ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ബീഫ് കഴുകി പാകത്തിന് ഉപ്പ്, രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (20 മിനുട്ട് മീഡിയം തീയില്‍ കുക്കറില്‍).
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ്, മസാലയോടു കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി. വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കഴിച്ചു നോക്കൂ രുചി ഇരട്ടിക്കും.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.