ഖരദൂഷണാദികളെയും അവരുടെ സൈന്യത്തെയും മൂന്നേമുക്കാൽ നാഴികകൊണ്ട് ചുട്ടുചാമ്പലാക്കിയ രാമലക്ഷ്മണന്മാരുടെ പരാക്രമം ശൂർപ്പണഖ രാവണനെ കേൾപിച്ചു. അതിനിടയിൽ സീതയുടെ സൗന്ദര്യാതിരേകവും വർണനക്ക് വിഷയമായി. രാമലക്ഷ്മണന്മാരുടെ മികവിനെല്ലാം കാരണമായ സീതയെ പട്ടമഹിഷിയാക്കുകയാണെങ്കിൽ രാവണന് ജന്മസാഫല്യം കൈവരുമെന്നും സൂചിപ്പിച്ചു. ഇതാണ് രാവണെൻറ ശ്രദ്ധ സീതയിലേക്ക് തിരിയാൻ കാരണം.
അടുത്ത ദിനം രാവണൻ മാരീചാശ്രമത്തിലേക്ക് പുറപ്പെട്ടു. സഹോദരി ശൂർപ്പണഖക്കുണ്ടായ അപമാനവും മറ്റും അദ്ദേഹത്തെ ധരിപ്പിച്ചു. ഖരദൂഷണാദികളെയും സൈന്യങ്ങളെയും മുടിച്ച വിവരവും അറിയിച്ചു. രാമലക്ഷ്മണന്മാരെ ദൂരേക്ക് അകറ്റി സീതയെ തട്ടിയെടുക്കാൻ സഹായത്തിന് അപേക്ഷിച്ചു. വംശവേരറുക്കുന്ന ഇക്കാര്യം ഉപദേശിച്ചത് ആരായാലും അയാൾ കൊടിയ ശത്രുവാണെന്ന് അറിയിച്ച മാരീചൻ സാക്ഷാൽ നാരായണനായ ശ്രീരാമനെ ഭജിച്ച് ജീവിക്കാനാണ് ആവശ്യപ്പെട്ടത്. മറുത്ത് പറഞ്ഞാൽ തെൻറ വാളിന് ഇരയാക്കുമെന്ന് രാവണൻ ഭീഷണി മുഴക്കി. രാവണെൻറ കൈകൊണ്ട് മരിക്കുന്നതിലും പുണ്യം രാമബാണമേറ്റ് മുക്തിനേടുന്നതാണെന്ന് മാരീചൻ തീരുമാനിച്ചു.
മാരീചൻ മനോഹരമായ പുള്ളികളുള്ള നീലക്കല്ലുകൾ പതിച്ച കൺകളോടൊത്ത സ്വർണനിറമുള്ള വളരെ ഇണക്കമുള്ള പുള്ളിമാനായി ഒരു പേടിയും കൂടാതെ രാമാശ്രമത്തിനു ചുറ്റും തുള്ളിച്ചാടി നടന്നു. മാനിനെക്കണ്ട സീതയിൽ കൗതുകമുണർന്നു. അതിൽ ആശ തോന്നി. തെൻറ ആഗ്രഹം രാമനെ അറിയിച്ചു. രാക്ഷസന്മാർ നിറഞ്ഞ കാട്ടിൽ ലക്ഷ്മണനെ സീതയെ നോക്കാനേൽപിച്ച് അമ്പും വില്ലുമെടുത്ത് ശ്രീരാമൻ ആ മാനിനെ പിടിക്കാനിറങ്ങി.
പലവട്ടം കബളിപ്പിച്ചോടിയ മാനിനെ പിന്തുടർന്ന രാമൻ തെൻറ ആശ്രമത്തിൽനിന്നും വളരെയകലെ എത്തിച്ചേർന്നു. പിടിക്കാമെന്ന ആശകൈവിട്ട അദ്ദേഹം മാനിനുനേരെ ശരം തൊടുത്തു. അമ്പേറ്റു വീണപ്പോൾ മാരീചൻ സ്വരൂപമെടുത്ത് പ്രാണവേദനയോടെ രാമെൻറ ശബ്ദത്തിൽ ലക്ഷ്മണനെയും സീതയെയും വിളിച്ച് ഉറക്കെ കരഞ്ഞു. അപ്പോഴാണ് മാരീചെൻറ മായയെക്കുറിച്ച് ലക്ഷ്മണൻ പറഞ്ഞത് രാമനോർത്തത്. ആർത്തനാദം കേട്ട സീത ലക്ഷ്മണനോട് രാമനെ അന്വേഷിച്ച് ചെല്ലാൻ ആവശ്യപ്പെട്ടു.
അജയ്യനായ ജ്യേഷ്ഠന് ആപത്തൊന്നും പിണയില്ലെന്നും രാക്ഷസന്മാരുടെ മായാജാലമാണിതെന്നും പറഞ്ഞ ലക്ഷ്മണനെ തെൻറ ഭർതൃനാശം കാംക്ഷിക്കുന്ന ദുരാത്്മാവെന്ന് അധിക്ഷേപിച്ചു. രാമനെയല്ലാതെ മറ്റൊരു പുരുഷനെ താൻ സ്വീകരിക്കുന്നതല്ലെന്ന് ആേക്രാശിച്ചു. ആക്ഷേപങ്ങളുടെ കൂരമ്പുകളേറ്റ ലക്ഷ്മണൻ നിസ്സഹായനായി ശ്രീരാമനെ തേടിയിറങ്ങി. അപ്പോഴാണ് സന്ന്യാസിയുടെ വേഷത്തിൽ രാവണൻ വരുന്നതും സീതയെ തട്ടിക്കൊണ്ടുപോകുന്നതും.
മാനിനോടുള്ള തെൻറ ആസക്തി സീത രാമനെ അറിയിച്ചപ്പോൾത്തന്നെ ലക്ഷ്മണൻ അത് മാരീചനാണെന്ന് പറഞ്ഞു. എന്നിട്ടും സീതയുടെ മുന്നനുഭവങ്ങൾ മറന്ന ദുശ്ശാഠ്യംകൊണ്ടാണ് മാനിനെ പിടിക്കാൻ രാമൻ നേരിട്ടിറങ്ങിയത്. അമ്പേറ്റു വീണ മാരീചൻ രാമശബ്ദത്തിൽ നിലവിളിച്ചപ്പോൾ കൊള്ളിവാക്കുകളോതി ലക്ഷ്മണനെ രാമനരികിലേക്ക് അയക്കുകയാണ് സീത ചെയ്തത്.
വൈകാരികതയിൽ നിന്നുയർന്ന് യാഥാർഥ്യബോധത്തോടെ നിഷ്പക്ഷമായി, സമചിത്തതയോടെ ഈ ലോകാനുഭവങ്ങളെ ഉൾക്കൊള്ളുകയും അതനുസരിച്ച് ജാഗ്രതയോടെ സമയോചിതമായി പ്രവർത്തിക്കുകയും ചെയ്യേണ്ട അനിവാര്യതയിലേക്കാണ് ഈ ആഖ്യാനം വിരൽചൂണ്ടുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.