ന​ടി ശ്രീ​ദേ​വി റാ​ന്നി

അരങ്ങിലെ നായിക; അതിജീവനത്തിലും

പ​തി​ന​ഞ്ചാ​മ​ത്തെ വ​യ​സ്സു​മു​ത​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. നാ​ലു പ​തി​റ്റാ​ണ്ടോ​ളം അ​ര​ങ്ങി​ൽ നി​റ​ഞ്ഞു​നി​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് ക​ല​​ക്ക്​ തി​ര​ശ്ശീ​ല​യി​ട്ട​പ്പോ​ൾ ച​മ​യ​ങ്ങ​ളെ​ല്ലാം അ​ഴി​ച്ച്​ അ​തി​ജീ​വ​ന​ത്തി​ന്​ ഭാ​ഗ്യ​ക്കു​റി​ക​ളു​മാ​യി പോ​രാ​ടു​ക​യാ​ണ്​ റാ​ന്നി വ​ലി​യ​കു​ളം ഷ​ണ്മു​ഖ​വി​ലാ​സ​ത്തി​ൽ വി​ശ്വ​നാ​ഥ​ന്‍റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​ൾ യ​ശോ​ദ എ​ന്ന ശ്രീ​ദേ​വി റാ​ന്നി.

സ്വ​ന്തം നാ​ട്ടി​ലെ ബാ​ല​സ​മി​തി​യി​ൽ ന​ർ​ത്ത​കി​യാ​യി തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബാ​ലെ ട്രൂ​പ്പി​ൽ എ​ത്തി​പ്പെ​ട്ട​താ​ണ് വ​ഴി​ത്തി​രി​വാ​കു​ന്ന​ത്. തു​ട​ർ​ന്ന് എ​ൻ.​എ​ൻ. പി​ള്ള​യു​ടെ വി​ശ്വ​കേ​ര​ള, തി​രു​വ​ന​ന്ത​പു​രം സോ​പാ​നം, ച​ങ്ങ​നാ​ശ്ശേ​രി ഗീ​ഥ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ട്രൂ​പ്പു​ക​ളു​ടെ​യും ഭാ​ഗ​മാ​യി. അ​ര​ങ്ങി​ൽ കാ​ണി​ക​ൾ​ക്ക് വി​സ്മ​യ​മാ​യെ​ങ്കി​ലും വേ​ണ്ട​ത്ര അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. ഇ​ന്ന്​ ര​ണ്ട്​ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ശ്രീ​ദേ​വി രോ​ഗ​ശ​യ്യ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ​യും അ​മ്മ​യു​ടെ​യും ഏ​ക ആ​ശ്ര​യ​വു​മാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ആ​ഘോ​ഷ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ നി​ല​ച്ച​തോ​ടെ ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഇ​പ്പോ​ൾ വാ​ട​ക​ക്ക​്​ താ​മ​സി​ക്കു​ന്ന പെ​രു​നാ​ട്ടി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ട​ശ്ശേ​രി​ക്ക​ര ടൗ​ൺ വ​രെ ന​ട​ന്നു​പോ​യി ലോ​ട്ട​റി വി​ൽ​ക്കും. തു​ട​ർ​ന്ന്, റാ​ന്നി​യി​ലെ​ത്തി അ​വി​ടെ​യും ലോ​ട്ട​റി വി​റ്റ്​ പി​റ്റേ​ദി​വ​സ​ത്തേ​ക്കു​ള്ള​ത്​ എ​ടു​ത്തു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​തെ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ന​ടു​വി​ലാ​ണെ​ങ്കി​ലും ശ്രീ​ദേ​വി​യെ​ത്തേ​ടി വേ​ഷ​ങ്ങ​ൾ ഭാ​ഗ്യ​ക്കു​റി​പോ​ലെ ഇ​ട​ക്ക്​ എ​ത്തു​ന്നു.

അ​ടു​ത്ത​കാ​ല​ത്ത് ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ഇ​ടു​ക്കി​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു വേ​ഷം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​അ​മ്പ​ത്ത​ഞ്ചു​കാ​രി. ചി​ത്രം പു​റ​ത്തു​വ​രു​ന്ന​തോ​ടെ ത​ന്നി​ലെ ക​ലാ​കാ​രി​യെ നാ​ടും നാ​ട്ടു​കാ​രും തി​രി​ച്ച​റി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ.

Tags:    
News Summary - drama actress sridevi ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.