ശബരിമല തീർഥാടനം; ഹെല്‍പ് ഡെസ്‌ക്​ തുടങ്ങി; കാനനപാതയില്‍ നിയന്ത്രണം

തൊ​ടു​പു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ക്ക് മി​ക​ച്ച സേ​വ​നം ന​ല്‍കാ​ൻ ന​ട​പ​ടി​യു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. ക്ര​മീ​ക​ര​ണം വി​ല​യി​രു​ത്താ​നും ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നും ക​ണ്‍ട്രോ​ള്‍ റൂ​മും ഹെ​ല്‍പ് ഡെ​സ്‌​കും ആ​രം​ഭി​ച്ചു. ക​ല​ക്​​​ട​റേ​റ്റ്​ ഇ​ടു​ക്കി -04862 232242 ചാ​ര്‍ജ് ഓ​ഫി​സ​ര്‍ -അ​ഡീ.​ഡി​സ്ട്രി​ക്​​റ്റ്​ മ​ജി​സ്‌​ട്രേ​റ്റ് ഷൈ​ജു പി. ​ജേ​ക്ക​ബ്, -9446303036. ടീം ​അം​ഗ​ങ്ങ​ള്‍ -വി.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് -7907366681, ബി. ​അ​ജി, സീ​നി​യ​ര്‍ ക്ല​ര്‍ക്ക് -9496064718, വി.​എ​സ്. വി​നോ​ജ്, സീ​നി​യ​ര്‍ ക്ല​ര്‍ക്ക് -9447324633 എ​ന്നി​വ​ർ​ക്കാ​ണ്​ ചു​മ​ത​ല.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കാ​ന​ന​പാ​ത വ​ഴി​യു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രു​ടെ യാ​ത്ര​ക്ക്​ ജി​ല്ല ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം എ​ര്‍പ്പെ​ടു​ത്തി. സ​ത്രം വ​ഴി രാ​വി​ലെ ഏ​ഴു​ മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു വ​രെ​യും അ​ഴു​ത​ക്ക​ട​വ് വ​ഴി രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ 2.30 വ​രെ​യും മു​ക്കു​ഴി​വ​ഴി രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് 3.30 വ​രെ​യും യാ​ത്ര ചെ​യ്യാം. ശ​ബ​രി​മ​ല​യി​ല്‍നി​ന്ന് തി​രി​ച്ച് സ​ത്ര​ത്തി​ലേ​ക്ക് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 11വ​രെ യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി​യു​ണ്ട്.

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ദി​ശാ ബോ​ർ​ഡു​ക​ളു​ടെ

അ​ഭാ​വ​വും

ശ​ബ​രി​മ​ല സീ​സ​ൺ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ദി​ശാ ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും ബു​ദ്ധി​മു​ട്ട് വ​ർ​ധി​പ്പി​ക്കും. ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര, തെ​ല​ങ്കാ​ന, പു​തു​ച്ചേ​രി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ല്ലാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​കും. തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​ട്ട​പ്പ​ന​യി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്ഥ​ലം പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ചു​റ്റി​ത്തി​രി​യേ​ണ്ട സ്ഥി​തി​യാ​ണ്. പു​ളി​യ​ൻ​മ​ല മു​ത​ൽ ക​ട്ട​പ്പ​ന വ​രെ​യു​ള്ള റോ​ഡി​ലെ ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വ​ള​വു​ക​ളി​ൽ കു​റെ ഭാ​ഗ​ത്ത് ടൈ​ൽ പാ​കി​യി​രു​ന്നു. എ​ന്നാ​ൽ, ടൈ​ൽ പാ​കാ​ത്തി​ട​ത്താ​ണ്​ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​മ്പം​മെ​ട്ട് മു​ത​ൽ ആ​മ​യാ​ർ​വ​രെ​യും അ​വി​ടെ നി​ന്ന് പു​ളി​യ​ൻ​മ​ല-​ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം റൂ​ട്ടി​ലു​മെ​ല്ലാം റോ​ഡി​ലേ​ക്ക്​ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

Tags:    
News Summary - Pilgrimage to Sabarimala; Help Desk started; Control over forest roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.