തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച ലുലുവിലെ പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ ക്രിസ്മസ് പാപ്പമാര്‍ നടത്തിയ സംഘനൃത്തമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്.
കുട്ടികളും മുതിര്‍ന്നവരും സാന്റാ വേഷമണിഞ്ഞ് ആദ്യം അഞ്ച് പേരായും പിന്നീട് പത്ത് പേരായും തുടങ്ങിയ നൃത്തം അവസാനഘട്ടമായപ്പോള്‍ 163 പേരടങ്ങിയ സംഘനൃത്തമായി മാറി. ആകെ അരമണിക്കൂറോളം ഇത് നീണ്ടുനിന്നു. ഇത് പരിശോധിക്കാന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, വേള്‍ഡ് റെക്കോഡ് ക്യൂറേറ്റര്‍ പ്രജീഷ് നിര്‍ഭയ എന്നിവര്‍ മാളിലെത്തിയിരുന്നു.
സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചേംബര്‍ ഓഫ് േകാമേഴ്സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.