ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷാജോലിക്കായി 1000 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സന്നിധാനം െഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ് ആണ് ഇക്കാര്യം അറിയിച്ചത്.
നാല് എസ്.പിമാർ, 19 ഡിവൈ.എസ്.പിമാർ, 15 ഇൻസ്പെക്ടർമാർ അടക്കമാണ് 1000 പേരെ അധികം നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.
സന്നിധാനവും പരിസരവും ഡി.ജി.പി സന്ദർശിച്ചു. ശബരിമല തന്ത്രി, മേൽശാന്തി എന്നിവരെയും കണ്ടു. ഉച്ചക്ക് ശേഷം അദ്ദേഹം മലയിറങ്ങി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ദക്ഷിണമേഖല ഐ.ജി സ്പർജൻകുമാർ, പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി. അജിത്, ശബരിമല സ്പെഷൽ ഓഫിസർ എസ്. സുജിത് ദാസ്, എ.എസ്.ഒ ആർ. പ്രതാപൻ നായർ, എസ്.പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.