കുറ്റ്യാടി: ഇൗ വർഷവും നജീബും കുടുംബവും പതിവുതെറ്റിച്ചില്ല. മതമൈത്രിക്ക് മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്താണ് വർഷങ്ങളായി നൽകുന്ന സ്വീകരണം ഇക്കുറിയും തുടർന്നത്. നടോൽ തിറയുത്സവത്തിന്റെ ഭാഗമായ കൊല്ലൻവരവ് ഘോഷയാത്രക്കാരെയാണ് നജീബും കുടുംബവും പായസം നൽകി സ്വീകരിക്കാറുള്ളത്.
ഇത്തവണയും ഈ പതിവിന് മാറ്റങ്ങളൊന്നുമില്ലാതെ ഹൃദയത്തോടു ചേർത്തുവെച്ചാണ് അവർ സ്വീകരിച്ചത്. കൊല്ലൻവരവ് ഘോഷയാത്ര കള്ളാടുനിന്ന് കുറ്റ്യാടി ടൗൺ വഴി വരുമ്പോഴാണ് ക്ഷേത്രത്തിനു സമീപത്തെ മലേനാണ്ടിയിൽ വീട്ടിൽനിന്ന് നജീബും ഭാര്യ ഇ.വി. ഹുദയും ബന്ധുക്കളും ചേർന്ന് എണ്ണൂറിലേറെ പേർക്ക് പായസം നൽകിയത്.
കാട്ടിലെപീടികയിൽ ശശിയുടെ വീട്ടിൽനിന്ന് തുടങ്ങുന്ന ഘോഷയാത്രക്ക് മുൻകാലങ്ങളിൽ ആനയുടെ അകമ്പടിയും ഉണ്ടായിരുന്നു. തിറയുത്സവത്തിന്റെ ഭാഗമായാണ് കുറ്റ്യാടിയിൽ ചന്ത ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.