എരുമേലി: ശബരിമല തീർഥാടനകാലത്ത് വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തി മോട്ടോർ വാഹന വകുപ്പ്. കുത്തിറക്കവും, വളവുകളുമുള്ള പമ്പാപാതയിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവിധ ഭാഷകളിൽ അച്ചടിച്ച നോട്ടീസ് നൽകിക്കൊണ്ടായിരുന്നു ബോധവത്കരണം.
ഹൈകോടതിയുടെ നിർദേശപ്രകാരം വർധിക്കുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പിെൻറ നടപടി.ശബരിമലയിലേക്കുള്ള പാതകൾ ഇടുങ്ങിയതും അപകടകരമായ വളവും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞവയാണ്. സമീപകാലത്തുണ്ടായ അപകടങ്ങളെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തേതന്നെ കണമല, കണ്ണിമല, കരിങ്കല്ലുംമൂഴി ഭാഗങ്ങളിൽ വിവിധ ഭാഷകളിൽ ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
എരുമേലി സേഫ് സോൺ കൺട്രോളിങ് ഓഫിസറായ ജോയന്‍റ് ആർ.ടി.ഒ ഷാനവാസ് കരീമിെൻറ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തുന്നത്. എരുമേലി സേഫ് സോൺ പട്രോളിങ് ടീമിലെ എം.വി.ഐമാരായ പി.ജി. സുധീഷ്, അനീഷ് കുമാർ, ജയപ്രകാശ്, എ.എം.വി.ഐമാരായ ഹരികൃഷ്ണൻ, വിഷ്ണു വിജയ്, രഞ്ജിത്, അഭിലാഷ്, ഓഫിസ് സ്റ്റാഫുകളായ റെജി എ. സലാം, ജോബി ജോസഫ്, സേഫ് സോണിെൻറ താൽക്കാലിക ഡ്രൈവർമാരായ ബൈജു, ജേക്കബ്, അൻസാർ, ഷംനാസ് , നിസാം ബഷീർ, രാജീവ്, അനീഷ്, മനു മോൻ, നിധീഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.