കാഞ്ഞങ്ങാട്: സഹോദര സമുദായക്കാർക്കുകൂടി കാണാൻ അവസരമൊരുക്കി കുളിയങ്കാല്‍ മുഹ്യുദ്ദീന്‍ മസ്ജിദ് ജമാഅത്ത് കമ്മിറ്റി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പള്ളി പൊളിച്ചതിനെ തുടർന്നാണ് അൽപംമാറി മുഹ്യുദ്ദീന്‍ മസ്ജിദ് പുതുക്കിപ്പണിതത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പള്ളി ഇതരമതസ്ഥര്‍ക്ക് കൂടി തുറന്നുകൊടുത്ത് കുളിയങ്കാല്‍ മസ്ജിദ് ജമാഅത്ത് കമ്മിറ്റി മത സൗഹാർദത്തിന്റെ മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ജാതി മത ഭേദമന്യേ പള്ളിയിൽ എത്തിയത്.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധിയിലുള്ള നിരവധിപേർ എത്തി. നീലേശ്വരം കരുവാച്ചേരി സുബ്രഹ്മണ്യം ക്ഷേത്രത്തിലെ മുന്‍ പുജാരി രാജന്പാക്കത്തും പള്ളി സന്ദർശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.