മഴക്കൊപ്പം സംഭാരം ഗംഭീരമാകും

നാടൻ സംഭാരം

ചേരുവകൾ

1. പുളിയുള്ള തൈര് -രണ്ട് കപ്പ്‌

2. വെള്ളം -ആവശ്യത്തിന്

3. ചെറിയ ഉള്ളി -നാല് അല്ലി

4. ഇഞ്ചി -ചെറിയ കഷണം

5. നാരകത്തിന്‍റെ ഇല -രണ്ട്

6. കറിവേപ്പില -രണ്ട് തണ്ട്

7. കാന്താരി മുളക് -അഞ്ച്

8. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ തൈര് നന്നായി അടിച്ചെടുത്തശേഷം വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. തൈരിന്‍റെ പുളിക്കനുസരിച്ച് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം. ചെറിയ ഉള്ളി, ഇഞ്ചി, നാരകത്തിന്‍റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്തശേഷം ഗ്ലാസിലേക്ക് മാറ്റാം.

സോഡാ സംഭാരം

ചേരുവകൾ

1. സോഡ -ഒരു ഗ്ലാസ്

2. തൈര് -കാൽ കപ്പ്‌

3. പച്ചമുളക് -ഒന്ന്

4. ഇഞ്ചി -ഒരു ഇഞ്ച് വലുപ്പത്തിൽ

5. വെള്ളം -ഒരു കപ്പ്‌

6. മല്ലിയില -രണ്ടോ മൂന്നോ തണ്ട്

7. കറിവേപ്പില -രണ്ടോ മൂന്നോ തണ്ട്

8. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക. അരിച്ചെടുത്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. സംഭാരം തയാർ. ശേഷം ഒരു ഗ്ലാസിൽ പകുതി സംഭാരം എടുത്ത് ബാക്കി തണുത്ത സോഡയും ഉപ്പും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.

വാഴപ്പിണ്ടി സംഭാരം

ചേരുവകൾ

1. വാഴപ്പിണ്ടി -ഒരു കഷണം

2. തൈര് -രണ്ട് സ്പൂൺ

3. പച്ചമുളക് -രണ്ടെണ്ണം

4. ഇഞ്ചി -ചെറിയ കഷണം

5. കറിവേപ്പില -മൂന്നോ നാലോ തണ്ട്

6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

വാഴപ്പിണ്ടി നാര് മാറ്റി കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. മിക്സിയുടെ ജാറിലേക്ക് തൈര്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വാഴപ്പിണ്ടി കഷണം, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കാം. ഒന്നുകൂടി അടിച്ചെടുത്തശേഷം അരിച്ചെടുക്കാം. ആവശ്യമെങ്കിൽ ഉപ്പും ചേർത്തു നന്നായി ഇളക്കി സെർവ് ചെയ്യാം.

ജിഞ്ചർ സംഭാരം

ചേരുവകൾ

1. തൈര് -അര ലിറ്റർ

2. വെള്ളം -രണ്ടര ലിറ്റർ

3. ഇഞ്ചിനീര് -ആറ് സ്പൂൺ

4. ഉപ്പ് -ആവശ്യത്തിന്

5. കറിവേപ്പില ചതച്ചത് -അൽപം

6. ഐസ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൈര് മിക്സിയിൽ അടിച്ച് മോര് ആക്കുക. ഇതിലേക്ക് 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കി ഗ്ലാസിലേക്ക് മാറ്റി സെർവ് ചെയ്യാം.

പുതിന സംഭാരം

ചേരുവകൾ

1. അധികം പുളിക്കാത്ത മോര് -ഒരു ലിറ്റർ

2. നാരങ്ങാനീര് -ഒരു നാരങ്ങയുടെ

3. വെള്ളം തണുത്തത് -മൂന്ന് ലിറ്റർ

4. പുതിന ചതച്ചത് -പാകത്തിന്

5. കസ്കസ് കുതിർത്തത് -രണ്ടോ മൂന്നോ സ്പൂൺ

6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്തു നന്നായി ഇളക്കുക. കസ്കസും ഉപ്പും ചേർത്ത് ഇളക്കി ഗ്ലാസിൽ സെർവ് ചെയ്യാം.

കാന്താരി സംഭാരം

ചേരുവകൾ

1. നന്നായി ഉടച്ചെടുത്ത മോര് -അര ലിറ്റർ

2. തണുത്ത വെള്ളം -രണ്ട് ലിറ്റർ

3. കാന്താരി ചതച്ചത് -ആവശ്യത്തിന്

4. നാരങ്ങാനീര് -അഞ്ച് സ്പൂൺ

5. ഉപ്പ് -പാകത്തിന്

6. കസ്കസ് കുതിർത്തത് -ഒരു സ്പൂൺ

തയാറാക്കുന്ന വിധം

1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ഇതിലേക്ക് കസ്കസ് ചേർത്ത് സെർവ് ചെയ്യാം.




Tags:    
News Summary - Different buttermilks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.