മ​​ണി​​യ​​മ്മ (കൈയിൽ ഭർത്താവിന്റെ ചിത്രം)

മ​​ണ്‍റോ തു​​രു​​ത്തി​​ന്റെ കണ്ടലമ്മ

പ​​ല​​മ​​ട്ടി​​ലു​​ള്ള പ​​ച്ച​​ത്തോ​​ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ട​​ല​​ങ്ക​​രി​​ച്ച ക​​രി​​നീ​​ല ജ​​ല​​പ്പ​​ര​​പ്പ്. അ​​മ​​ര്‍ന്ന​​ന​​ങ്ങാ​​തെ ശാ​​ന്ത​​മാ​​യി കി​​ട​​ക്കു​​ന്ന അ​​തി​​ന്റെ വി​​ശാ​​ല​​ത​​യി​​ല്‍ തു​​ഴ​​ക​​ളാ​​ല്‍ ഇ​​ക്കി​​ളി​​യൊ​​ച്ച​​യു​​ണ്ടാ​​ക്കി, പ​​തി​​ഞ്ഞ താ​​ള​​ത്തി​​ല്‍ നെ​​ടു​​ക​​യും കു​​റു​​കെ​​യും നീ​​ങ്ങു​​ന്ന വ​​ള്ള​ങ്ങ​​ള്‍. പ​​രു​​ന്തും കൊ​​റ്റി​​ക്കൂ​​ട്ട​​ങ്ങ​​ളും നീ​​ര്‍കാ​​ക്ക​​ക​​ളും മ​​റ്റും ചി​​റ​​ക​​ടി​​ച്ചാ​​ന​​ന്ദി​​ക്കു​​ന്ന ആ​​കാ​​ശം. ആ​​റും തോ​​ടും വ​​ര​​മ്പും വ​​യ​​ല്‍ച്ചാ​​ലും പാ​​ല​​വും കാ​​യ​​ലും എ​​ന്നൊ​​ക്കെ​ പേ​​രു​​ക​​ള്‍ മാ​​റി​മാ​റി വി​​ളി​​ക്കാ​​നാ​​കും​​വി​​ധം ക​​ര​വെ​​ള്ള​​ത്തി​​ല്‍ എ​ഴു​​തി​​യ ഭൂ​​മി​​യു​​ടെ ചി​​ത്ര​​ങ്ങ​​ള്‍.

അ​​വി​​ടെ​ കാ​​യ​​ലാ​​ഴ​​ത്തി​​ല്‍ തി​​മി​​ര്‍ക്കു​​ന്ന കൊ​​ഞ്ചു​​ണ്ട്, ക​​രി​​മീ​​നു​​ണ്ട്, അ​​ടി​​ത്ത​​ട്ടി​​ൽ പ​​ര​​ന്നു​​കി​​ട​​ക്കു​​ന്ന ക​​ക്ക​​സ​​മൃ​​ദ്ധി​​യു​​ണ്ട്. പി​​ന്നെ, ഈ ​​വി​​ശേ​​ഷ​​ഭൂ​​മി​​ക​​യെ ചു​​റ്റി​​പ്പ​​റ്റി ജീ​​വി​​തം തു​​ഴ​​ഞ്ഞു​​ക​​ഴി​​യു​​ന്ന നി​​ര​​വ​​ധി മ​​നു​​ഷ്യ​​രും. എ​​ട്ടു തു​​രു​​ത്തു​​ക​​ളെ ക​​ല്ല​​ട​​യാ​​റും അ​​ഷ്ട​​മു​​ടി​​ക്കാ​​യ​​ലും ചേ​​ര്‍ന്ന് വ​​ട്ടം ചു​​റ്റി​​പ്പി​​ടി​​ച്ചി​​രി​​ക്കു​​ന്ന, വെ​​ള്ള​​പ്പ​​ര​​പ്പി​​ല്‍ വേ​​രു​​കൂ​​മ്പാ​​ര​​ങ്ങ​​ളാ​​ല്‍ എ​​ഴു​​ന്നു​​നി​​ല്‍ക്കു​​ന്ന ക​​ണ്ട​​ല്‍ക്കൂ​​ട്ട​​ങ്ങ​​ളു​ടെ തു​​രു​​ത്ത്, മ​ൺ​റോ തു​രു​ത്ത്. ഇ​​വി​​ടെ​​യാ​​കെ ക​​ണ്ട​​ലി​​ന്റെ ച​​ന്തം തേ​​ച്ച​​തി​​ന്റെ ക്രെ​​ഡി​​റ്റു​​മാ​​യി ആ​​രോ​​രു​​മ​​റി​​യാ​​തെ അ​​ഷ്ട​​മു​​ടി​​ക്കാ​​യ​​ലോ​​ര​​ത്ത് ഒ​​രാ​​ള്‍ ഇ​​രി​​പ്പു​​ണ്ട് –മ​​ണി​​യ​​മ്മ.

ചെ​​മ്മീ​​ന്‍കെ​​ട്ടി​​ലെ ജീ​​വി​​തം

മ​​ണി​​യ​​മ്മ ക​​ണ്ട​​ല​​മ്മ​​യാ​​യി പ​​രി​​ണ​​മി​​ച്ച​​തി​​ന്റെ കഥ അ​​വ​​ര്‍ത​​ന്നെ പ​​റ​​ഞ്ഞു​ത​രും. മു​​പ്പ​​തു കൊ​​ല്ലം മു​​മ്പാ​​ണ്. ച​​വ​​റ​​യി​​ല്‍നി​​ന്ന് ക​​ല്യാ​​ണ​​പ്പെ​​ണ്ണാ​​യി വ​​ന്നു​​ക​​യ​​റി​​യ കാ​​ലം. ഇ​​രു​​പ​​തി​​ലേ​​ക്ക് എ​ത്തു​ന്ന​തേ​യു​ള്ളൂ. തീ​​ര്‍ത്തും അപ​​രി​​ചി​​ത​​മാ​​യ ജീ​​വി​​ത​​ചു​​റ്റു​​പാ​​ടി​​ലേ​​ക്കാ​​ണ് അ​​ന്ന് അ​​നി​​യ​​ന്‍കു​​ഞ്ഞി​​ന്റെ ഭാ​ര്യ​യാ​​യി മ​​ണ​​ക്ക​​ട​​വി​​ലെ ഈ ​​കാ​​യ​​ലോ​​ര​​പ്പു​​ര​​യി​​ലേ​​ക്ക് ഇ​​വ​​ര്‍ കൈ​​പി​​ടി​​ച്ചു​​ക​​യ​​റു​​ന്ന​​ത്.

‘‘അ​​ന്ന് ഇ​​ങ്ങ​​ന​​യേ അ​​ല്ല തു​​രു​​ത്ത്. ആ​​ള​​റി​​യാ​​ത്ത, ആ​​രു​ം വ​​രാ​​ത്ത ഒ​​രി​​ടം. വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​ന്റെ ഭൂ​​പ​​ട​​ത്തി​​ല്‍ പോ​​യി​​ട്ട് അ​​യ​​ല്‍ദേ​​ശ​​ക്കാ​​രു​​ടെപോ​​ലും ചെ​​വി​​യി​​ല്‍ പ​​തി​​ഞ്ഞി​​ട്ടി​​ല്ല ഇ​വി​ടം. വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന കു​​ടും​​ബ​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​വി​​ടെ താ​​മ​​സം. ചെ​​മ്മീ​​ന്‍കൃ​​ഷി​​യാ​​യി​രു​ന്നു അ​​നി​​യ​​ന്‍കു​​ഞ്ഞെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ വി​​ളി​​ക്കു​​ന്ന ചി​​ത്ര​​രാ​​ജ​​ന്. പു​​ര​​യി​​ട​​ത്തി​​നു മു​​ന്നി​​ലു​​ള്ള സ്ഥ​​ലം​മു​ഴു​വ​ൻ ചെ​​മ്മീ​​ന്‍കെ​​ട്ടാ​​ണ്.​ അ​ത​ിലൊ​​ന്നി​​ലാ​യി​രു​ന്നു ഉ​​പ​​ജീ​​വ​​നം.’’

കാ​​യ​​ലോ​​ള​​ങ്ങ​​ള്‍

കാ​​യ​​ല്‍പ്പ​​ര​​പ്പി​​നെ വ​​ക​​ഞ്ഞു​​മാ​​റ്റി​​യി​​ട്ട വ​​ലി​​യ മ​​ണ്‍വ​​ര​​മ്പു​​ക​​ളി​​ലാ​​ണ് ചെ​​മ്മീ​​ന്‍കെ​​ട്ടി​​നെ സം​​ര​​ക്ഷി​​ച്ചു​​പോ​​ന്നി​​രു​​ന്ന​​ത്. ചു​​റ്റും ചളി​​യു​​യ​​ര്‍ത്തി​​ക്കെ​​ട്ടി​​യി​​ടു​​ന്ന വ​​ര​​മ്പ​​തി​​രു​​ക​​ള്‍ പ​​ക്ഷേ, പാ​​ഞ്ഞി​​ള​​കി​​വ​​രു​​ന്ന കാ​​യ​​ലോ​​ള​​ങ്ങ​​ള്‍ ത​​ല്ലി​​ത്ത​​ക​​ര്‍ക്കും. പ​​ക​​ല്‍ മു​​ഴു​​വ​​ന്‍ അ​​ത്യ​​ധ്വാ​​ന​​മെ​​ടു​​ത്ത് നി​​ര്‍മി​​ച്ചെ​​ടു​​ക്കു​​ന്ന ചളി​​വ​​ര​​മ്പു​​ക​​ളെ ഒ​​റ്റ​​രാ​​ത്രികൊ​​ണ്ടു​​ത​​ന്നെ കു​​ത്തി​​മ​​റി​​ച്ചി​​ടു​​ക​​യാ​​യി​​രു​​ന്നു അ​​ന്ന് അ​​ഷ്ട​​മു​​ടി​​ക്കാ​​യ​​ലി​​ലെ ഓ​​ള​​ങ്ങ​​ള്‍. ചെ​​മ്മീ​​ന്‍കൃ​​ഷി അ​​വ​​താ​​ള​​ത്തി​​ലാ​​യി. ച​​ളി​​യ​​തി​​ര് ത​​ക​​ര്‍ത്തെ​​ത്തി​​യ കാ​​യ​​ല്‍ മ​​ണി​​യ​​മ്മ​​യു​​ടെ​​യും കു​​ടും​​ബ​​ത്തി​​ന്റെ​യും ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​ര​​യ​​ടി​​ച്ചു​​ക​​യ​​റി.

ഓ​​ള​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണം ത​​ടു​​ക്കാ​​ന്‍ ഇ​​നി​​യെ​​ന്തു വ​​ഴി എ​​ന്ന ചി​​ന്ത പ​​ല​​വ​​ഴി​​ക്കു പാ​​ഞ്ഞു. അ​​ങ്ങ​​നെ അ​​ന്വേ​​ഷി​​ച്ച​​ന്വേ​​ഷി​​ച്ചാ​​ണ് ‘ക​​ണ്ട​​ല്‍പ്ര​​തി​​രോ​​ധം’ എ​​ന്ന ആ​​ശ​​യ​​ത്തി​​ലേ​​ക്ക് ഇ​​വ​​രെ​​ത്തി​​ച്ചേ​​ര്‍ന്ന​​ത്.

ക​​ണ്ട​​ല്‍ നി​​ര​​ന്ന​​പ്പോ​​ള്‍

ക​​ണ്ട​​ല്‍ച്ചെ​​ടി​​യെ​​ക്കു​​റി​​ച്ചോ ആ​​വാ​​സ​​വ്യ​​വ​​സ്ഥ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ല്‍ അ​​തു​വ​​ഹി​​ക്കു​​ന്ന പ​​ങ്കി​​നെ​​ക്കു​​റി​​ച്ചോ ഒ​​ര​​റി​​വും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല അ​​ന്ന് മ​​ണി​​യ​​മ്മ​​ക്കും അ​​നി​​യ​​ന്‍ കു​​ഞ്ഞി​​നും. കാ​​യ​​ലാ​​ക്ര​​മ​​ണം ത​​ട​​യു​​ന്ന ഒ​​രു​​ത​രം സ​​സ്യം ഉ​​ണ്ടെ​​ന്ന വി​​വ​​രം മ​​ാത്ര​​മാ​​യി​​രു​​ന്നു അ​​വ​​ര്‍ക്കു കി​​ട്ടി​​യ​​ത്. അ​​നി​​യ​​ന്‍കു​​ഞ്ഞി​​ന് അ​​ത് കൊ​​ടു​​ത്ത​​ത് സു​​ഹൃ​​ത്തു​​ക്ക​​ളാ​ണ്. അ​​തു​കൊ​​ണ്ടു​​വ​​ന്ന് അ​​തി​​രുനീ​​ളെ ന​​ട്ടാ​​ല്‍ ചെ​​മ്മീ​​ന്‍കൃ​​ഷി ഉ​​ട​​യാ​​തെ കൊ​​ണ്ടു​​പോ​​കാ​ം എ​​ന്ന​​തുമാ​​ത്ര​​മ​​ായി​​രു​​ന്നു വി​വ​രം.

അ​​നി​​യ​​ന്‍ കു​​ഞ്ഞ് എ​​വി​​​െടനി​​ന്നാ​​ണ് ക​​ണ്ട​​ല്‍തൈ​​ക​​ള്‍ എ​​ത്തി​​ച്ച​​തെ​​ന്ന് മ​​ണി​​യ​​മ്മ ഇ​​ന്നോ​​ര്‍ക്കു​​ന്നി​​ല്ല. എ​​ന്നാ​​ല്‍, അ​​ന്നെ​​ത്തി​​ച്ച ‍തൈ​​ക​​ള്‍ ര​​ണ്ടു​​പേ​​രും ചേ​​ര്‍ന്നു ചെ​​മ്മീ​​ന്‍കെ​​ട്ടി​​നു ചു​​റ്റും​ന​​ട്ട​​ത് ഇ​​ന്ന​​ലെ ക​​ഴി​​ഞ്ഞെ​​ന്നപോ​​ലെ ഓ​ർ​മ​യ​ു​​ണ്ട്. അ​​ങ്ങ​നെ​യാ​​ണ് പ​​ല​​ത​​രം സ​​സ്യ​​ല​​താ​​ദി​​ക​​ള്‍ക്കു പാ​​ര്‍പ്പി​​ട​​മാ​​യി പ​​ര​​ന്നു​​പ​​ട​​ര്‍ന്നു കി​​ട​​ക്കു​​ന്ന ഈ ​​കാ​​യ​​ല്‍ മാ​​റി​​ലേ​​ക്ക് ക​​ണ്ട​​ല്‍ച്ചെ​​ടി എ​​ന്ന​​ പു​​തി​​യ​ അ​​തി​​ഥി വ​​ന്നു​​ചേ​​രു​​ന്ന​​ത്. കാ​​യ​​ലി​​ലെ വെ​​ള്ളം പോ​​ലെ കാ​​ല​​വും ഒ​​ഴു​​കി​​പ്പോ​​യി. ക​​ണ്ട​​ല്‍ച്ചെ​​ടി​​ക​​ള്‍ വ​​ള​​ര്‍ന്നു. അ​​വ വി​​ത​​ച്ച വി​​ത്തു​​ക​​ള്‍ വെ​​ള്ളം പ​​ല​​വ​​ഴി​​ക്ക് ഒ​​ഴു​​ക്കി. മ​​ണ്‍റോതു​​രു​​ത്തി​​ന്റെ വി​​വി​​ധഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പ​​തി​​യെ​​പ്പ​​തി​​യെ ക​​ണ്ട​​ല്‍ പ​​ട​​ര്‍ന്നു.

ക​​ണ്ട​​ല്‍ക്ക​​മാ​​നം

മ​​ണ്‍റോ തു​​രു​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലി​​ന്ന് ക​​ണ്ട​​ലി​​ന്റെ സാ​​ന്നി​​ധ്യ​​മു​​ണ്ട്. എ​​ന്നാ​​ല്‍, മ​​ണി​​യ​​മ്മ​​യും ഭ​​ര്‍ത്താ​​വും ആ​​ദ്യ​​മാ​​യി വെ​​ച്ചു​​പി​​ടി​​പ്പി​​ച്ച ക​​ണ്ട​​ല്‍കേ​​ന്ദ്രം ഈ ​​തു​​രു​​ത്തി​​ലെ ഏ​​റ്റ​​വും ആ​​ക​​ര്‍ഷ​​ക​​മാ​​യ ഒ​​രി​​ട​​മാ​​ണി​​പ്പോ​​ള്‍. കാ​​യ​​ലി​​ന​​ക​​ത്ത് നി​​ര​​യാ​​യി വ​​ള​​ര്‍ന്നു പ​​ന്ത​​ലി​​ച്ച ക​​ണ്ട​​ലു​​ക​​ള്‍ മ​നോ​ഹ​​ര കാ​​ഴ്ച​​യാ​​ണ്. ക​​ണ്ട​​ല്‍ത്ത​​ല​​പ്പു​​ക​​ള്‍ കൈ​​കോ​​ര്‍ത്തു​​ണ്ടാ​​ക്കി​​യ ക​​മാ​​ന​​ങ്ങ​​ളാ​​ണ് ഈ ​​സ്ഥ​ല​ത്തെ മു​​ഖ്യ ആ​​ക​​ര്‍ഷ​​ണം. വ​​ള്ള​​ങ്ങ​​ളി​​ലും കു​​ട്ട​​വ​​ഞ്ചി​​ക​​ളി​​ലു​​മാ​​യി മ​​ണ്‍റോ തു​​രു​​ത്തി​​ല്‍ ക​​റ​​ങ്ങാ​​നെ​​ത്തു​​ന്ന സ​​ഞ്ചാ​​രി​​ക​​ള്‍ പ്ര​​ധാ​​ന​​മാ​​യും ല​​ക്ഷ്യം വെ​​ക്കു​​ന്ന​​ത് ഈ ​​ക​​ണ്ട​​ല്‍ക്ക​​മാ​​ന​​ങ്ങ​​ള്‍ ക​​ട​​ന്നു​​ള്ള യാ​​ത്ര​ത​ന്നെ. കാ​​യ​​ല്‍ഭം​​ഗി​​യു​​ടെ സ​​മൃ​​ദ്ധി നി​​റ​​യു​​ന്ന മ​​ണ്‍റോ തു​​രു​​ത്തി​​ന്റെ ഐ​ക്ക​ണാ​യി മാ​റി​യ​ത് മ​ണി​യ​മ്മ​യു​ടെ ക​ണ്ട​ൽ ക​വാ​ട​ത്തി​ന്റെ ചി​ത്ര​മാ​ണ്.

വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍പെ​​ട്ട് ഏ​​റെ​​ക്കാ​​ലം വീ​​ട്ടി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന അ​​നി​​യ​​ന്‍ കു​​ഞ്ഞ് അ​​ഞ്ചു വ​​ര്‍ഷം മു​​മ്പ് മ​​ര​​ിച്ചു. ഇ​​ന്നി​​പ്പോ​​ള്‍ മ​​ണ​​ക്ക​​ട​​വി​​ലെ വീ​​ട്ടി​​ല്‍ മ​​ണി​​യ​​മ്മ ഒ​​റ്റ​​ക്കാ​​ണ് താ​​മ​​സം. ഏ​​ക​​ മ​​ക​​ള്‍ ചി​​ഞ്ചു വി​ദേ​ശ​ത്ത് ജോ​​ലി​​ചെ​യ്യു​ന്നു.

Tags:    
News Summary - Kandalamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.