മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചു. മക്കയിലെത്തിയ അദ്ദേഹം കഅ്ബ ഉൾപ്പെടെ പുണ്യസ്ഥലങ്ങളിൽനിന്നുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തത്.
പിതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയോടൊപ്പമാണ് ഉമർ അബ്ദുല്ല ഉംറ നിർവഹിച്ചത്. ഇരുവരും ഉംറ നിർവഹിക്കാനുള്ള വേഷമായ ‘ഇഹ്റാമി’ൽ വിമാനത്തിൽ യാത്ര പുറപ്പെടുന്നതിന്റെ ചിത്രങ്ങളും ഉമർ പങ്കുവെച്ചിരുന്നു. ‘അല്ലാഹുവേ..ഞാൻ ഉംറ നിർവഹിക്കാൻ പുറപ്പെടുകയാണ്. അത് എളുപ്പമുള്ളതാക്കുകയും സ്വീകരിക്കുകയും ചെയ്യണേ...’ എന്ന പ്രാർഥനക്കൊപ്പമാണ് പിതാവുമൊത്തുള്ള യാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
‘അല്ലാഹു എന്റെ ഉംറ സ്വീകരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഉംറ നിർവഹിച്ച ശേഷമുള്ള ചിത്രങ്ങൾ ഉമർ അബ്ദുല്ല പോസ്റ്റ് ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷമുള്ള ചിത്രങ്ങളും ഇതിലുണ്ട്. ‘കഅബയിൽ കരങ്ങൾ സ്പർശിക്കാൻ കഴിഞ്ഞ സൗഭാഗ്യത്തിന്റെ ഈ നിമിഷങ്ങൾക്ക് അത്രമേൽ നന്ദി..’ -മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.