അരനൂറ്റാണ്ടിന്‍റെ പഴമയിൽ മസ്ജിദ് തഖ് വ

യു.എ.ഇയുടെ പിറവിയോളം പ്രായമുണ്ട് ഉമ്മുൽ ഖുവൈനിലെ മസ്ജിദു തഖ്വക്ക്. ബസാറിലെ മ്യൂസിയത്തോടുചേര്‍ന്ന് സ്ഥിതിചെയ്യുന്ന പള്ളിയാണിത്. 1970കളിലാണ് അന്നത്തെ ശൈഖ് പാലസിനോട് ചേര്‍ന്നുനിന്നിരുന്ന ഈ പള്ളി പണികഴിപ്പിച്ചത്. ചരിത്ര പ്രാധാന്യമുള്ള പള്ളി പില്‍കാലത്ത് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നവിധം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി.

ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍മുഅല്ലയാണ് ഈ കൊച്ചു പള്ളി തൊണ്ണൂറുകളില്‍ പുതുക്കിപ്പണിതത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതതിനാലാണ് ഈ പള്ളിക്ക് ശൈഖ് സുൽത്താൻ പള്ളി എന്ന വിളിപ്പേര് വീണതെന്ന് അദ്ദേഹത്തിന്‍റെ കൂടെ ദശകങ്ങളായി ജോലിചെയ്തി രുന്ന രാമകൃഷ്ണൻ കൊളവയല്‍ പറഞ്ഞു.

പൗരാണിക കാലത്തെ ചരിത്രങ്ങളെ ഓർമപ്പെടുത്തുന്ന പഴയ ശൈഖ് പാലസ് ഈ പള്ളിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ചരിത്ര സ്മാരകമായ ഈ സൗധത്തിന്‍റെ പഴമ ഒട്ടും ചോരാതെ ചേര്‍ത്തുവെച്ചിരിക്കുന്നു എന്നത് പള്ളിയും മ്യൂസിയവും തമ്മിൽ അന്നുണ്ടായിരുന്ന ഇഴബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പള്ളിയുടെ സമീപത്തായാണ് ആറോളം ശൈഖ് കുടുംബങ്ങള്‍ അന്ന് താമസിച്ചിരുന്നത്.

Tags:    
News Summary - Masjid Taqwa is half a century old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.