ജിദ്ദ: ഹജ്ജ് ഉംറ തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള മികച്ച മൂന്നു പദ്ധതികൾക്ക് പുരസ്കാരം നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ജിദ്ദ സൂപ്പർഡോമിൽ നടക്കുന്ന ഹജ്ജ് ഉംറ സേവന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
തീർഥാടകർക്ക് മികച്ച സേവനം ഒരുക്കുന്നതിന് നൂതന സംരംഭങ്ങളുമായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. മികച്ച പദ്ധതികൾ അവതരിപ്പിക്കുന്നവരിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 10 ലക്ഷം റിയാലാണ് സമ്മാനം. രണ്ടാം സമ്മാനം അഞ്ചു ലക്ഷം റിയാലും മൂന്നാം സമ്മാനം രണ്ടര ലക്ഷം റിയാലുമാണ്.
വിജയികളുടെ പേരുകൾ അടുത്ത വർഷം നടക്കുന്ന ഹജ്ജ് സമ്മേളനത്തിൽ പ്രഖ്യാപിക്കും. സംരംഭകർക്ക് അവരുടെ പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരമാണ് അവാർഡ്. ഒരു വർഷത്തിനുള്ളിലെ പ്രവൃത്തികൾ വിലയിരുത്തിയാവും അവാർഡ് നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.