അഷ്ടമിരോഹിണി ഇന്ന്

ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷനിറവില്‍ ഗുരുപവനപുരി. ഭഗവാന്റെ പിറന്നാള്‍ദിനത്തില്‍ ദര്‍ശനപുണ്യം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഏഴിന് പാഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി ആരംഭിക്കും. രാവിലെ ഒമ്പതിന് ക്ഷേത്രത്തിന് പടിഞ്ഞാറ് അന്നലക്ഷ്മി ഹാള്‍, ഹാളിന് പുറത്ത് ഒരുക്കുന്ന പന്തല്‍, തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ പിറന്നാള്‍സദ്യ വിളമ്പും.

ഉച്ചക്ക് രണ്ടിന് വരിയില്‍ സ്ഥാനം പിടിക്കുന്ന മുഴുവന്‍ ഭക്തര്‍ക്കും സദ്യ നല്‍കും. ഉച്ചതിരിഞ്ഞും രാത്രിയും എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാവും. സന്ധ്യക്ക് നിറമാല, ദീപാലങ്കാരം, നാഗസ്വരം, തായമ്പക എന്നിവയുണ്ട്. അത്താഴപൂജക്ക് വിശേഷ വഴിപാടായ നെയ്യപ്പം നിവേദിക്കും. 13 ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാര്‍ ചേര്‍ന്നാണ് അപ്പം തയാറാക്കുന്നത്. രാത്രി 10.30ന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. അവസാന പ്രദക്ഷിണവും മേളവും കഴിയുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ച 1.30 ആകും.

അഷ്ടമിരോഹിണിയോടനുബന്ധിച്ച് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശിവകൃഷ്ണ ഭക്തസേവ സംഘത്തിന്റെ അഷ്ടമിരോഹിണി ഘോഷയാത്ര രാവിലെ 8.30ന് പെരുന്തട്ട ക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും. രാത്രിയിലും കെട്ടുകാഴ്ചകളുമായി ഘോഷയാത്രയുണ്ട്. 

Tags:    
News Summary - Ashtamirohini today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.