മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമല: ഇനി ശരണഘോഷത്തിന്റെ നാളുകൾ. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിൽ. കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെ തന്നെ ആയിരക്കണക്കിന് ഭക്തരാണ് മല ചവിട്ടിയെത്തിയത്.

നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിയിച്ചതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി പി.എൻ മഹേഷ്, മാളികപ്പുറം മേൽശാന്തി പി.ജി. മുരളി എന്നിവരെ സോപാനത്തിലേക്ക് ആനയിച്ചു. ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരുടെ അവരോഹണ ചടങ്ങ് നടന്നത്.

വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലർച്ചെ പുതിയ മേൽശാന്തിമാരാകും ശബരിമല, മാളികപ്പുറം നടകൾ തുറക്കുക.

Tags:    
News Summary - Sabarimala temple opens for Mandalakala maholsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.