അഫ്​ഷാൻ നവാസ്​ ഖാൻ

വരച്ച മഹാത്​മാ ഗാന്ധിയുടെ ചിത്രം

അഫ്​ഷാൻസ്​ ആർട് ഓഫ് വേൾഡ്

ചിത്രകലയുടെ വേറിട്ട മുഖമായി മാറുകയാണ്​ 15കാരി അഫ്​ഷാൻ നവാസ്​ ഖാൻ. ജന്മസിദ്ധമായ കഴിവിന്‍റെ പിൻബലത്തിൽ സ്വന്തമായി ആർ​ജിച്ചെടുത്ത​ ചിത്രകല പാഠങ്ങളിലൂടെ അത്​ഭുതങ്ങൾ തീർക്കുകയാണീ മിടുക്കി. ഷാർജ അവർ ഓൺ ഇംഗ്ലീഷ്​ ഹൈസ്കൂൾ വിദ്യാർഥിനിയാണ്​ അഫ്​ഷാൻ നവാസ്​ ഖാൻ. ചെറു പ്രായത്തിൽ ചിത്രകലയോട്​ ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും പ്രവാസ ലോകത്തേക്ക്​ പറിച്ച്​ നട്ടതോടെ ഗുരുനാഥൻമാരുടെ കീഴിൽ ചിത്രകല അഭ്യസിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

വളർന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കണ്ടും കേട്ടും പഠിച്ചത് ചിത്രകലയിൽ​ പരീക്ഷിക്കുകയായിരുന്നു. എങ്കിലും വളകിലുങ്ങുന്ന ഈ കൈകളിൽ നിന്ന്​ പിറന്നതെല്ലാം ജീവസ്സുറ്റ ചിത്രങ്ങളായിരുന്നു. മഹാത്​മാ ഗാന്ധി മുതൽ പ്രമുഖരായ നിരവധി പേർക്ക്​ ചിത്രകലയിലൂടെ പുനർജന്മം നൽകാൻ കഴിഞ്ഞുവെന്നതാണ്​ ഈ കലാകാരിയെ വേറിട്ടു നിർത്തുന്നത്​.

15 വയസ്സിനിടെ 25ലധികം ചിത്രകല പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടീ കലാകാരി. ​ ചിത്ര കലയിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്​. പെയിന്‍റിങ്ങിലൂടെ അത്​ഭുതങ്ങൾ തീർത്ത്​ ഷാർജ ഭരണാധികാരിയുടെ പ്രശംസ നേരിട്ട്​ ഏറ്റുവാങ്ങാനും ഭാഗ്യം ലഭിച്ചു. കോപ്​ 28ൽ നടന്ന യൂനിസഫ്​-മെന ബ്ലു ഡോട്ട്​ ആർട്ട്​, യുനസ്​കോ ഇന്‍റർനാഷനൽ ആക്ഷൻ ആർട്ട്​ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ചിത്രകല പ്രദർശനം നടത്തി​. കൂടാതെ ഒമ്പത്​ ഇന്‍റർ സ്കൂൾ ചിത്ര കല മത്സരങ്ങളിൽ വിജയിയാവാനും സാധിച്ചു​.

ദുബൈ ഇന്‍റർനാഷനൽ ആർട്ട്​ സെന്‍ററിൽ സ്വതന്ത്രദിനത്തോടനുബന്ധിച്ച്​ വരച്ച മഹാത്​മാ ഗാന്ധിയുടെ ചിത്രം ഏറെ ആകർഷണീയമായിരുന്നു. മഹാത്​മാവിന്‍റെ ചിത്രത്തിൽ അദ്ദേഹത്തിന്‍റെ ഊന്നുവടി പിടിപ്പിക്കാനായി കൈകൾ പ്ലാസ്റ്റിക്​ ക്ലേ ഉപയോഗിച്ചായിരുന്നു നിർമിച്ചിരുന്നത്​. കൂടാതെ ഖാദി വസ്ത്രവും ചിത്രകലയിൽ പരീക്ഷിച്ചിരുന്നു.

ഇത്​ അപൂർവങ്ങളിൽ അപൂർവമായി മാത്രം ചെയ്യാനാവുന്ന ഒന്നാണ്​. ദുബൈ ഇന്ത്യൻ കോൺസുൽ ഉൾപ്പെടെയുള്ളവരുടെ പ്രശംസാപാത്രമാവാനും സാധിച്ചു. ഓരോ ചിത്രങ്ങൾക്കും വിശദമായ ചരിത്ര പശ്ചാത്തലം വിവരിക്കുന്ന രീതിയിലായിരുന്നു ചിത്രകല. കഴിഞ്ഞ വർഷം നടന്ന ഷാർജ അറബിക്​ ഫോറത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ്​ സുൽത്താന്‍റെ പ്രശംസക്ക്​ പാത്രമായത്​.

വേൾഡ്​ ആർട്ട്​ ദുബൈയിൽ തുടർച്ചയായി രണ്ട്​ വർഷവും ചിത്ര കല എക്സിബിഷൻ നടത്തി. കൂടാതെ തുർക്കി, യു.എസ്​, ജോർജിയ എന്നിവിടങ്ങളിലും ചിത്രകല പ്രദർശനം നടത്തിയിട്ടുണ്ട്​. ടൈറ്റാനിക്​ സിനിമയിലെ കഥ​ ഉൾകൊണ്ട്​ വരച്ച ‘എറ്റേണൽ ലൗ’ എന്ന പെയിന്‍റിങ്​ ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഹൈദരാബദ്​ സ്വദേശികളായ നവാസ്​ ഖാന്‍റെയും ജവാരിയ തബസ്സുമിന്‍റെയും മകളാണ്​. 

Tags:    
News Summary - Afshan Nawaz Khan in Experimental drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.