ഈസ്റ്ററിെൻറ ക്രിസ്തീയ സന്ദേശം പ്രത്യാശയുടെയും പുനർജന്മത്തിെൻറയും ആത്മവിശ്വാസത്തിെൻറയുമാണ്. യേശുക്രിസ്തുവിെൻറ പുനരുത്ഥാനത്തിൽ വ്യക്തിക്കും ലോകത്തിനുമുള്ള ആ പ്രത്യാശയുടെ കാരണം നാം കണ്ടെത്തുന്നു. ദുഃഖിതരോട് സ്നേഹത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും, വിഷമിക്കുന്നവരോടും തകർന്നവരോടും പ്രതീക്ഷ നഷ്ടപ്പെട്ടവരോടും ധൈര്യത്തെക്കുറിച്ചും ഇത് സംസാരിക്കുന്നു. ജീവിതത്തിൽ യഥാർഥ ലക്ഷ്യങ്ങൾ നഷ്ടപ്പെട്ടവരോട് അത് ലക്ഷ്യത്തെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും സംസാരിക്കുന്നു. എല്ലാറ്റിനുമുപരിയായി, സമകാലിക അനുഭവത്തിെൻറ സങ്കീർണ പ്രശ്നങ്ങളിൽ ശാശ്വതമായ അർഥം കണ്ടെത്താൻ പാടുപെടുന്ന ഒരു തലമുറയോട് അത് ദൈവസ്നേഹത്തെ കുറിച്ച് സംസാരിക്കുന്നു.
വ്യക്തിപരമായ തലത്തിൽ ഈസ്റ്റർ നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവത്തിനും ആ ഉറപ്പ് നൽകുന്നു. കാരണം വ്യത്യസ്തമായ വെല്ലുവിളികളുടെ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. -ലക്ഷ്യബോധവും ദിശാബോധവും നൽകുന്ന ഭാവിയെക്കുറിച്ചുള്ള ദർശനത്തിനായി കൊതിക്കുന്ന ഒരു സമൂഹത്തിൽ. പ്രത്യാശയുടെയും ധൈര്യത്തിെൻറയും പുനർജന്മത്തിലൂടെ ആ ലക്ഷ്യവും മാർഗനിർദേശവും നൽകാൻ പുനരുത്ഥാനത്തിന് കഴിയും. ഇതായിരിക്കണം പുനരുത്ഥാനം പ്രാപിച്ച യേശുവിലുള്ള നമ്മുടെ വിശ്വാസം. സാധാരണക്കാരുടെ മനോഭാവത്തിലും ചിന്തകളിലുമാണ് പുനരുത്ഥാനത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ ദർശനം.
കൂടുതൽ നീതിയും പരസ്പര പിന്തുണയുമുള്ള ഒരു ലോകത്തിലേക്ക് ജീവിക്കാനുള്ള ആഹ്വാനം കൂടിയാണ് ഈസ്റ്റർ. കല്ലറയിൽനിന്ന് ഉരുട്ടിയ കല്ലിന് സമീപം മാലാഖ വിളിച്ചറിയിച്ച ജീവിതസന്ദേശം നമ്മുടെ ചിന്തകളെയും വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും ശുദ്ധീകരിക്കണം.
ഹൃദയ കാഠിന്യത്തെ കീഴടക്കണം.അത് ന്യായീകരിക്കപ്പെടാത്ത തടസ്സങ്ങൾ നീക്കുന്നതിനും ജനങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ ഫലപ്രദമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കണം . ക്രിസ്തുവിെൻറ മുഖത്ത് തിളങ്ങുന്ന പുതിയ മനുഷ്യെൻറ പ്രതിച്ഛായ , മനുഷ്യജീവിതത്തിെൻറ എല്ലാ മേഖലകളിലും നീതിക്കും തുല്യ അവസരത്തിനുമുള്ള വർധിച്ചുവരുന്ന ആവശ്യങ്ങളോടുള്ള ഫലപ്രദമായ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കണം. മനുഷ്യ വ്യക്തിയുടെ സ്വഭാവത്തിൽ തന്നെ വേരൂന്നിയ അനിവാര്യവും ആധികാരികവുമായ അവകാശങ്ങളെ പൂർണമായി ബഹുമാനിക്കാൻ അത് വ്യക്തികളെ പ്രേരിപ്പിക്കണം.
പ്രത്യാശയുടെയും പുനർജന്മത്തിെൻറയും ആത്മവിശ്വാസത്തിെൻറയും വെളിച്ചം വീശുക, ക്രിസ്തുവിലേക്ക് വാതിലുകൾ തുറക്കുക. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.