ഈരാറ്റുപേട്ട: പള്ളികളിൽ നോമ്പ് തുറക്കാൻ എത്തുന്നവരുടെ ഇഷ്ടവിഭവമാണ് ഉലുവക്കഞ്ഞി. പാരമ്പര്യമേറെയുള്ള ഇത് പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ടവിഭവമാണ്. അതിനാൽ വർഷങ്ങളായി ഉലുവക്കഞ്ഞി എല്ലാ പള്ളികളിലും ഒരുക്കുന്നു.
ശരീരത്തിനും മനസ്സിന്നും ഉണര്‍വേകുന്ന ഉലുവക്കഞ്ഞി കുടിക്കാന്‍ ധാരാളം പേര് പള്ളികളിലെത്താറുണ്ട്. പച്ചരി, ഉലുവ, ചുക്ക്, കുരുമുളക്, ഏലക്ക, ഗ്രാമ്പു, കറുവാപട്ട, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില, തേങ്ങ തുടങ്ങിയ ചേരുവകള്‍ ചേര്‍ന്നാണ് കഞ്ഞി തയാറാക്കുന്നത് ഈരാറ്റുപേട്ടയിലെ പ്രധാനപ്പെട്ട എല്ലാ മസ്ജിദുകളിലും നോമ്പുതുറക്ക് ഉലുവക്കഞ്ഞിയാണ് പ്രധാനം.
ഈരാറ്റുപേട്ടയിലെ ആദ്യത്തെ പള്ളിയായ നൈനാർ ജുമാമസ്ജിദിൽ 22 വർഷമായി കഞ്ഞി തയാറാക്കുന്നത് ചെട്ടിപ്പറമ്പിൽ സി.എച്ച്. ബഷീറാണ്. 20 കിലോ പച്ചരിയാണ് ഈ പള്ളിയില്‍ ദിവസവും കഞ്ഞിക്കായി ഉപയോഗിക്കുന്നത്. പള്ളിയിൽ നടക്കുന്ന നോമ്പുതുറയിൽ എഴുനൂറോളം പേരാണ് എല്ലാ ദിവസങ്ങളിലും പങ്കെടുക്കുന്നത്.ഉലുവക്കഞ്ഞിക്ക് പുറമെ ഈന്തപ്പഴം, ചായ, ചെറുകടികൾ എന്നിവ നോമ്പുതുറക്ക് നൈനാർ മസ്ജിദിൽ പള്ളി കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.