മേത്തല: വീൽചെയറിൽ ശബരിമല തീർഥാടനത്തിന് പുറപ്പെട്ടിരിക്കുകയാണ് മലപ്പുറം ഓമാനൂർ തടപ്പറമ്പ് സ്വദേശി ആമിനങ്ങാട്ടുചാലിൽ സ്വാമിയുടെ മകൻ കണ്ണൻ. 2013ൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരത്തടി വീണ് ഇടതുകാൽ മുറിച്ചുനീക്കുകയും വലതുകാൽ തളരുകയും ചെയ്തതോടെയാണ് കണ്ണന്റെ ജീവിതം വീൽചെയറിലേക്ക് മാറിയത്.
ഈ മാസം 15ന് രാവിലെ 10ന് പുറപ്പെട്ട കണ്ണൻ ഏഴാം ദിവസം കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ചേരമാൻ ജുമാമസ്ജിദിലും തിരുവഞ്ചിക്കുളം ക്ഷേത്രത്തിലും പ്രാർഥിച്ചശേഷം യാത്ര തുടർന്നു. സാമൂഹികപ്രവർത്തകനായ രാജേഷ് രാമന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ കണ്ണന് സ്വീകരണം നൽകി.
ഈ മാസം അവസാനത്തോടെ ശബരിമലയിൽ എത്താനുള്ള ശ്രമത്തിലാണ് 49കാരനായ കണ്ണൻ. ഭാര്യ: സതീദേവി. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.