‘സ്ത്രീയുടെ സര്‍ഗാത്മക ഇടം സ്ത്രീശരീരമല്ല’

പെണ്ണെഴുത്ത് - ഏറെ ചര്‍ച്ച ചെയ്ത് വികലമാക്കുകയും എഴുതി വില കളയുകയും ചെയ്ത പദമാണതെന്ന് തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വകലാശാലാ അസി. പ്രഫസറും യുവ എഴുത്തുകാരിയുമായ ഡോ. രോഷ്നി സ്വപ്ന. സ്ത്രീ എന്ന ലേബലില്‍ നിന്നുകൊണ്ട് എന്തുമെഴുതാമെന്നത് പ്രതിലോമ രാഷ്ട്രീയമാണെന്നും രോഷ്നി സ്വപ്ന പറയുന്നു. വള്ളത്തോള്‍ കവിതാ പുരസ്കാരം, ഒ.വി. വിജയന്‍ നോവല്‍ പുരസ്കാരം, ശങ്കഴേ്സ് വീക്ക്ലി ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ജൂനിയര്‍ ഫെല്ളോഷിപ്പ് തുടങ്ങി 13 ഓളം പുരസ്കാരങ്ങള്‍ ലഭിക്കുകയും കവിതാ, കഥാ സമാഹാരങ്ങളും നോവലുകളും അടക്കം നിരവധി കൃതികളുടെ രചയിതാവുമായ ഡോ. രോഷ്നി സ്വപ്ന ‘മാധ്യമം’ ഓണ്‍ലൈനുമായി സംസാരിക്കുന്നു.

എഴുത്തിന്‍െറ കാലിക പ്രവണത?

എഴുത്തിന്‍െറ സമകാലിക പ്രവണതയെ കുറിച്ച് പൊതുവായ ഒരിടത്തു നിന്നുകൊണ്ടേ എനിക്കു സംസാരിക്കാനുള്ളൂ. ആത്മഹത്യാപരമായ ഒരെഴുത്ത് ഇക്കാലത്ത് കുറവാണ്. ചുരുക്കം ചില രചനകളില്‍ നിന്നേ ‘ഇതു കൂടാതെ കഴിയില്ല’ എന്ന ഉള്‍ക്കരച്ചില്‍ കേള്‍ക്കുന്നുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ തന്നെ എഴുതണം എന്ന യാഥാര്‍ഥ്യത്തിനുവേണ്ടി പൊരുതിയ തലമുറ നമുക്കുണ്ടായിരുന്നു. ഇന്ന് സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ സംഘര്‍ഷമനുഭവിക്കുന്നവരുണ്ടോ എന്നറിയില്ല. പക്ഷെ, സ്ത്രീ എന്ന ലേബലില്‍ നിന്നുകൊണ്ട് എന്തുമെഴുതാമെന്ന പ്രതിലോമ രാഷ്ട്രീയം പരക്കെ കടന്നു വരുന്നു. യഥാര്‍ഥ രാഷ്ട്രീയ ബോധമില്ലാത്ത സ്ത്രീകള്‍ പുരുഷന്മാരെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്ന്, യഥാര്‍ഥ സത്തയെ വികലമാക്കുന്നു. മറിച്ച്, കെ.ആര്‍. മീരയുടേതു പോലെയുള്ള ശക്തമായ രചനകള്‍ എഴുത്തിന്‍െറ രാഷ്ട്രീയത്തെ സ്ത്രീ-പുരുഷ ഭേദമന്യ േഉയര്‍ന്ന തലത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യന്നു.

പെണ്ണെഴുത്ത്?

സച്ചിദാനന്ദന്‍െറ പ്രയോഗമായ പെണ്ണെഴുത്ത് എന്ന സുന്ദര സങ്കല്‍പം ചര്‍ച്ച ചെയ്ത് ചെയ്ത് വികലമാക്കുകയും എഴുതിയെഴുതി വില കളയുകയും ചെയ്ത പദമായി. സ്ത്രീയും പുരുഷനും അടങ്ങുന്ന, പ്രണയവും നിരാസവും ആനന്ദവും പീഡകളുമുള്ള ലോകത്തെ ആവിഷ്ക്കരിക്കാനാണ് എനിക്കിഷ്ടം. സ്ത്രീയുടെ സര്‍ഗാത്മക ഇടം സ്ത്രീ ശരീരമല്ല എന്ന് കുറഞ്ഞത് എഴുത്തുകാരികളെങ്കിലും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
സച്ചിദാനന്ദന്‍ ഉദ്ദേശിച്ച, അല്ളെങ്കില്‍ പെണ്ണെഴുത്ത് എന്ന മനോഹരമായ ഭാഷാപദം അതിന്‍െറ പൂര്‍ണസത്തയിലേക്ക് എത്തുന്നില്ല. അതിനുകാരണം സ്ത്രീ സര്‍ഗാത്മകതയുടെയും സ്ത്രീയുടെ ആത്മീയതയുടെയുമൊക്കെ ചിത്രീകരണമായി സ്ത്രീകള്‍ തങ്ങളുടെ  ശരീരത്തെതന്നെ എഴുത്തിലൂടെ വില്‍പനച്ചരക്കാക്കുന്നു. പ്രത്യക്ഷ ശരീരത്തിനപ്പുറത്തുള്ള പര, അപര, ശരീരങ്ങളുടെ സാധ്യതകള്‍ കൂടി ഉള്‍പ്പെട്ട ഒരു പെണ്ണെഴുത്തിനും ഇനി സാധ്യതയുണ്ട്.

എഴുത്തിലെ പുതു തലമുറയെപ്പറ്റി?

പുതുതലമുറയില്‍ ശ്രദ്ധേയരാകാന്‍ സാധ്യതയുള്ള എഴുത്തുകാര്‍ ഉണ്ട്. പക്ഷെ, എവിടെയൊക്കെയോ ഒരുകനക്കുറവുണ്ട്. ആത്മഹത്യാപരം എന്ന് ഞാനുദ്ദശേിച്ചത് അതാണ്. ചില തെറ്റായ ഭാവുകത്വങ്ങളെ പകര്‍ത്തുകയാണ് എഴുത്ത് എന്നത് ശരിയല്ല. കവിതയിലും ഗദ്യത്തിലും പ്രതീക്ഷകള്‍ എങ്കിലുമുണ്ട്. മറികടക്കേണ്ടത് എന്തിനെയാണ് എന്നവര്‍ക്ക് ചിലര്‍ക്കെങ്കിലും അറിയാം. നിരന്തരം സ്വയം ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന സാങ്കേതികതയുടെ വേഗയുഗത്തിലായതുകൊണ്ട് അത്തരം സങ്കീര്‍ണതകളെകൂടി ഉള്‍ക്കോള്ളാന്‍ പ്രാപ്തമാകണം പുതിയ എഴുത്ത്.

സാംസ്കാരിക രംഗത്ത് പലവിധ ഉപജാപമുണ്ടെന്നാണല്ളോ?

അതേക്കുറിച്ച് കൃത്യമായ ധാരണയില്ല. കോക്കസുകള്‍ ഒരുപാടുള്ള മേഖലയാണ് സാഹിത്യം. ഒരു കോക്കസിലും പേരു ചേര്‍ക്കാത്തതിനാല്‍ ഏത് വേദിയിലും എനിക്ക് തലയുയര്‍ത്തിയിരിക്കാം. കേരളത്തിലെ ഒരു നിരൂപകനും ഞാനെന്‍െറ പുസ്തകമയച്ചുകൊടുത്ത്് റിവ്യൂ എഴുതാന്‍ നിര്‍ബന്ധിക്കാത്തതിനാല്‍ പഴികേള്‍ക്കേണ്ടി വരുന്നില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ വലിയ ധാരണയില്ല.

ആവിഷ്കാര സ്വാതന്ത്ര്യം?

ഇക്കാലത്ത് ഏറെ തെറ്റിവായിക്കപ്പെടുന്ന ഒരു വാക്കാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. വാക്കുകള്‍ക്ക് കാലാകാലങ്ങളില്‍ വരുന്ന അര്‍ഥവ്യതിയാനം പോലെയാണിത്. മനുഷ്യര്‍ തമ്മില്‍ മറകളില്ലാതെ സ്പര്‍ശിക്കന്‍ കഴിയുകയെന്ന മനോഹര സങ്കല്‍പ്പത്തെ ചുംബന സമരം പോലുള്ള സമരങ്ങള്‍ മാറ്റിവരക്കുന്നുണ്ട്. അടിസ്ഥാന പരമായി ആശയങ്ങളുടെ ജൈവികതയില്‍ നിന്നാണ് ഇത്തരം സമരങ്ങള്‍ മാറിനില്‍ക്കുന്നത്. എഴുത്തിനെ സംബന്ധിച്ച് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പരിധികള്‍ നിര്‍ണയിക്കുന്നതാരാണ്.
എന്‍െറ ഒരു പുസ്തകത്തിന്‍െറ പേര് ‘ഓരോ തവണയും നിന്നെ ഞാന്‍ ചുംബിക്കുമ്പോള്‍’ എന്നാണ്. പ്രണയത്തില്‍, പ്രപഞ്ചത്തില്‍, മാതൃത്വത്തില്‍, പ്രകൃതിയില്‍, മഴയില്‍, വസന്തത്തില്‍ ചുംബനം അനേക ശാഖകളുള്ള വന്‍വൃക്ഷമാവുന്നുണ്ട്. അതിന് നിശ്ശബ്ദത വേണം. സദാചാരത്തിന്‍െറ ലംഘനമാകുന്ന ചുംബനങ്ങള്‍ ധാരാളമുണ്ട്. ധാര്‍മികതയുടെ അതിരുവിടുന്ന കടന്നുകയറ്റങ്ങള്‍, നാം സ്ഥിരം ആള്‍ക്കൂട്ടങ്ങളില്‍ അനുഭവിക്കുകയും വെറുക്കുകയും ചെയ്യന്നുണ്ട്. പ്രണയം തരുന്ന അമൃതാണ് ചുംബനം. വാത്സല്യം തരുന്ന നിധിയാണ് ചുംബനം, കാമുകന്‍ കാമുകിക്കൊ മറിച്ചോ... അമ്മ... മക്കള്‍ക്കൊ... അച്ഛന്‍ മക്കള്‍ക്കൊ... നാം സഹോദരങ്ങള്‍ക്കൊ കൂട്ടുകാര്‍ക്കൊ ഒക്കെ സമ്മാനിക്കുന്ന ചുംബനങ്ങള്‍ ഓരോന്നും വിലപ്പെട്ട നിധികളാണ്. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളവരെ ചുംബിക്കട്ടെ. ഞാനടക്കം. ഒരാള്‍ക്കൂട്ടത്തിന്‍െറ ചുംബനങ്ങള്‍ വ്യക്തിയെന്ന നിലയില്‍ എനിക്ക് വേണ്ട. അത് വ്യക്തിപരമാണ് എന്നതുകൊണ്ടുതന്നെ. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ എന്തുമാവാം എന്നത്, യഥാര്‍ഥ സര്‍ഗാത്മകതയെ അവഹേളിക്കലാണ്. ലൈംഗികതയും ലൈംഗികതയെക്കുറിച്ചുള്ള ഭാഷണങ്ങളും ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമെല്ലാം സര്‍ഗാത്മകതയുടെയോ വിനിമയത്തിന്‍െറയോ ഒക്കെ സ്വാഭാവികധാരയില്‍ നാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പ്രകോപനപരമായി, സമൂഹത്തെ നിരാസപ്പെടുന്ന രീതിയില്‍ അത്തരം മുന്നേറ്റങ്ങള്‍ ആരോഗ്യപരമാവില്ല.

അതേസമയം, പെരുമാള്‍ മുരുകന്‍റേതുപോലുള്ള പ്രശ്നങ്ങള്‍ ഇനിയും അരങ്ങറോനുള്ള സാധ്യതകളുണ്ട്. വര്‍ത്തമാനകാല രാഷ്ട്രീയം എഴുത്തുകാരന്‍െറ വാക്കിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നുണ്ട്. അത് അങ്ങയേറ്റം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെ പ്രതിരോധിക്കാന്‍ എഴുത്തുകാരന്‍ നിശ്ശബ്ദനാവുകയല്ല; നിരന്തരം പോരാടുകയാണ് വേണ്ടത്. രാജ്യഭ്രഷ്ടരായേക്കാം, കൊല ചെയ്യപ്പട്ടേക്കാം പക്ഷേ, എഴുത്തിലെ പ്രതിരോധാത്മകത കാലാതീതമായി നിലനില്‍ക്കും. എന്തും ചേരേണ്ടിടത്ത് ചേര്‍ത്തുവെച്ചാല്‍ തനത് സൗന്ദര്യബോധത്തോടെ സ്വീകരിക്കപ്പെടും. അല്ലാത്തവ മുഴച്ചുനില്‍ക്കും.

കവിതകളോടാണോ കൂടുതല്‍ താല്‍പര്യം?

സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അവസാന വാക്കാണ് എനിക്ക് കവിത. ഓരോ കവിതയും ഓരോ ജന്മമാണ്. ഞാന്‍ നിലനില്‍ക്കുന്ന ലോകത്തിന് മാഞ്ഞുകിടക്കുന്ന ഒരുപാട് ചരിത്രങ്ങളുണ്ടെന്നും അവയില്‍നിന്ന് അദൃശ്യമായ തൂക്കുപാലങ്ങള്‍ എനിക്കു ശേഷമുള്ള കാലത്തേക്ക് കൊളുത്തിയിട്ടുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഈ പാലം തകര്‍ക്കാന്‍ ശ്രമിക്കുന്ന അടയാളങ്ങള്‍ക്കെതിരെ സ്വയം തിരിച്ചറിയുമ്പോള്‍, സ്വയം മൂര്‍ച്ചയുള്ള ഒരു കത്തിയായി കവിത എന്‍െറ കണ്ണുകള്‍ തുളച്ചു പുറത്തുചാടുന്നു. കാലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു കവിതയും എന്നെ ആനന്ദിപ്പിക്കുന്നില്ല. ഒരുപക്ഷേ, കാലവുമായി ഞാന്‍ നടത്താന്‍ ശ്രമിക്കുന്ന നിരന്തരമായ സംഭാഷണത്തിന്‍െറ ഭാഗങ്ങളാവാം എന്‍െറ എഴുത്തുകള്‍. അനുഭവങ്ങളുടെ ആഴങ്ങളെയും പരപ്പുകളെയും അറിവിന്‍െറ അടരുകളെയും ചതുരങ്ങളിലാക്കി അളന്നുകൊണ്ടിരിക്കുമ്പോള്‍, ഈ അതിരുകള്‍ തകര്‍ക്കേണ്ട ഉത്തരവാദിത്തം കവിക്ക് കൂടിയുണ്ട്.
അവനവനത്തെന്നെ ബലികൊടുക്കുകയല്ലാതെ ഇതിന്‍െറ മറ്റു വഴികളില്ല. എനിക്കറിയാവുന്നത് കവിതയുടെ നിഗൂഢാത്മകമായ ഒരു ഭാഷയാണ്. നോവലെഴുതുമ്പോള്‍ ഞാന്‍ ഒരു വലിയ കവിതയാണ് എഴുതുന്നത്. ലോകഭാഷയില്‍നിന്ന് 500ഓളം കവിതകള്‍ വിവര്‍ത്തനം ചെയ്തു. ഒരു ജന്മത്തില്‍ പല ജീവിതങ്ങള്‍ ജീവിക്കുംപോലെയാണത്. നോവലുകളുടെ എഴുത്തുവഴി തുറന്നുകിട്ടാന്‍ ഒരുപാട് യാത്രകള്‍ ചെയ്യറുണ്ട്. ഓരോ രചനയും ഓരോതരം സ്വാതന്ത്ര്യമാണ് തരുന്നത്.

സാംസ്കാരിക മേഖലയില്‍ ലഹരി കൂടുതല്‍ സ്വാധീനം നേടുകയാണോ?

ഏതു തലമുറയും ലഹരി ഉപയോഗിക്കുന്നതില്‍ മുഴുകിയ ഒരു വിഭാഗത്തെ പേറിയിട്ടുണ്ട്. എഴുപതുകളുടെ ഹിപ്പിയിസം, അന്യവത്കരണം, കേന്ദ്രീകൃതത്വം എന്നിവ ഉദാഹരണം. പക്ഷേ, പുതുതലമുറയില്‍ ചിലര്‍ അത്തരം ലഹരിപരീക്ഷണങ്ങളെ തങ്ങളുടെ കൂടെയുള്ള വസ്തുതകളായി കണക്കാക്കുന്നുണ്ടെന്നതാണ് നിരാശാജനകം. മദ്യപാനിയായ അയ്യന്‍ നല്ല കവിതകളെഴുതി. അരാജകവാദിയായ ജോണ്‍ എബ്രഹാം നല്ല സിനിമകള്‍ എടുത്തു. അവര്‍ക്ക് പുനര്‍ജന്മങ്ങളുണ്ടാവുകയില്ല. എഴുത്തും നാടകവും സിനിമയും സാംസ്കാരിക രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നതിനാല്‍ സര്‍ഗാത്മകതയില്‍നിന്ന്, മൗലികയില്‍നിന്ന് ശിഥിലീകരിച്ചുകൊണ്ടുപോകുന്ന പ്രതിലോമ രാഷ്ട്രീയ ചിഹ്നങ്ങള്‍ അവയില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് അനുകരണ സാധ്യത ഏറെയാണ്.
അക്രമത്തെയും കൊലയെയും ലഹരിയെയും പിന്താങ്ങുന്ന ധാരാളം ചലച്ചിത്രങ്ങള്‍ ഈയിടെ പുറത്തുവന്നു. യഥാര്‍ഥ പ്രതിരോധങ്ങളായി അവ മാറുന്നില്ല എന്നത് കലയുടെ തോല്‍വിയാണ്. പ്രത്യകേിച്ച് എഴുത്തുകാര്‍ക്ക്, ചലച്ചിത്ര നാടക കലാകാരന്മാര്‍ക്ക് ഏറെ സമ്മതിയുള്ള മലയാളത്തില്‍ കല പ്രതിരോധത്തിന്‍െറ ജീവമന്ത്രം നല്‍കുന്നതുതന്നെയാവാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.