അജ്മാന്: ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് അജ്മാനിലെ കമ്പനി ജീവനക്കാരന് നിർമിച്ച പുൽകൂട് കാണാൻ സന്ദർശകപ്രവാഹം. അജ്മാനിലെ സെവന് ഹാര്‍വെസ്റ്റ് കമ്പനിയിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശി ഡെന്‍സണ്‍ ഡേവിസാണ് കഴിഞ്ഞ നാലു വര്‍ഷമായി വ്യത്യസ്തങ്ങളായ പുൽകൂട് നിർമിച്ച് വ്യത്യസ്തനായത്. ക്രിസ്മസ് അലങ്കാരമായ പുല്‍കൂടിനോട് ചേര്‍ന്ന് മനോഹരമായ വെള്ളച്ചാട്ടവും നിർമിച്ചാണ് ഇക്കുറി ഡെന്‍സണ്‍ ഡേവിസ് ശ്രദ്ധയാകര്‍ഷിച്ചത്.
താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താമസകേന്ദ്രത്തോട് ചേര്‍ന്നാണ് ഡെന്‍സണ്‍ ഡേവിസ് ഈ പുൽകൂട് ഒരുക്കിയിരുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ ഒന്നരമാസത്തെ അധ്വാനം കൊണ്ടാണ് ഈ നിർമാണം പൂര്‍ത്തിയാക്കിയത്. പുൽകൂട് നിർമാണത്തിന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി സഹായിച്ചത് പ്രൊഡക്ഷന്‍ മാനേജര്‍ അങ്കമാലി സ്വദേശി ജോര്‍ജ് ജോസഫാണെന്ന് ഇദ്ദേഹം പറയുന്നു.
അജ്മാന് മൊയ്ഹാത്തിലെ ഈ മനോഹരമായ പുൽകൂട് കാണാനും ഫോട്ടോയെടുക്കാനും കുടുംബങ്ങളടക്കം നിരവധി പേരാണ് ദിവസവും എത്തുന്നത്. പുല്‍കൂട് നിർമാണത്തിന് ആവശ്യമായ സാധനങ്ങള്‍ നാട്ടില്‍ നിന്നാണ് വരുത്തിയത്. ഇതിനോടനുബന്ധിച്ച പച്ചപ്പും വെള്ളച്ചാട്ടവും നിർമിക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍ ഇദ്ദേഹം സ്വന്തമായി പണിതെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.