പു​ഷ്പ

അന്ധത തടസ്സമല്ല; റമദാൻ വ്രതം ഇത്തവണയും പൂർത്തിയാക്കാൻ പുഷ്പ

പ​യ്യോ​ളി: അ​ന്ധ​ത ബാ​ധി​ച്ച ക​ണ്ണു​ക​ളും വീ​ട്ടി​ലെ പ്രാ​ര​ബ്ധ​ങ്ങ​ളും റ​മ​ദാ​നി​ലെ 30 വ്ര​ത​ങ്ങ​ളും സ്ഥി​ര​മാ​യി അ​നു​ഷ്ഠി​ക്കാ​ൻ പു​ഷ്പ​ക്ക് ഇ​തു​വ​രെ ത​ട​സ്സ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി റ​മ​ദാ​നി​ലെ നോ​മ്പ് ഒ​ന്നൊ​ഴി​യാ​തെ എ​ടു​ത്തു​വ​രു​ന്ന ന​ന്തി​ബ​സാ​ർ ഓ​ടോ​ത്താ​ഴ പു​ഷ്പ​ക്ക് (40) ക​ണ്ണി​നു കാ​ഴ്ച​യി​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നാ​ഡീ​സം​ബ​ന്ധ​മാ​യ രോ​ഗം പി​ടി​പെ​ട്ട​ത് കാ​ര​ണ​മാ​ണ് ക​ണ്ണി​ന്റെ കാ​ഴ്ച ന​ഷ്ട​മാ​യ​തെ​ന്ന് പു​ഷ്പ പ​റ​യു​ന്നു.

എ​ങ്കി​ലും റ​മ​ദാ​ൻ മാ​സം തു​ട​ങ്ങി​യാ​ൽ എ​ല്ലാ ദി​വ​സ​വും സു​ബ്ഹി ബാ​ങ്കി​ന് മു​മ്പാ​യി എ​ഴു​ന്നേ​റ്റ് ല​ഘു​ഭ​ക്ഷ​ണം ക​ഴി​ച്ച് ‘നി​യ്യ​ത്ത്’ വെ​ച്ചാ​ണ് പു​ഷ്പ വ്ര​ത​മ​നു​ഷ്ഠി​ക്കാ​റു​ള്ള​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ തു​ട​ക്ക​ത്തി​ൽ പ​കു​തി​യോ​ളം ദി​വ​സം നോ​മ്പ് എ​ടു​ത്ത് തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് മു​ഴു​വ​നാ​യും എ​ടു​ത്ത​പ്പോ​ൾ ഒ​രു​വി​ധ ക്ഷീ​ണ​വും തോ​ന്നാ​റി​ല്ലെ​ന്നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ണ്യ​ക​ർ​മ​മാ​ണ് റ​മ​ദാ​നി​ലെ നോ​മ്പെ​ന്നും പു​ഷ്പ വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് മു​മ്പ് വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്താ​ണ് നി​ർ​ധ​ന​കു​ടും​ബാം​ഗ​മാ​യ പു​ഷ്പ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കാ​ഴ്ച​യി​ല്ലാ​താ​യ​തോ​ടെ ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. പ്രാ​യ​മാ​യ മാ​താ​വും മ​റ്റു ര​ണ്ട് മൂ​ത്ത സ​ഹോ​ദ​രി​മാ​രു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഇ​പ്പോ​ൾ സ​ഹോ​ദ​രി​മാ​ർ തൊ​ഴി​ലു​റ​പ്പും മ​റ്റു ജോ​ലി​ക​ളും ചെ​യ്താ​ണ് കു​ടും​ബം ക​ഴി​ഞ്ഞു​പോ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ചോ​ർെ​ന്നാ​ലി​ക്കു​ന്ന വീ​ടി​നു​ള്ളി​ൽ മാ​താ​വും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

Tags:    
News Summary - Blindness is not a barrier-Pushpa to complete Ramadan fast this time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.