ബൗഷർ വിലായത്തിലെ അൽ സലാം മസ്ജിദ്

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നു

മസ്കത്ത്​: പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു. അൽ സലാം മസ്ജിദ് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ്​ അൽ മമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമാണ്​ തുറന്ന്​ കൊടുത്തത്​.

സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്​ജിദുകൾക്കും മതസ്ഥാപനങ്ങൾക്കും വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി പറഞ്ഞു.

ആധുനിക നിലവാരത്തിലും മികച്ച എൻജിനീയറിങ് സാങ്കേതിക സവിശേഷതകളിലുമായി 13,139 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്​ജിദ്​ ഒരുക്കിയിട്ടുള്ളത്​.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നുസൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നു

Tags:    
News Summary - The first solar powered mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.