അബൂദബി: അബൂദബിയിലെ ശിലാക്ഷേത്രത്തിൽ മാർച്ച് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ് പ്രവേശനമെന്ന് ക്ഷേത്ര വക്താവ് അറിയിച്ചു.
തിങ്കളാഴ്ച ക്ഷേത്രം അടച്ചിടും. സന്ദർശനം ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
തുടർന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വി.ഐ.പി അതിഥികൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 27 ഏക്കറിൽ 700 കോടി ചെലവിട്ടാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.