കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടക്കും. കുരിശിന്റെ വഴി, നഗരികാണിക്കല്‍, കുരിശ് ചുംബനം തുടങ്ങിയ തിരുക്കര്‍മങ്ങളും ദേവാലയങ്ങളിൽ നടക്കും. ദുഃഖ ശനിയാഴ്ചയായ നാളെയും ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷ ഉണ്ടാകും. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചയുമായി ഉയിർപ്പ് ശുശ്രൂഷകളും നടക്കും.
ഇതോടെ അമ്പത് നോമ്പിനും സമാപനമാകും. പെസഹ ആചരണ ഭാഗമായി വ്യാഴാഴ്ച ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസ് പുളിക്കലും കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും മുഖ്യകാര്‍മികരായി.
ചങ്ങനാശ്ശേരി: മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പീഡാനുഭവ വെള്ളി ദിനത്തില്‍ രാവിലെ ആറുമുതല്‍ 12 വരെ വിശുദ്ധകുര്‍ബാനയുടെ ആരാധന, ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം, വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിലിന്റെ പ്രസംഗം, 6.30ന് ദീപക്കാഴ്ച, രാത്രി 7.30ന് സ്ലീവാപ്പാത എന്നിവ നടക്കും.
പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ ഉച്ചക്ക് 12.30 വരെ ആരാധന, ഉച്ചകഴിഞ്ഞ് രണ്ടിന് ഇടവകയുടെ വിവിധ വാര്‍ഡുകളില്‍നിന്ന് കുരിശിന്റെ വഴി. 3.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, അഞ്ചിന് നഗരികാണിക്കല്‍, 5.30ന് നോമ്പ് കഞ്ഞി. വലിയ ശനി വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, വെള്ളം വെഞ്ചരിപ്പ്, പ്രവേശക കൂദാശകള്‍ എന്നിവയുണ്ടാകും.
ചെത്തിപ്പുഴ തിരുഹൃദയപള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ആരാധന, ഉച്ചകഴിഞ്ഞ് 2.30ന് കുരിശിന്റെ വഴി, 3.30ന് പീഡാനുഭവവായന, ഫാ. നൈനാന് തെക്കുംതറ, ഫാ. മാത്യു കണ്ണമ്പള്ളി, ഫാ. ടിന്‍സ് നടുപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയുടെ ആരാധന, ഏഴിന് ഇടവകയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് സ്ലീവാപ്പാത. പത്തുമുതല്‍ മൂന്നുവരെ ആരാധന, മൂന്നിന് പീഡാനുഭവ വെള്ളി ആചരണം. നഗരികാണിക്കല്‍, സ്ലീവാ ചുംബനം. ശനിയാഴ്ച രാവിലെ പത്തിന് യുവജനസംഗമം. വൈകീട്ട് നാലിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ പുത്തന്‍വെള്ളം വെഞ്ചരിപ്പ്. ഞായറാഴ്ച പുലര്‍ച്ച മൂന്നിന് ഉയിര്‍പ്പ് ശുശ്രൂഷകള്‍, വിശുദ്ധകുര്‍ബാന, പ്രദക്ഷിണം. രാവിലെ 5.30നും 7.30 നും വിശുദ്ധകുര്‍ബാന എന്നിവ നടക്കും.
നാലുകോടി സെന്റ് തോമസ് പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ 8.15മുതല്‍ ആരാധന, ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, സ്ലീവാ ചുംബനം. ശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, മാമ്മോദീസ വ്രത നവീകരണം. ഞായറാഴ്ച പുലര്‍ച്ചെ 2.45ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ 5.45നും 7.30നും വിശുദ്ധകുര്‍ബാന.
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ 6.30ന് എഴുത്തുപള്ളി, കുര്യച്ചന്‍പടി, തെങ്ങണ, വത്തിക്കാന്‍, മുക്കട ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് കുരിശിന്റെ വഴി. ഒമ്പതുമുതല്‍ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ ശുശ്രൂഷ,നഗരകാണിക്കല്‍, സ്ലീവാ ചുംബനം. ആറിന് നേര്‍ച്ചക്കഞ്ഞി. ശനിയാഴ്ച വൈകുന്നേരം 4.30ന് മാമ്മോദീസ വ്രത നവീകരണം, വിശുദ്ധകുര്‍ബാന. ഞായറാഴ്ച പുലര്‍ച്ച 2.30ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, വിശുദ്ധകുര്‍ബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.