യു.​ഇ. ബ​ദ​ർ​ദീ​ൻ 

റ​മ​ദാ​നി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ത്താ​ഴ​മു​ണ​ർ​ത്തു സം​ഘം

പു​തു​ന​ഗ​രം: ബൈ​ത്തു​സ​ഭ​യു​ടെ അ​ത്താ​ഴം ഉ​ണ​ർ​ത്തു​പാ​ട്ടി​ന്‍റെ ഈ​ണം വീ​ണ്ടും എ​ത്തു​മോ എ​ന്നാ​ഗ്ര​ഹി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് പു​തു​ന​ഗ​ര​ത്തെ വി​ശ്വാ​സി​ക​ൾ.

ഉ​ച്ച​ഭാ​ഷി​ണി​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത കാ​ല​ത്ത് തെ​രു​വു​ക​ൾ തോ​റും പ​ദ​യാ​ത്ര​യാ​യി വീ​ടു​ക​ളി​ലെ​ത്തി ബൈ​ത്തു​സ​ഭ​യു​ടെ സ​ഹ​ർ ക​മ്മി​റ്റി സം​ഘ​മാ​യി​രു​ന്നു അ​ത്താ​ഴ​സ​മ​യ​ത്ത് വി​ശ്വാ​സി​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി​യി​രു​ന്ന​ത്.

ആ​ദ്യം ഉ​ച്ച​ഭാ​ഷി​ണി​യി​ല്ലാ​തെ യാ​ത്ര​യു​ണ്ടാ​യെ​ങ്കി​ലും ശേ​ഷം കോ​ളാ​മ്പി മൈ​ക്ക് സൈ​ക്കി​ളി​ൽ കെ​ട്ടി​യാ​ണ് ത​മി​ഴ് ഗാ​ന​വു​മാ​യി പു​തു​ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ൾ തോ​റും ഇ​വ​ർ ക​യ​റി​യി​റ​ങ്ങാ​റ്.

95 ശ​ത​മാ​ന​വും ത​മി​ഴ് സം​സാ​രി​ക്കു​ന്ന മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങി​വ​സി​ക്കു​ന്ന പു​തു​ന​ഗ​ര​ത്ത് ബൈ​ത്തു​സ​ഭ​യു​ടെ ത​മി​ഴ്പാ​ട്ടു​ക​ൾ കേ​ൾ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ നി​ര​വ​ധി​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ബൈ​ത്തു സ​ഭ​യു​ടെ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന എ.​വി. ജ​ലീ​ൽ പ​റ​യു​ന്നു. ബൈ​ത്തു​സ​ഭ​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ പു​തു​ന​ഗ​ര​ത്തി​ലെ മു​സ്​​ലിം വാ​ലി​ബ​ർ മു​ന്നേ​റ്റ സം​ഘ​മാ​ണ് പി​ന്നീ​ട് മു​സ്​​ലിം യൂ​ത്ത് ലീ​ഗാ​യി പു​തു​ന​ഗ​ര​ത്ത് പ്ര​വ​ർ​ത്ത​നം മാ​റി​യ​ത്.

ബൈ​ത്തു​സ​ഭ​ക്ക് ഇ​മ്പ​മാ​ർ​ന്ന ത​മി​ഴ്, മ​ല​യാ​ളം ഇ​സ്‍ലാ​മി​ക ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​രു​ന്ന​ത് യു.​ഇ. ബ​ദ​ർ​ദീ​നും അ​ല​വി​ക്ക​യു​മാ​യി​രു​ന്നു. എ​സ്.​എ​സ്. ഹ​നീ​ഫ, എ​സ്.​എ​സ്. സു​ലൈ​മാ​ൻ, എ​സ്.​എ. ബ​ഷീ​ർ, പി.​ഇ. അ​ബ്ദു​റ​ഹീം, സു​ലൈ​മാ​ൻ, എ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, പി.​എ.​എ. ഗ​ഫൂ​ർ, പി.​ഇ. അ​ബ്ദു​ൽ മ​ജീ​ദ്, ടി.​എ. നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രു​ന്ന​ത്.

അ​ത്താ​ഴ​മു​ണ​ർ​ത്തു സം​ഘ​ത്തി​ന് സി.​എം. മു​ഹ​മ്മ​ദ് യൂ​സ​ഫ്, ജി.​എം. സ​ഹാ​ബു​ദ്ദീ​ൻ, കെ.​എ. കി​ദ​ർ മു​ഹ​മ്മ​ദ്, കെ.​എ. അ​ലാ​വു​ദ്ദീ​ൻ, എ​ൻ.​എം.​എ. കാ​ദ​ർ, എ.​വി. ജ​ലീ​ൽ, എം.​എം. ഫാ​റൂ​ഖ്, യു. ​ഷ​ഹീ​ദ്, ആ​ർ.​എ. ബ​ഷീ​ർ, ടി.​എ. ഷേ​ക് ഉ​സ്മാ​ൻ, കെ.​എ​സ്. മു​ഹ​മ്മ​ദ​ലി, എ.​കെ. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി നേ​തൃ​ത്വം ന​ൽ​കി​ട്ടു​ണ്ട്. 1935 മു​ത​ൽ 2000 വ​രെ ആ​റ​ര പ​തി​റ്റാ​ണ്ടു​കാ​ലം നീ​ണ്ടു​നി​ന്ന അ​ത്താ​ഴ ഉ​ണ​ർ​ത്തു​സ​ഭ പി​ന്നീ​ട് ഡി​ജി​റ്റ​ൽ കാ​ല​വും പ​ള്ളി​ക​ൾ വ​ർ​ധി​ച്ച​തും​മൂ​ലം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.   

Tags:    
News Summary - ramadan 2024-puthunagaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.