ക​അ്​​ബ​യു​ടെ കി​സ്​​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു

കഅ്ബയുടെ കിസ്വ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

മക്ക: കഅ്ബയുടെ മൂടുപടമായ കിസ്വയുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള പതിവ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കിസ്വ ഫാക്ടറിയിലെ ജീവനക്കാരാണ് പണികൾ നടത്തുന്നത്.

കിസ്വയുടെ അടിഭാഗത്ത് നൂലുകൾ വേർപെട്ടതും കീറിയ ഭാഗങ്ങൾ തുന്നി നന്നാക്കലും പൊടിപടലങ്ങൾ നീക്കംചെയ്യലും അറ്റകുറ്റപ്പണികളിൽ ഉൾപ്പെടും. വിദഗ്ധരായ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.

വർഷം മുഴുവനും കഅ്ബയുടെ കിസ്വ പരിപാലിക്കാൻ വലിയ ശ്രദ്ധയും പ്രാധാന്യവും നൽകിവരുന്നുണ്ടെന്ന് കിസ്വ പരിപാലന വകുപ്പ് ഡയറക്ടർ ഫഹദ് ബിൻ ഹുദൈദ് അൽജാബ്രി പറഞ്ഞു.

തീർഥാടകരുടെയും വിശ്വാസികളുടെയും സഞ്ചാരത്തെ ബാധിക്കാതെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉയർന്ന നിലവാരത്തിലും റെക്കോഡ് സമയത്തും ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ നന്നാക്കാൻ സാങ്കേതിക സംഘം ശ്രദ്ധിക്കുന്നുണ്ടെന്നും അൽജാബിരി പറഞ്ഞു.

Tags:    
News Summary - Kiswa repair started in the Kaaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.