മദീന: മദീനയിൽ കൂടുതൽ താമസസൗകര്യം ഒരുക്കാൻ ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തേക്ക് ടൂറിസ്റ്റുകളുടെ വരവ് കൂടിയ സാഹചര്യത്തിലാണിത്. പാർപ്പിട സൗകര്യങ്ങളുടെ ശേഷി കൂട്ടാൻ മന്ത്രാലയത്തിന് നിർദേശം നൽകിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് ആണ് അറിയിച്ചത്.
വ്യവസായികളുമായും ഹോട്ടൽ സംരംഭകരുമായും മദീനയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാൻ സീസണിൽ സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കാൻ നഗരത്തിലെ ഹോട്ടലുകളുടെ ഒരുക്കങ്ങൾ കാണുന്നതിനിടയിലാണ് മന്ത്രിയുടെ കൂടിക്കാഴ്ച.
റമദാന് മുമ്പ് 9,000 ഹോട്ടൽമുറികൾ ഒരുക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതും സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മുൻഗണനകളെക്കുറിച്ച് മന്ത്രി ബിസിനസുകാരുമായും ഹോട്ടൽ മേഖലയിലെ ഉടമകളുമായും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.