തലശ്ശേരി: 200 വർഷം പഴക്കമുള്ള ബെൽജിയം നിർമിത പുരാതന വിളക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ പ്രഭ ചൊരിയും. കേയിവംശ സ്ഥാപകൻ മൂസക്കാക്കയുടെ അനന്തരവൻ ചൊവ്വക്കാരൻ കേളോത്ത് വലിയ കുഞ്ഞഹമ്മദ് കേയിയുടെ അറബ് വംശജയായ ഭാര്യ ബാർജ ബീവിക്കായി പണി കഴിപ്പിച്ച പുതിയ വളപ്പ് ഭവനത്തിൽ (ഇന്നത്തെ ടെലിഫോൺ ഭവൻ നിന്ന സ്ഥലത്ത്) ഉണ്ടായിരുന്ന വിളക്കാണിത്.
തലമുറകൾ കൈമാറി പുതിയ വളപ്പിൽ കുഞ്ഞിമൂസക്ക് ലഭിച്ച ഈ വിളക്ക് 80 വർഷമായി അദ്ദേഹത്തിന്റെ ഭവനമായ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ബേബി മഹലിൽ സൂക്ഷിക്കുകയായിരുന്നു. ഈ വിളക്ക് ഓടത്തിൽ പള്ളിക്ക് അനന്തരാവകാശികളായ സി.പി. ആലിപ്പി കേയി, അബൂബക്കർ കേയി, അബ്ദുല്ല കേയി എന്നിവർ കൈമാറുകയായിരുന്നു.
പരേതരായ പിതാവ് കുഞ്ഞിമൂസ, മാതാവ് സി.പി. പച്ചുമ്മ, സഹോദരി ബാർജ എന്ന കുഞ്ഞാമിന ബീവി, സഹോദരൻ കാദർകുട്ടി, സഹോദരൻ മമ്മൂട്ടി, അടുത്തിടെ മരിച്ച സി.പി. ആലിപ്പി കേയിയുടെ മകൾ ബാർജ സുൽത്താന എന്നിവരുടെ സ്മരണക്കായാണ് പള്ളിയിലേക്ക് കൈമാറിയത്. തലശ്ശേരിയിലെ പുരാതന കുടുംബങ്ങളിൽ ഇത്തരം വിളക്കുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.