ചെറുതുരുത്തി: ഒരു മാസം കൊണ്ട് കഥകളിയും ഭരതനാട്യവും അഭ്യസിച്ച് കടൽ കടന്നെത്തിയ കലാകാരന്മാർ മലയാളക്കരയുടെ ഹൃദയം കീഴടക്കി. ഇറ്റലിയിൽ നിന്നുള്ള വനിത ഐറിൻ ആർഡിറ്റോയും യു.കെ. സ്വദേശി സാമുവൽ ആൽഫ്രഡ് പോളുമാണ് വേഗത്തിൽ പഠനം പൂർത്തിയാക്കി മടങ്ങിയത്. ചെറുതുരുത്തി കഥകളി സ്കൂളിലായിരുന്നു ഇവരുടെ പഠനം.
ഗുരു കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ കഥകളിയിൽ കലാമണ്ഡലം ശിവദാസും ഭരതനാട്യത്തിൽ കലാമണ്ഡലം സുജാതയും ആണ് ഇവർക്ക് മലയാളിയുടെ സ്വന്തം കലാരൂപങ്ങൾ പകർന്നു നൽകിയത്. കലയോടുള്ള അതിരറ്റ സ്നേഹമാണ് ഇവർ വളരെ വേഗം കഥകളിയും ഭരതനാട്യവും പഠിച്ചെടുക്കാൻ കാരണമായതെന്ന് ഗുരുനാഥന്മാർ പറയുന്നു.
ഇരുവരും നാട്ടിൽ സ്റ്റേജ്ഡ്രാമ ആർട്ടിസ്റ്റുകളാണ്. ഇനി മുതൽ കഥകളിയും ഭരതനാട്യവും ഇവരുടെ സ്റ്റേജ് പ്രോഗ്രാമിൽ ഉണ്ടാകുമെന്ന് ഇവർ പറഞ്ഞു. ഇവർക്ക് സ്നേഹോഷ്മളമായ യാത്രയായപ്പും സദ്യയും ഉപഹാരവും നൽകി. രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു. കലാമണ്ഡലം സുജാത ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.