പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവിസ് വഴി കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് 38.88 കോടി രൂപയുടെ വരുമാനം. മണ്ഡലകാലം ആരംഭിച്ചതുമുതൽ പമ്പ-നിലക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവിസും 34,000 ദീർഘദൂര സർവിസും നടത്തി. ആകെ 64.25 ലക്ഷം പേരാണ് യാത്ര ചെയ്തത്.
15ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരുമായി വൈകീട്ട് ഏഴുമുതൽ 16ന് പുലർച്ച 3.30 വരെ ഇടമുറിയാതെ പമ്പ -നിലക്കൽ റൂട്ടിൽ ചെയിൻ സർവിസ് നടത്തി. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവിസുകളും നടത്തി.
ശബരിമല നടയടക്കുന്ന 20ന് രാത്രി വരെ ചെയിൻസർവിസും 21ന് പുലർച്ച നാലുവരെ ദീർഘദൂര സർവിസും ഉണ്ടായിരിക്കുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.