കേരളത്തിന്‍റെ മൂല്യങ്ങൾക്കുമുള്ള അംഗീകാരമെന്ന് കർദിനാൾ ജോർജ് കൂവക്കാട്; മാർപാപ്പ വൈകാതെ ഇന്ത്യയിലെത്തും

വത്തിക്കാൻ സിറ്റി: ഭാരതത്തിനും ഭാരത കത്തോലിക്ക സഭക്കും കേരളത്തിന്‍റെ മൂല്യങ്ങൾക്കുമുള്ള അംഗീകാരമെന്ന് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. നാടിന്‍റെ ശൈലിയെയും രീതിയെയും മാർപാപ്പ വിലമതിക്കുന്നു. എല്ലാവരുടെ സ്നേഹവും പിന്തുണയും കൊണ്ടേ തന്‍റെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കൂവെന്നും മാർ കൂവക്കാട് വ്യക്തമാക്കി.

തന്‍റേത് കുറവുകളുള്ള വ്യക്തിത്വമാണ്. മാതാപിതാക്കൾ, ഗുരുക്കന്മാർ, പാവപ്പെട്ടവർ അടക്കമുള്ളവരുടെ അനുഗ്രഹമാണ് സ്ഥാനലബ്ദി. പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ സ്വാഭാവികമാണെ്. സമാധാനം നിലനിർത്തുകയും ശാന്തിയോടെ പെരുമാറുകയും വേണമെന്ന് മാർ കൂവക്കാട് പറഞ്ഞു.

ഇന്ത്യയിൽ നിന്ന് പ്രതിനിധി സംഘത്തെ അയച്ചതിന് രാജ്യത്തോട് നന്ദിയുണ്ട്. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. മാർപാപ്പ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഡിസംബർ 17ന് താൻ കേരളത്തിലെത്തുമെന്നും മാർ ജോർജ് കൂവക്കാട് അറിയിച്ചു.

ഇന്നലെയാണ് കോട്ടയം ച​​ങ്ങ​​നാ​​ശ്ശേ​​രി അ​​തി​​രൂ​​പ​​താം​​ഗം ആ​​ർ​​ച്​​ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​ടിനെ ക​ർ​ദി​നാ​ളായി ഉയർത്തിയത്. വ​ത്തി​ക്കാ​ൻ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​ലി​​ക്ക​​യി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​ട​ന്ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​ക്കി​ടെ​യാ​യി​രു​ന്നു ​സ്ഥാ​​നാ​​രോ​​ഹ​​ണം.

വൈ​ദി​ക​നാ​യി​രി​ക്കെ നേ​രി​ട്ട്​ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള ആ​ദ്യ പു​രോ​ഹി​ത​നാ​ണ് മാ​​ർ ജോ​​ർ​​ജ് കൂ​​വ​​ക്കാ​ട്. കേരളത്തിലെ രണ്ട് കത്തോലിക്ക വിഭാഗങ്ങളായ സീറോ മലബാർ സഭയുടെ മാർ ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ മാർ ക്ലിമീസ് കത്തോലിക്കബാവയും കർദിനാളുമാരാണ്. സീറോ മലബാർ സഭയിൽ നിന്നുള്ള മറ്റൊരു കർദിനാളാണ് മാർ ജോർജ് കൂവക്കാട്.

Tags:    
News Summary - Cardinal George Jacob Koovakad said that it is recognition of the values ​​of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.