇന്ന് പൊണ്ണത്തടി മാറിക്കഴിഞ്ഞു. 80 കോടിയാളുകൾ അമിതവണ്ണം മൂലമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഗുരുതരമായ രോഗങ്ങളിലേക്കുള്ള വാതിലായ പൊണ്ണത്തടിയെ തിരിച്ചറിയാനും ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്...


36 വയസ്സുള്ള, ഗൾഫിൽ ൈഡ്രവറായ സുധീർ എന്ന സുമുഖനായ ചെറുപ്പക്കാരൻ ഒ.പിയിൽ വന്നത് നടക്കുമ്പോഴുള്ള കിതപ്പി​െൻറ കാരണം കണ്ടുപിടിക്കാനാണ്. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. അമിതമായ കൂർക്കംവലി ഉണ്ടെന്നതൊഴിച്ചാൽ ഒരു ദുശ്ശീലവും അദ്ദേഹത്തിനില്ല. മുമ്പ്​ ഒരു രോഗവും കണ്ടുപിടിച്ചിട്ടില്ലാത്ത അദ്ദേഹത്തിെൻറ ശരീരഭാരം 108 കിലോയാണ്, -ബി.എം.െഎ 39.

പരിശോധനകളിൽ തെറ്റായ ഹൃദയതാളം, കരൾവീക്കം (ഫാറ്റി ലിവർ), പ്രമേഹത്തി​െൻറ ആരംഭ ലക്ഷണങ്ങൾ, കൂടിയ യൂറിക് ആസിഡ്, ൈട്ര ഗ്ലിസറൈഡ് എന്നിവ കണ്ടെത്തി. സുധീറി​െൻറ ജീവിതശൈലിയിൽ ഏറ്റവും വലിയ പ്രശ്നം മധുരമുള്ള ശീതളപാനീയങ്ങളുടെ അമിത ഉപയോഗവും ഫാസ്​റ്റ്​​ ഫുഡുകളുമാണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ഒ.പിയിൽ 22 കിലോ ഭാരം കുറഞ്ഞ് വളരെ ഊർജസ്വലനായി കണ്ടു. പൊണ്ണത്തടിയായിരുന്നു ത​െൻറ രോഗമെന്ന് തിരിച്ചറിയാനായതും അതിനാവശ്യമായ തിരുത്തലുകൾ സ്വീകരിക്കുകയും ചെയ്തതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന സുധീറിെൻറ സാക്ഷ്യം വളരെയേറെ സന്തോഷം നൽകി.

പൊണ്ണത്തടി അഥവാ അമിതവണ്ണം ആരോഗ്യത്തി​െൻറ ലക്ഷണമല്ല. മറിച്ച്​ അനാരോഗ്യത്തി​െൻറ മുഖമുദ്രയാണ്. സൗന്ദര്യമെന്നത് മുഖത്തി​െൻറ വശ്യതയേക്കാൾ ശരീരത്തി​െൻറ ദൃഢതയാണെന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


എന്താണ് പൊണ്ണത്തടി?

ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പി​െൻറ അളവ് അധികമാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. നാം കഴിക്കുന്ന ഭക്ഷണത്തിലെ ഊർജം നാം വിനിയോഗിക്കുന്ന ഊർജത്തേക്കാൾ അധികമാകുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടി ഉണ്ടാകുന്നു.


പൊണ്ണത്തടിയുടെ കാരണങ്ങൾ

1. ജനിതകവും ജൈവശാസ്​ത്രപരവുമായ പ്രവണത

മാതാപിതാക്കൾക്ക് അമിതഭാരമുണ്ടെങ്കിൽ കുട്ടിക്ക് ദുർമേദസ്സ് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണ്.

2. തെറ്റായ ആഹാരരീതി

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽപോലും സുലഭമായിരിക്കുന്ന ജങ്ക് ഫുഡുകളുടെയും ഫാസ്​റ്റ്​​ ഫുഡുകളുടെയും കടന്നുകയറ്റം വികസ്വരരാജ്യമായ ഇന്ത്യയിലെ കുട്ടികളിലും മുതിർന്നവരിലും ദുർമേദസ്സ് വർധിക്കാൻ കാരണമായി.

3. വ്യായാമമില്ലായ്മ

ഇപ്പോൾ വ്യാപകമായ ഇലക്േട്രാണിക് ഉപകരണങ്ങളിലെ താൽപര്യം കുട്ടികളിലും മുതിർന്നവരിലും വ്യായാമത്തി​െൻറ പ്രാധാന്യം കുറക്കാൻ ഇടയാക്കുന്നുണ്ട്. പഠനം ഓൺലൈൻ ആയതോടെ സ്​കൂളിൽ പോകാത്ത കുട്ടികളും വർക് ഫ്രം ഹോം ചെയ്യുന്ന മാതാപിതാക്കളും പൊണ്ണത്തടിക്ക് അടിമകളായി മാറുന്നു.

4. ഹോർമോൺ തകരാറുകൾ

പോളിസിസ്​റ്റിക്​ ഓവറി, തൈറോയ്​ഡ് രോഗങ്ങൾ തുടങ്ങിയ ഹോർമോൺ പ്രശ്നങ്ങൾ ദുർമേദസ്സ് ഉണ്ടാകാൻ ഇടയാക്കുന്നു.


ശരീരപ്രകൃതം രണ്ടു തരം

1. കൊഴുപ്പ് പ്രധാനമായും വയറി​െൻറ ഭാഗത്ത് അടിഞ്ഞുകൂടി കുടവയർ ഉണ്ടാകുന്ന ആപ്പിൾ ആകൃതി. ഈ ശരീരപ്രകൃതി ഉള്ളവരിൽ ഹൃേദ്രാഗസാധ്യതയും പ്രമേഹസാധ്യതയും വളരെ കൂടുതലാണ്.

2. കൊഴുപ്പ് നിതംബത്തിലും തുടകളിലും അടിഞ്ഞുകൂടുന്ന പെയർ ആകൃതി.


പൊണ്ണത്തടിയുടെ അപകടങ്ങൾ

പ്രമേഹം, രക്താതിസമ്മർദം, പക്ഷാഘാതം എന്നിവ പൊണ്ണത്തടിയുള്ളവരിൽ സാധാരണ ശരീരഭാരമുള്ളവരെക്കാൾ 2-3 മടങ്ങ് കൂടുതലായി കാണുന്നു. രക്തത്തിലുള്ള അമിതകൊളസ്​േട്രാൾ രക്തധമനികളിൽ അടിഞ്ഞുകൂടി ജരിതാവസ്ഥ ഉണ്ടാകുമ്പോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു. പൊണ്ണത്തടിയന്മാരിൽ കാണുന്ന മറ്റൊരു പ്രതിഭാസം ഇൻസുലിനോടുള്ള പ്രതികരണശേഷിക്കുറവാണ് (insulin resistance). ഇൻസുലിനോടുള്ള ശരീരത്തി​െൻറ പ്രതിരോധം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടി പ്രമേഹരോഗികളായി മാറുന്നു.


ദുർമേദസ്സ്, കൊഴുപ്പി​െൻറ ആധിക്യം, രക്താതിസമ്മർദം, അമിത ഗ്ലൂക്കോസ്​ തുടങ്ങിയ രോഗാവസ്ഥകൾ സമന്വയിക്കുന്ന മെറ്റബോളിക് സിൻഡ്രം എന്ന രോഗസമുച്ചയം ഹൃേദ്രാഗത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ്.

ഐ.എം.സി.ആർ കൊച്ചിയിൽ നടത്തിയ പഠനത്തിൽ പൊണ്ണത്തടിയുള്ള അഞ്ചിൽ ഒന്ന്​ സ്​കൂൾകുട്ടികളിൽ വർധിച്ച രക്തസമ്മർദം ഉണ്ടെന്നു ക​ണ്ടെത്തി. ഇതുകൂടാതെ ഗർഭാശയ, കുടൽ, സ്​തനാർബുദങ്ങൾ, പക്ഷാഘാതം, പിത്തസഞ്ചിരോഗം, കരൾവീക്കം, സന്ധിവാതം, സ്ലീപ് ആപ്നിയ, വന്ധ്യത, മുട്ടിന് തേയ്മാനം, കൂടിയ യൂറിക് ആസിഡ് തുടങ്ങിയവയെല്ലാം ദുർമേദസ്സ് ഉള്ളവരിൽ കൂടുതലായി കണ്ടുവരുന്നു.


പൊണ്ണത്തടിയും കോവിഡും

കോവിഡ് രോഗികളിൽ പൊണ്ണത്തടി വളരെ അപകടമുണ്ടാക്കുമെന്ന് നിരീക്ഷണങ്ങൾ തെളിയിച്ചുകഴിഞ്ഞു. കൊറോണ വൈറസ്​ കൊഴുപ്പ് കോശങ്ങളിൽ കൂടുതലായി തങ്ങുന്നതും, പൊണ്ണത്തടിയുള്ളവരുടെ രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലാണെന്നതും, അവരുടെ കുറഞ്ഞ പ്രതിരോധശേഷിയും, പൊണ്ണത്തടിമൂലം ശ്വാസകോശത്തിനു വികസിക്കാനുള്ള അസൗകര്യവുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്.

പൊണ്ണത്തടി കുറക്കാൻ ആഹാരക്രമീകരണം

പെട്ടെന്ന് ഭാരം കുറക്കാം എന്നുള്ള പരസ്യങ്ങളിൽ കുടുങ്ങി അതികഠിനമായ ആഹാരവ്യതിയാനങ്ങൾ വരുത്തുന്നത് പ്രയോജനം ചെയ്യില്ല എന്നതിനുപരിയായി അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നുണ്ട്. പെട്ടെന്ന് വളർത്തി വലുതാക്കാനുള്ള മാതാപിതാക്കളുടെ അതിരുകടന്ന ആവേശം കുട്ടികളിൽ ദുർമേദസ്സ് ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.കർശനമായ ആഹാരക്രമീകരണമാണ് പൊണ്ണത്തടി കുറക്കാൻ ഏറ്റവും അത്യാവശ്യം. ഭാരം കുറക്കാൻ പട്ടിണി കിടക്കുകയോ ദിവസവും 1200 കലോറിയിൽ കുറഞ്ഞ ആഹാരം കഴിക്കുകയോ ചെയ്താൽ ശരീരത്തിൽ ജീവകങ്ങളുടെയും കാത്സ്യത്തി​െൻറയും മറ്റു ധാതുപദാർഥങ്ങളുടെയും പോരായ്മ അനുഭവപ്പെടും.


ഇതു സംഭവിക്കാത്ത രീതിയിൽ ആഹാരക്രമം ചിട്ടപ്പെടുത്തണം. അമിതവണ്ണമുള്ളവർ തങ്ങളുടെ ഭാരത്തി​െൻറ 10 ശതമാനമെങ്കിലും ഒരു വർഷംകൊണ്ട്​ കുറക്കാനാണ്​ ശ്രമിക്കേണ്ടത്. ശരീരഭാര നിയന്ത്രണത്തിൽ മനസ്സിലാക്കേണ്ട കാതലായ തത്ത്വം ആഹാരത്തിലെ അന്നജത്തി​െൻറയും പഞ്ചസാരയുടെയും അളവു കുറക്കുക എന്നതാണ്. ഇതിനായി മധുരമില്ലാത്ത ജലപാനീയങ്ങൾ സുലഭമായി കുടിക്കുകയും നാരുകളുള്ള ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യണം.


ചിട്ടയായ വ്യായാമം

പൊണ്ണത്തടി കുറക്കാൻ കൃത്യമായ വ്യായാമം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ അമിതമായി സംഭരിച്ച ഊർജം കത്തിച്ചുകളയാൻ പര്യാപ്തമായ വ്യായാമമുറകളോ വീട്ടിലും പറമ്പിലുമുള്ള കായികാധ്വാനം വേണ്ട ജോലികളോ ഒരുദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്തിരിക്കണം.

വ്യായാമത്തിന് എഫ്.ഐ.ടി.ടി

എഫ്.ഐ.ടി.ടി തത്ത്വം ഉചിതമായ ഒരു വ്യായാമ കുറിപ്പടിയാണ്.

എഫ് (ഫ്രീക്വൻസി): ആഴ്ചയിൽ കുറഞ്ഞത് 5 ദിവസം വ്യായാമം.

ഐ (ഇൻറൻസിറ്റി): ഇടത്തരം കാഠിന്യമുള്ള വ്യായാമമുറകളിൽ പങ്കെടുക്കുക.

ടി (ടൈം): ദിവസവും 30 മുതൽ 60 മിനിറ്റുവരെ വേണമിത്.

ടി (ടൈപ്): എയ്​റോബിക് വ്യായാമങ്ങൾ, ബോഡി ബിൽഡിങ് വ്യായാമങ്ങൾ, യോഗ എന്നിങ്ങനെ സമീകൃതമായി വ്യായാമമുറകളിലും ഏർപ്പെടുക.


ബരിയാട്രിക് സർജറി

ചില അപൂർവ സാഹചര്യങ്ങൾ ഒഴികെ ശസ്​ത്രക്രിയാരീതികൾ (ബരിയാട്രിക് സർജറി) ഭാരം കുറക്കാനുള്ള എളുപ്പവഴിയായി തെറ്റിദ്ധരിക്കരുത്. ഏതു മാർഗം സ്വീകരിച്ചാലും സ്ഥിരമായി ആഹാരനിയന്ത്രണത്തിലും വ്യായാമത്തിലും ഉറച്ചുനിൽക്കുക എന്നതാണ് പൊണ്ണത്തടി തിരിച്ചുവരാതിരിക്കാനുള്ള ഏറ്റവും പ്രധാനമായ തത്ത്വം.

പൊണ്ണത്തടി എങ്ങനെ നിർണയിക്കാം?

രണ്ടു മാനദണ്ഡങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

1. ബി.എം.ഐ (ബോഡി മാസ് ഇൻഡക്സ്)

ഒരാളുടെ തൂക്കവും ഉയരവും തമ്മിലുള്ള അനുപാതം ആണിത് = ഭാരം/ഉയരം മീറ്ററിൽ 2.

അതായത് നിങ്ങൾക്ക് 75 കിലോഗ്രാം തൂക്കവും 170 സെ.മീ. ഉയരവും ഉ​ണ്ടെന്നിരിക്ക​ട്ടെ. നിങ്ങളുടെ ബി.എം.െഎ= 75/1.72 = 25.95 കി.ഗ്രാം/മീ.2 ആയിരിക്കും.

ഒരു ഇന്ത്യക്കാരന് 18.5നും 23നും ഇടയിലാണ് ഉചിതമായ ബി.എം.ഐ. 23ന് മുകളിൽ അമിതഭാരമെന്നും 27.5നു മുകളി ദുർമേദസ്സ് (പൊണ്ണത്തടി) എന്നും വ്യാഖ്യാനിക്കാം. മറ്റു രാജ്യങ്ങളിലുള്ളവരെക്കാൾ കുറഞ്ഞ ശരീരഭാരമുള്ള ഇന്ത്യക്കാരിൽ ഹൃേദ്രാഗസാധ്യത കൂടുതലായി കാണുന്നതിനാൽ, അന്താരാഷ്​ട്ര നിലവാരത്തെക്കാൾ (ലോകാ

രോഗ്യ സംഘടന മാനദണ്ഡം) കുറവായാണ് നമ്മുടെ ഉചിതമായ ബി.എം.ഐ നിലവാരം നിശ്ചയിച്ചിരിക്കുന്നത്.

2. അരക്കെട്ടി​െൻറ ചുറ്റളവ്

പൊണ്ണത്തടികൊണ്ടുള്ള രോഗസാധ്യത ആകെയുള്ള കൊഴുപ്പി​െൻറ അളവിനെക്കാൾ അത് ശരീരത്തിൽ എവിടെയാണ് അടിഞ്ഞുകൂടിയത് എന്നത് അനുസരിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ അരക്കെട്ടി​െൻറ ചുറ്റളവ്, അതായത് പൊക്കിളി​െൻറ മുകളിൽ ​െവച്ചുകൊണ്ട്​ എടുക്കുന്ന ചുറ്റളവ് ഇന്ത്യക്കാരായ പുരുഷന്മാർക്ക് 90 സെ.മീറ്ററിലും സ്​ത്രീകൾക്ക് 80 സെ.മീറ്ററിലും അധികമായാൽ ഹാനികരമാണ്.

(കൊല്ലം പാലത്തറ എൻ.എസ് കോഓപ​േററ്റിവ് ഹോസ്പിറ്റലിൽ ചീഫ് ഇൻറർവെൻഷനൽ കാർഡിയോളജിസ്​റ്റാണ് ലേഖിക) 

Tags:    
News Summary - Obesity Affects Men and Women Differently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.