മധുരത്തിലും റെക്കോഡിട്ട് പൂരനഗരി. തൃശൂരിൽ നടന്നുവന്ന 'ഹാപ്പിഡേയ്സ്' വ്യാപാരോത് സവത്തിെൻറ ഭാഗമായി ബേക്കേഴ്സ് അസോസിയേഷൻ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഒരുക്കിയ ഭ ീമൻ കേക്ക് ആറര കിലോമീറ്ററിൽ വിസ്മയമായി.
രാമനിലയം റോഡിനെ ചുറ്റിയായിരുന്നു കേക്ക് നിർമാണം. ബുധനാഴ്ച രാവിലെ മുതൽ ഒരുക്കം തുടങ്ങി. ആയിരം ഷെഫുമാർ ഒരു മണിക്കൂർ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
റോഡില്‍ ഏഴു നിരയായി 2700 മേശകൾ ഒരുക്കിയാണ് അഞ്ച് ഇഞ്ച് വീതിയും പൊക്കത്തിലുമുള്ള ചോക്കലേറ്റ് കേക്ക് നിർമിച്ചത്. 20 ടണ്ണിലേറെ തൂക്കമുണ്ടായിരുന്നു. 60 ലക്ഷത്തോളം രൂപ ചെലവായി. കാണാനെത്തിയവർക്കെല്ലാം കേക്ക് സൗജന്യമായി വിതരണം ചെയ്തു.
ചൈനയില്‍ നിര്‍മിച്ച 3200 മീറ്റര്‍ കേക്കാണ് നിലവിലെ ലോക റെക്കോഡ്. ഇതിനെയാണ് തൃശൂരിലെ ആറര കിലോമീറ്റർ കേക്ക് അട്ടിമറിച്ചത്. പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവ ഉപയോഗിക്കാതെയായിരുന്നു നിർമാണം.
'ബേയ്ക്ക്' സംസ്ഥാന സെക്രട്ടറി കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമാണം. ഗിന്നസ് റെക്കോഡ് പ്രതിനിധികൾ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.