മാതാപിതാക്കൾ ആഗ്രഹിക്കുന്നത് കുട്ടികൾ നല്ല വ്യക്തിത്വത്തിന് ഉടമയാകണമെന്നാണല്ലോ? അതിനായി കുട്ടികളെ ശിക്ഷിക്കുക എന്നത് ചിലപ്പോൾ അനിവാര്യമായി തോന്നിയേക്കാം. ഭയപ്പെടുത്തി കൊണ്ടുള്ള ശിക്ഷണരീതി (Fear-Based Discipline) ദീർഘകാലത്തിൽ കുട്ടികളുടെ മനസ്സിന് വലിയ ആഘാതമുണ്ടാക്കും . ഇതുവഴി എന്ത് ശരി, എന്ത് തെറ്റ് എന്നത് മനസ്സിലാക്കാൻ അവർക്കു കഴിയില്ല. ഈ സാഹചര്യത്തിലുള്ള കുട്ടികൾക്ക് സ്വയം നിയന്ത്രണം ഇല്ലാതാകുകയും, പകരം, അവർ നിയന്ത്രണങ്ങളോട് എതിർപ്പ് കാണിക്കുകയും ചെയ്യും. ഭയത്തിൽ വളർന്നാൽ കുട്ടികളുടെ ബ്രെയിൻ ഒരിക്കലും ശാന്താവസ്ഥയിലാകില്ല. ഏതൊരവസ്ഥയിലും ‘എന്തെങ്കിലും തെ റ്റുപറ്റുമോ, എന്തായിരിക്കും നേരിടേണ്ടി വരുക’ എന്ന ഭയം അവരുടെ മനസ്സിൽ സ്ഥിരമാകും. ഇതു കാരണം ‘Amygdala’ എന്ന തലച്ചോറിന്റെ ഭാഗം എപ്പോഴും ഉണർന്നിരിക്കും. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിലും പഠനക്ഷമതയിലും ബന്ധങ്ങളിലും പ്രതികൂലമായി ബാധിച്ചേക്കാം.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്നേഹവും മനസ്സിലാക്കലുമുള്ള ശിക്ഷണ രീതി പിൻപറ്റുക. ‘പഠിച്ചില്ലേ ൽ നല്ല അടിതരും എന്നതിന് പകരം പഠിച്ചില്ലേൽ നാളെ ക്ലാസിൽ ബുദ്ധി മുട്ടിയേക്കാം’ എന്ന് പറയുക. ഭയത്തിലല്ല, യുക്തിയിലൂടെയാണ് കുട്ടികൾ പഠിക്കേണ്ടത്. നല്ല പ്രവൃത്തികളെ നമ്മൾ വിലമതിക്കുന്നു എന്നതും കുട്ടികളിൽ നല്ല സ്വഭാവങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായകമാണ്. കുട്ടികളെ മനസ്സിലാക്കി, അവർക്കു തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരങ്ങൾ നൽകി,അവരെ സ്നേഹത്തോടെയും കരുതലോടെയും വളർത്തുമ്പോഴാണ് അവരെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാൻ കഴിയുക. നമ്മുടെ പെരുമാറ്റം അവർക്കുള്ള നല്ല മാതൃകയാക്കികൂടെ ? പുഞ്ചിരിയോടെ, സ്നേഹത്തോടെ , വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ നൽകി വളർത്തുമ്പോഴാണ് കുട്ടികളുടെ മനസ്സും മനോഭാവവും ഉന്മേഷത്തോടെയാകുന്നത്. മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം.
ഉടൻ രജിസ്റ്റർ ചെയ്യൂ ... മാധ്യമം എജുകഫേ
www.myeducafe.com
For Contact Becoming Wellness:
70343 16777
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.