42.5 കോടി രോഗികൾ, കൂടുതലും ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങളിൽ, ഇതിൽ നല്ലൊരു ശതമാനവും 49-59 വയസ്സിനിടയിലുള്ള മധ്യവയസ്കർ, പകുതിയോളം (21.2 കോടിയോളം) പേർക്ക് തങ്ങൾക്ക് രോഗ ം ഉണ്ടെന്ന കാര്യം അറിയില്ല. ഓരോ വർഷത്തിലും ലോകത്താകമാനം 40 ലക്ഷം രോഗികൾ മരണമടയു ന്നു. ഒരു അപസർപ്പകദുരന്ത കഥയല്ലിത്. പ്രമേഹം എന്ന ഒറ്റരോഗത്തിെൻറ വിവരണങ്ങളാണ്. ഇതുപോലെ തന്നെ ഭയാനകമാണ് പ്രമേഹ രോഗികളിലെ പാദങ്ങളിലുണ്ടാകുന്ന വ്രണങ്ങളുടെ അ വസ്ഥയും.
ഓരോ വർഷവും 1-2.5 കോടി പ്രമേഹരോഗികളിൽ പാദങ്ങളിൽ വ്രണമുണ്ടാകുന്നു. 25 ശത മാനം രോഗികളിൽ അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും രോഗം പിടിപെടുന്നു. ഓരോ മുപ്പത് സെക്കൻറുകളിൽ ലോകത്ത് ഒരു കാല് പ്രമേഹ പാദവ്രണം ബാധിച്ച് മുറിച്ചുമാറ്റുന്നു. എന് നാൽ, ഇവയിൽ 85 ശതമാനം കാൽമുറിച്ചുമാറ്റ ശസ്ത്രക്രിയകളും, ആരംഭത്തിലേ നന്നായി ശ്രദ്ധി ച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന വസ്തുതയാണ് പരമപ്രധാനം. ഇവിടെയാണ് പ്രമ േഹരോഗികളിൽ പാദസംരക്ഷണത്തിെൻറ പ്രാധാന്യം.
കാരണങ്ങൾ
പ്രമേഹരോഗികൾ ക്ക് പാദസംബന്ധമായ സങ്കീർണതകളുണ്ടാകാൻ കാരണങ്ങൾ പലതാണ്. അനിയന്ത്രിതമായ പ്രമേ ഹം തന്നെയാണ് ഇതിൽ പ്രധാനം. പ്രമേഹത്തിെൻറ ആദ്യ വർഷങ്ങൾ പലപ്പോഴും രോഗികൾ രോഗത്തെ അവഗണിക്കുകയോ, മരുന്നുകൾ കഴിക്കാൻ മടിച്ച് ഇതര മാർഗങ്ങൾ തേടുകയോ ചെയ്യാറുണ്ട്. ഈ സമയങ്ങളിൽ രക്തത്തിൽ ക്രമാതീതമായി വർധിക്കുന്ന പഞ്ചസാര കാലുകളിലെ രക്തധമനികളെയും (Arteries) നാഡികളെയും (Nerves) ബാധിക്കും. തൽഫലമായി കാലക്രമേണ ചിലപ്പോൾ കാലിെൻറ സ്പർശനശേഷി കാലുകളിലേക്കുള്ള രക്തചംക്രമണം മുതലായവ പ്രതികൂലമായി ബാധിക്കപ്പെടുന്നു.
കൂടാതെ, കാലിൽ വിയർപ്പ് കുറയുകയും തൊലി ഉണങ്ങി ചിലയിടങ്ങളിൽ കട്ടികൂടുന്നു. സ്പർശനശക്തിയും വേദന അറിയാനുള്ള കഴിവും കുറയുേമ്പാൾ പാദങ്ങളിൽ മുറിവുകളുണ്ടാവാനുള്ള സാധ്യതയും വർധിക്കുന്നു. പൊതുവെ, ഇത്തരക്കാരിൽ രോഗപ്രതിരോധ ശക്തിയും കുറഞ്ഞിരിക്കും. ഈ സങ്കീർണതകളുടെ പരിണിത ഫലമാണ് പാദങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വ്രണങ്ങൾ. തുടക്കത്തിലേ ഇവക്കു വേണ്ട പരിചരണം കൊടുത്തില്ലെങ്കിൽ ക്രമേണ ഈ മുറിവുകൾ പഴുക്കുകയും പഴുപ്പ് ഉള്ളിലേക്ക് എല്ലുകളെ ബാധിക്കുകയും ചിലപ്പോൾ വിരലുകളോ പാദമോ ചിലപ്പോൾ കാലുതന്നെയോ മുറിച്ചുമാറ്റപ്പെടേണ്ടതായി വന്നേക്കാം.
പാദ പരിരക്ഷ
പ്രമേഹബാധിതർ പാദങ്ങൾ മുഖത്തെപോലെ സംരക്ഷിക്കണം എന്നുപറയുന്നതിൽ തീെര അതിശയോക്തി ഇല്ല. നന്നായി പാദങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം സങ്കീർണതകൾ ഒഴിവാക്കാം. ശ്രദ്ധിക്കേണ്ടവ:
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ കൺസൽട്ടഡ് ഫിസിഷ്യൽ ആൻഡ് ഡയബറ്റോളജിസ്റ്റ് ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.