‘അല്ലാഹു അഅ്​ലം’ അഥവാ തമ്പുരാനറിയാം!, തയാറാക്കാം നോമ്പുതുറയിലെ താരമായ ഈ പലഹാരം...

ചെറിയ നോമ്പുതുറയിലെ അവിഭാജ്യഘടകമാണ്​ ‘അല്ലാഹു അഅ്​ലം’ എന്ന രുചികരമായ പലഹാരം. കൗതുകമുണർത്തുന്ന ഇൗ പേര്​ വരാനുള്ള കാരണം വിശദീകരിക്കുന്നുണ്ട്​ പൊന്നാനിയുടെ പ്രാദേശിക ചരിത്രകാരനായ ടി.വി. അബ്​ദുറഹ്​മാൻ കുട്ടി മാസ്​റ്റർ.

‘‘റമദാനിലെ ഒരു വൈകുന്നേരം അയക്കറവീട്ടിലെ ​െഎസീവി അയൽവീട്ടുകാരി പക്കിന്റകത്ത്​ കുഞ്ഞീവിയെ കാണാൻ ചെന്നു. കുഞ്ഞീവി അന്നേരം ഒരു വിഭവം പരീക്ഷിക്കുകയായിരുന്നു. മൈദയിൽ മുട്ടയും ഉപ്പുവെള്ളവും ചേർത്ത മാവുകൊണ്ട്​ ദോശ, പിന്നെ അതിലും വലിയ ദോശ, അങ്ങനെ വലുപ്പം കൂട്ടിക്കൂട്ടി ആറു​ ദോശകൾ. ഒാരോന്നിലും ഒാരോരോ കൂട്ടുകൾ.

ഒടുവിൽ എല്ലാം ചേർത്ത്​ പെട്ടിപോലെ ഒരു പലഹാരം. ഇത്​ കണ്ട ​െഎസീവി ചോദിച്ചു. ‘‘എന്താണീ സാധനത്തി​െൻറ പേര്​?’’ പൊടുന്നനെ കുഞ്ഞീവിയുടെ മറുപടി, ‘‘അല്ലാഹു അഅ്​ലം’’ (ദൈവത്തിനറിയാമായിരിക്കും!). അങ്ങനെ കുഞ്ഞീവി കണ്ടുപിടിച്ച വിഭവത്തിന്​ ​െഎസീവി പേരിട്ടു; ‘അല്ലാഹു അഅ്​ലം’. ഇന്നും നോമ്പ്​ തീൻമേശയിൽ ‘അല്ലാഹു അഅ്​ലം’ നിറഞ്ഞുനിൽക്കുന്നു. ‘അല്ലാഹു അഅ്​ലം’ യാറാക്കാം

ചേരുവകൾ

1. മൈദ ^1 കപ്പ്​

2. മുട്ട ^3 എണ്ണം

3. വെള്ളം ^1 കപ്പ്​

4. ഉപ്പ്​ ^ആവശ്യത്തിന്​

5. ഏലക്ക ^5 എണ്ണം

6. ഒായിൽ ^2 ടീസ്​പൂൺ

7. പഞ്ചസാര ^4 1/2 ടീസ്പൂൺ

8. നെയ്യ്​ ^ആവശ്യത്തിന്​

9. നേന്ത്രപ്പഴം ^1 എണ്ണം

10. തേങ്ങ ചിരകിയത്​ ^1/2 കപ്പ്

11. ഇൗത്തപ്പഴം ^15 എണ്ണം

12. അണ്ടിപ്പരിപ്പ്​ ^ആവശ്യത്തിന്​

13. മുന്തിരി ^ആവശ്യത്തിന്​

14. കിസ്​മിസ് ^ആവശ്യത്തിന്​

കൂട്ട്​ തയാറാക്കൽ

1. നെയ്യിൽ രണ്ടു ടീസ്​പൂൺ പഞ്ചസാരയും മൂന്ന്​ ഏലക്കയും ചേർത്ത്​ മുട്ട കലക്കി പാനിൽ ചിക്കിയെടുക്കുക.

2. അരക്കപ്പ്​ തേങ്ങ ചിരകിയതും രണ്ടു ടീസ്​പൂൺ പഞ്ചസാരയും രണ്ട്​ ഏലക്കയും ആവശ്യത്തിന്​ കിസ്​മിസും അണ്ടിപ്പരിപ്പും ചേർത്ത ചേരുവ നെയ്യിൽ വഴറ്റി എടുക്കുക.

3. ഒരു നേന്ത്രപ്പഴം അരസ്​പൂൺ പഞ്ചസാര ചേർത്ത്​ നെയ്യിൽ വഴറ്റി എടുക്കുക.

4. 15 ഇൗത്തപ്പഴം ചെറുതായി അരിഞ്ഞ്​ ചെറുതാക്കിയ അണ്ടിപ്പരിപ്പും കിസ്​മിസും ചേർത്ത്​ മിക്​സ്​ ചെയ്യുക.

പെട്ടി തയാറാക്കാം

മൈദയിൽ മൂന്നു മുട്ട ചേർത്ത്​ ആവശ്യത്തിന്​ ഉപ്പും ചേർത്ത്​ വെള്ളമൊഴിച്ച്​ ദോശമാവുപോ​െല കലക്കിയെടുക്കുക. പാനിൽ നെയ്യ്​ പുരട്ടി ഇൗ മിക്​സ്​ ഒഴിക്കുക.​ ചെറിയ ദോശ ആദ്യം ഉണ്ടാക്കുക. വലുപ്പം കൂട്ടിക്കൂട്ടി അഞ്ചോ ആറോ ദോശ ഉണ്ടാക്കുക. ആദ്യം ഉണ്ടാക്കിയ ദോശയിൽ മുട്ടയുടെ ഫില്ലിങ്​ ചേർത്ത്​ നാലായി മടക്കി പെട്ടിരൂപത്തിലാക്കുക.

രണ്ടാമത്തെ ദോശ എടുത്ത്​ ഇൗ പെട്ടി അതിൽ വെച്ച്​ അടുത്ത തേങ്ങ ഫില്ലിങ്​ ചേർക്കുക. മടക്കി​ വീണ്ടും പെട്ടിരൂപത്തിലാക്കുക. ഇങ്ങനെ നാലു ഫില്ലിങ്​ വെച്ച്​ വലിയ പെട്ടിരൂപത്തിലാക്കുക. അവസാനത്തെ വലിയ ദോശ എടുത്ത്​ കവർ ചെയ്​ത്​ പെട്ടി ആക്കുക. ഇത്​ ഒരു പാത്രത്തിലേക്ക്​ വെച്ച്​ പഞ്ചസാര ലായനി മുകളിൽ ഒഴിക്കുക. ചെറീസ്​ വെച്ച്​ അലങ്കരിക്കുക. പലഹാരം റെഡി.

(തയാറാക്കിയത്)

പി.കെ. ജമീല

പി.കെ. ജമീല


Tags:    
News Summary - Allahu A'alam, Iftar Special Recipes, Ramadan Special Snacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.