ജിദ്ദ: കഅ്ബയെ പുതിയ പുടവ (കിസ്വ) ബുധനാഴ്ച പുതപ്പിക്കും. മുഹറം മാസത്തിലെ ആദ്യ ദിവസമായ ബുധനാഴ്ച കഅ്ബയുടെ ആവരണമായ ‘കിസ്വ’ മാറ്റി അണിയിക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇരുഹറം കാര്യാലയത്തിന് കീഴിലെ കിങ് അബ്ദുൽ അസീസ് കിസ്വ നിർമാണ സമുച്ചയത്തിൽ പൂർത്തിയായി. മുമ്പ് അറഫ ദിനമായ ദുൽഹജ്ജ് ഒമ്പതിനാണ് പുതിയ കിസ്വ അണിയിക്കൽ നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി മുഹർറം ആദ്യത്തിലേക്ക് ആ ചടങ്ങ് മാറ്റി പുനഃക്രമീകരിക്കുകയായിരുന്നു.
കിസ്വ അണിയിക്കൽ ചടങ്ങിൽ മന്ത്രിമാർ, അമീർമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇരുഹറം കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുക്കും. മേൽത്തരം പട്ടിൽ 10 ഘട്ടങ്ങളിലായാണ് കിസ്വ നിർമാണം പൂർത്തിയാക്കുന്നത്. വിദഗ്ധരായ 200 ഓളം ജീവനക്കാർ ഇതിനായി കിസ്വ സമുച്ചയത്തിലുണ്ട്. വസ്ത്രങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തുന്നുന്നതിനും ശേഷം വെള്ളി, സ്വർണനൂലുകൾ ഉപയോഗിച്ച് ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്യുന്നതിനും ലോകത്തിലെ ഏറ്റവും ഉയർന്നതരം ഉപകരണങ്ങളാണ് സമുച്ചയത്തിലുള്ളത്. കിസ്വ നിർമാണത്തിന് 120 കിലോ സ്വർണനൂലും100 കിലോ വെള്ളിനൂലും ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.