ഫുജൈറ: വെറുപ്പ് പ്രചരിപ്പിക്കുന്ന കാലത്ത് ജാതിയോ മതമോ വർഗമോ ഭാഷയോ നോക്കാതെ ഒരുമിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും മനുഷ്യർക്കിടയിൽ അതിരുകൾ പണിയുന്നവരെ ആകറ്റിനിർത്തണമെന്നും സന്ദേശം പകർന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഫുജൈറ ഇന്ത്യൻ അസോസിയേഷൻ, ഖോർഫുഖാൻ ഇന്ത്യൻ ക്ലബ്, കെ.എം.സി.സി, കൈരളി, ഇൻകാസ്, യൂത്ത് ഇന്ത്യ, സേവനം തുടങ്ങി വ്യത്യസ്ത സംഘടന പ്രതിനിധികൾ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് പി.എം. സൈനുദ്ദീൻ നാട്ടിക, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, ട്രഷറർ വി.ഡി. മുരളീധരൻ, അഡ്വൈസർ എൻ.എം. അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് ആന്റണി, ജോയന്റ് സെക്രട്ടറി അബ്ദുൽ കലാം, ആർട്സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര, കൾചറൽ സെക്രട്ടറി വി. അഷ്റഫ്, സ്പോർട്സ് സെക്രട്ടറി ജോൺസൺ, അസിസ്റ്റന്റ് ട്രഷറർ പ്രദീപ്, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സമ്പത്ത് കുമാർ, ആർട്സ് കൺവീനർ കെ.പി. മുജീബ്, ലേഡീസ് വിങ് കോഓഡിനേറ്റർ ജിദേശ് നാരായൺ, ബാബു ഗോപി, മജീദ് അൽ വാഹദ, സി.കെ. അബൂബക്കർ, തോമസ്, ലേഡീസ് വിങ് കൺവീനർ നാൻസി വിനോദ്, ബാലവേദി കൺവീനർ അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.