ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
മുട്ട പുഴുങ്ങി ചെറുതായിട്ട് അരിഞ്ഞുവെക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി ചൂടാക്കുക. ഇതിനൊപ്പം അരിഞ്ഞുവെച്ച ഉള്ളി ചേര്‍ത്ത് ഇളക്കുക. ഒപ്പം പച്ചമുളക്, കറിവേപ്പില എന്നിവയും ചേര്‍ത്തിളക്കുക.
നന്നായി വഴറ്റിയശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറിയ തീയിൽ വാട്ടുക. ഇതിലേക്ക് തയാറാക്കി െവച്ച ഉരുളക്കിഴങ്ങ് പൊടിയും മുട്ടയും ചേര്‍ക്കുക.
ഇവ നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ െവച്ച് അൽപം കട്ടിയില്‍ ഒരേ ആകൃതിയില്‍ പരത്തിയെടുക്കുക. ഇത് അടിച്ചുെവച്ച മുട്ടയില്‍ മുക്കിയശേഷം ബ്രഡ് പൊടിയില്‍ വെച്ച് ഉരുട്ടിയെടുക്കുക (ഇത് അര മണിക്കൂർ ഫ്രീസറിൽ വെച്ചാൽ നന്നായിരിക്കും)പിന്നീട് ചൂടായ എണ്ണയിലിട്ട് നന്നായി ചുമക്കുന്നതുവരെ വറുത്തെടുക്കുക.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.