സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ന ടീ​മി​ൽ മ​ണ​വാ​ട്ടി​യായി ഫാ​ത്തി​മ​ത്ത് മു​ഹ്സി​ന​

ഒപ്പനക്ക്​ മണവാട്ടിയാകാൻ ഇനി ഫാത്തിമത്ത് മുഹ്സിനയില്ല

മു​രു​ക്കും​പു​ഴ: വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ​ത്ത് മു​ഹ്സി​ന​യു​ടെ അ​കാ​ല വേ​ർ​പാ​ടി​ന്റെ ദുഃ​ഖ​ത്തി​ൽ​നി​ന്ന്​ സ​ഹ​പാ​ഠി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​നി​യും മു​ക്ത​രാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ന ടീ​മി​ൽ മ​ണ​വാ​ട്ടി​യാ​കാ​നും മാ​പ്പി​ള​പ്പാ​ട്ട് പാ​ടാ​നും ത​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി​യു​ടെ ചേ​ത​ന​യ​റ്റ മു​ഖം 10ാം ക്ലാ​സി​ലെ കൂ​ട്ടു​കാ​രി​ക​ൾ​ക്ക്​ ഇ​പ്പോ​ഴും ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്നി​ല്ല.

ഒ​രു മാ​സ​ത്തോ​ള​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.​സി.​യു​വി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മു​ഹ്സി​ന ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മ​രി​ച്ച​ത്. ബ്രെ​യി​ൻ ഹെ​മ​റേ​ജി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ചി​കി​ത്സ​യി​ൽ തു​ട​ര​വേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും മു​ട്ട​പ്പ​ലം മു​സ്​​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യും സ​ഹാ​യ​ങ്ങ​ളും പ്രാ​ർ​ഥ​ന​യു​മാ​യി മു​ഹ്സി​ന​യു​ടെ പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചെ​റു​പ്പ​ത്തി​ലേ പി​താ​വ് ഉ​പേ​ക്ഷി​ച്ച മു​ഹ്സി​ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ മാ​താ​വ്​ റ​ഫീ​ഖ​ത്തി​ന്റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. പ​ഠ​ന​ത്തി​ലും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന മു​ഹ്​​സി​ന നാ​ട്ടി​ലും സ്കൂ​ളി​ലും എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ ജോ​ലി നേ​ടു​ക​യെ​ന്ന​താ​യി​രു​ന്നു സ്വ​പ്നം. വെ​യി​ലൂ​ർ സ്കൂ​ളി​ൽ​ത​ന്നെ ഏ​ഴി​ലും മൂ​ന്നി​ലും പ​ഠി​ക്കു​ന്ന സാ​ജി​ത​യും ന​സീ​ഹ​യും സ​ഹോ​ദ​രി​മാ​രാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മു​ഹ്സി​ന​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ഗ്രാ​മം ഒ​ന്ന​ട​ങ്കം എ​ത്തി. അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ. അ​നി​ൽ, പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. അ​ജി​ത് കു​മാ​ർ, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജി. ​മു​ര​ളീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ല​തി​ക മ​ണി​രാ​ജ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ബാ​യി തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ശാ​സ്ത​വ​ട്ട​ത്തെ ഗാ​ന്ധി സ്മാ​ര​കം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​റി​ന് അ​ടു​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ച​ശേ​ഷം രാ​ത്രി എ​ട്ടോ​ടെ മു​ട്ട​പ്പ​ലം മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - There is no longer Fathimah Muhsina to be bride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.