ഗസൽ ഫുഡ്​ റമദാൻ ക്വിസ്​​ നാളെ​ തുടങ്ങും

മസ്കത്ത്​: ഗൾഫ്​ മാധ്യമം പ്രമുഖ ​ഭ​ക്ഷ്യോത്​പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന്​ ഒമാനിലെ വായനക്കാർക്കായി റമദാൻ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു. റമദാൻ ഒന്ന്​മുതൽ അവസാനം വരെ ‘ഗൾഫ്​ മാധ്യമം’ പത്രം, വെബ്​സൈറ്റ്​, സോഷൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേനെ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും.

ഇതിന്​ ശരിയുത്തരം അയച്ചവരിൽ നിന്ന്​ ദിനേനെ ഓരോ വിജയികളെ തിരഞ്ഞെടുക്കും. വിജയികൾക്ക്​ നൂർ ഗസലിന്‍റെ ഗിഫ്​റ്റ്​ ഹാമ്പർ സമ്മാനമായി നൽകും. കൂടതെ ശരിയുത്തരം അയച്ചവരിൽനിന്ന്​ നറുക്കെടുത്ത്​ മെഗാസമ്മാനമായി 43 ഇഞ്ച്​ സാംസങ്​ ​ടെലിവിഷൻ നൽകും. മത്സരത്തിൽ പ​ങ്കെടുക്കാൻ വ്യാഴാഴ്ച മുതലുള്ള ഗൾഫ്​ മാധ്യമം പത്രം കാണുക.

Tags:    
News Summary - Ghazal Food Ramadan Quiz will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.