വി​ശു​ദ്ധ​നാ​യി വാ​ഴ്ത്ത​പ്പെ​ട്ട ചാ​വ​റ കു​ര്യാക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​ൻ കേ​ര​ള​ത്തി​ലെ ആ​ദ്യ ക് രി​സ്​​ത്യ​ൻ സ​ന്ന്യാ​സി​നി സ​ഭ​ സ്​​ഥാ​പി​ച്ചു​ എ​ന്നാ​ണ് 'ച​രി​ത്രം'. അ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​വു​ക​ൾ നി​ര​ത്തി സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ങ​ൽ വാദിക്കു​ന്നു. മ​ദ​ർ ഏലീ​ശ്വ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മ​തി തെ​റ്റാ​യി ചി​ല​ർ ചാ​വ​റ​യ​ച്ച​ന് ന​ൽ​കി​യെന്ന് വ്യ​ക്ത​മാ​ക്കു​ന്ന അ​വ​ർ ന​വോ​ത്ഥാന ച​രി​ത്ര​ത്തെ ത​ന്നെ തി​രു​ത്തി​യെ​ഴു​തു​ന്നു.


കേ​ര​ള​ത്തി​ലെ ക്രി​സ്​​ത്യ​ൻ സ​ഭ, മി​ഷനറി ച​രി​ത്രത്തെ ചെ​റു​ത​ല്ലാ​ത്ത ഒരു മാ​റ്റി​യെ​ഴുത്തിന്​ ശ്രമിക്കുകയാണ്​ സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ക​ൽ. പു​രു​ഷ​ന്മാ​ർ എ​ഴു​തി​യ പു​രു​ഷ പൗ​രോ​ഹി​ത്യ​ത്തിെ​ൻ​റ ഇ​ന്ന​ലെ​ക​ളാ​ണ് ഒ​ര​ർ​ഥത്തി​ൽ സി​സ്​​റ്റ​ർ സൂ​സി വെ​ട്ടി​ത്തി​രു​ത്തു​ന്ന​ത്.

വി​ശു​ദ്ധ​നാ​യി വാ​ഴ്ത്ത​പ്പെ​ട്ട ചാ​വ​റ കു​ര്യാക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​നാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ ക്രി​സ്​​ത്യ​ൻ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​ൻ എ​ന്നാ​ണ് ഇ​പ്പോ​ൾ ജീ​വ​ച​രി​ത്ര​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​പ്പി​ച്ചു​ വ​രു​ന്ന​ത്. എ​ന്നാ​ൽ, അ​ത​ല്ല യാ​ഥാ​ർ​ഥ്യമെ​ന്ന് സി​സ്​​റ്റ​ർ സൂ​സി സ്​​ഥാ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ​യാ​യ മ​ദ​ർ ഏ​ലീ​ശ്വ​യാ​ണ് സ​ഭാ​സ്​​ഥാ​പ​ക എ​ന്നാ​ണ് സി​സ്​​റ്റ​ർ സൂ​സി​യു​ടെ വാ​ദം. ഇ​ത് മ​റ്റൊ​ര​ർ​ഥ​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ലെ കേ​ള​ത്തിെ​ൻ​റ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന് കൂ​ടി ഒ​രു തി​രു​ത്തി​യെ​ഴു​ത്താ​ണ്. ആ​ദ്യ ക​ന്യാ​സ്​​ത്രീ വി​ധ​വ​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്നു എ​ന്ന് കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന, സി​സ്​​റ്റ​ർ സൂ​സി ര​ചി​ച്ച 'മ​ദ​ർ ഏ​ലീ​ശ്വ: കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ' എ​ന്ന പു​സ്​​ത​കം (കറൻറ്​ ബുക്​സ്​, തൃശൂർ) വൈ​കാ​തെ മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങും.

തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ്സ്​ സ​ഭാം​ഗ​മാ​ണ് സി​സ്​​റ്റ​ർ സൂ​സി. ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലും ദൈ​വ​ശാ​സ്​​ത്ര​ത്തി​ലും ബി​രു​ദം നേ​ടി​യ അ​വ​ർ ഗ്രി​ഗ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ലൈ​ൻ​ഷ്യേ​റ്റ് ആ​ൻ​ഡ് ഡോ​ക്ട​റേ​റ്റും ക​ര​സ്​​ഥ​മാ​ക്കി. ക്രി​സ്​​തു​സ​ഭാ ധ​ർ​മ​ശാ​സ്​​ത്ര​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ നി​ന്ന് ഡി​പ്ലോ​മ നേ​ടി. ബോ​ധി തി​യോ​ള​ജി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ജ്യോ​തി​ർ​ഭ​വ​ൻ തിയോ​ള​ജി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ദ​ർ ഏ​ലി​ശ്വ​യെ​പ്പ​റ്റി​യു​ള്ള പു​സ്​​ത​കം ത​മി​ഴി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​സ്​​റ്റ​ർ സൂ​സി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തിെ​ൻ​റ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ:

മ​ദ​ർ ഏ​ലീ​ശ്വ​യി​ലേ​ക്കും അ​വ​രു​ടെ ജീ​വ​ച​രി​ത്ര ര​ച​ന​യി​ലേ​ക്കും താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് എ​ത്തു​ന്ന​ത്?

ഞാ​ൻ തി​രു​സ​ഭ ച​രി​ത്ര​ത്തി​ലാ​ണ് ഡോ​ക്ട​റേ​റ്റ് എ​ടു​ത്ത​ത്. എെ​ൻ​റ തീ​സി​സ്​ വി​ഷ​യം സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പ​ന​വും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഞാ​നം​ഗ​മാ​യ സ​ഭ​യു​ടെ സ്​​ഥാ​പ​ക​യാ​ണ് മ​ദ​ർ ഏ​ലീ​ശ്വ. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്ന്യാ​സി​നി(​ക​ന്യാ​സ്​​ത്രീ) എ​ന്ന പേ​രാ​ണ് മ​ദ​ർ ഏ​ലീശ്വ​ക്കു​ള്ള​ത്.​ കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പി​ക്കു​ന്ന​ത് മ​ദ​റാ​ണ്. അ​തി​നെ​പ്പ​റ്റി​യും 19ാം നൂ​റ്റാ​ണ്ടി​ലെ സ​ഭ​യെ​ക്കു​റി​ച്ചും ഇ​വി​ടെ ഒ​രു സ​ന്ന്യാ​സി​നി സ​ഭ ഉ​രു​ത്തി​രി​ഞ്ഞു വ​രു​ന്ന പ​ശ്ചാ​ത്ത​ല​വും ചു​റ്റു​പാ​ടു​ക​ളും പ​ഠി​ക്കാ​നാ​യി​രു​ന്നു ഞാ​ൻ ശ്ര​മി​ച്ച​ത്. റോ​മി​ലാ​ണ് ഡോ​ക്ട​റേ​റ്റ് പ​ഠ​നം ന​ട​ത്തി​യ​ത്. ഡോ​ക്ട​റൽ തീ​സി​സിെ​ൻ​റ ഒ​രു ഭാ​ഗ​മാ​ണ് ഞാ​ൻ മ​ദ​ർ ഏ​ലീ​ശ്വ​യെ​ക്കു​റി​ച്ചു​ള്ള ജീ​വ​ച​രി​ത്ര​മാ​ക്കി​മാ​റ്റു​ന്ന​ത്. ഡോ.​സ്​​ക​റി​യ സ​ക്ക​റി​യ​യാ​ണ് പു​സ്​​ത​കം മ​ല​യാ​ള​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കുന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ൾ.

എ​ന്താ​ണ് താ​ങ്ക​ൾ മ​ദ​ർ ഏ​ലീശ്വ​യി​ൽ ക​ണ്ട സ​വി​ശേ​ഷ​ത? എ​ന്താ​ണ് മ​ദ​റി​െൻ​റ പ്ര​സ​ക്തി?

വൈ​പ്പി​നി​ലെ ഓ​ച്ച​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ് മ​ദ​ർ ഏ​ലീശ്വ. ല​ത്തീ​ൻ ൈക്ര​സ്​​തവ​രാ​യ വൈ​പ്പി​ശ്ശേ​രി കു​ടും​ബ​ത്തി​ലാ​ണ് അവരുടെ ജ​ന​നം. തൊ​മ്മ​ൻ–​താ​ണ്ട ദ​മ്പ​തി​ക​ളു​ടെ എ​ട്ട് മ​ക്ക​ളി​ൽ ഏ​റ്റ​വും മൂ​ത്ത​വ​ൾ. 1831 ഒ​ക്ടോ​ബ​ർ 15 നാ​ണ് ജ​ന​നം. 1913 ജൂ​ലൈ 18 ന് 81 ​വ​യ​സ്സുള്ള​പ്പോ​ഴാ​യി​രു​ന്നു അ​ന്ത്യം. പ​തി​നാ​റാം വ​യ​സ്സിൽ വാ​ക​യി​ൽ കു​ടും​ബാം​ഗ​മാ​യ വ​ത്ത​രു (ദേ​വ​സി)​യു​മാ​യി വി​വാ​ഹം ന​ട​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം 1850ൽ ​മ​ക​ൾ അ​ന്ന​ക്ക് ജ​ന്മം ന​ൽ​കി. 1851ൽ ​രോ​ഗ​ബാ​ധി​ത​നാ​യി വ​ത്ത​രു അ​ന്ത​രി​ച്ചു. 20 വ​യ​സ്സുള്ള ഏ​ലീശ്വ പു​ന​ർ​വി​വാ​ഹ​ത്തി​ന് കൂ​ട്ടാ​ക്കി​യി​ല്ല. പി​ന്നീ​ട് ദൈ​വ​വഴി​യി​ലേക്ക് ഏ​ലീശ്വ​യും അ​ന്ന​യും ഏലീ​ശ്വ​യ​ുടെ ഇ​ള​യ​സ​ഹോ​ദ​രി േത്ര​സ്യ​യും വ​ന്നു. മ​ദ​ർ ഏ​ലീശ്വ​യെ​ക്കോ​ൾ 17 വ​യ​സ്സ്​​ ഇ​ള​യ​താ​യി​രു​ന്നു േത്ര​സ്യ. കൂ​ന​മ്മാ​വി​ലെ ഇ​റ്റ​ലി​ക്കാ​ര​നാ​യ ഫാ​ദ​ർ ലി​യോ​പോ​ൾ​ഡാ​ണ് മ​ദ​റിെ​ൻ​റ ദൈ​വ​വി​ളി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും. ആ​ദ്യ ക​ന്യാ​സ്​​ത്രീ ഒ​രു വി​ധ​വ​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്നു എ​ന്ന​താ​ണ് ആ​ദ്യം മ​ന​സ്സിലാ​ക്കേ​ണ്ട​ത്. ആ ​കാ​ലം അ​പ്പോ​ൾ എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്കും? അ​ത​റി​യ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹം തോ​ന്നി.

19ാം നൂ​റ്റാ​ണ്ടി​ലെ സ്​​ത്രീ​ക​ളു​ടെ അ​വ​സ്​​ഥ വ​ള​രെ ദു​രി​തം നി​റ​ഞ്ഞ​തും തീ​ർ​ത്തും പി​ന്നാ​ക്ക അ​വ​സ്​​ഥ​യി​ലു​മു​ള്ള​താ​ണ്. സ്​​ത്രീ​ക​ൾക്ക്​ വി​ദ്യാ​ഭ്യാ​സ​മി​ല്ല. അ​വ​ർ വീ​ടിെ​ൻ​റ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങി​നി​ൽ​ക്ക​ണം. കു​ടും​ബ​ജീ​വി​ത​മാ​ണ് അ​വ​ർ​ക്കാ​കെ നി​ശ്ച​യി​ട്ടു​ള്ള​ത്. സ്​​ത്രീ​ക​ൾക്ക്​ സ്വ​ത​ന്ത്ര​മാ​യി സ​മൂ​ഹ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന​താ​ണ് അ​ന്ന​ത്തെ ധാ​ര​ണ. ആ ​ധാ​ര​ണ മ​ദ​ർ ഏലീ​ശ്വ പൊ​ളി​ച്ചു. അ​വ​ർ ആ​ദ്യം സ​ന്ന്യാ​സി​നി സ​ഭ സ്​​ഥാ​പി​ച്ചു. അ​തി​നോട്​ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യ​ാഭ്യാ​സം ന​ൽ​ക​ാനാ​യി പെ​ൺ​പ​ള്ളി​ക്കൂ​ടം (സ്​​കൂ​ൾ) തു​ട​ങ്ങി. കോ​ൺ​വെ​ൻ​റി​നോ​ട് ചേ​ർ​ന്ന് ഒ​രു സ്​​കൂ​ൾ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​ണ്. അ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് കോ​ൺ​വെ​ൻ​റു​ക​ളോ​ട് ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ​മ്പാ​ടും സ്​​കൂ​ളു​ക​ൾ സ്​​ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്.

സ്​​ത്രീ​ക​ൾ​ക്ക്​ വ​നി​താ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കൈ​ത്തൊ​ഴി​ലു​ക​ളും ഭാ​ഷ, ക​ണ​ക്ക് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ച്ചു. ഇ​തു​വ​ഴി പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് കൃ​ത്യ​മാ​യി ചു​വ​ടു​ക​ൾ വെക്കാ​നാ​യി. ബോ​ർ​ഡിങ്​, സ്​​കൂ​ൾ, അ​നാ​ഥാ​ല​യം എ​ന്നി​വ​യെ​ല്ലാം കേ​ര​ള​ത്തി​ൽ ക​ത്തോ​ലി​ക്കാസ​ഭ​യി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​ത് മ​ദ​ർ ഏ​ലീശ്വ​യാ​ണ്. അ​തി​ന് മി​ഷ​ന​റി​മാ​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ട്. പ​ക്ഷേ, മു​ൻ​കൈ മ​ദ​ർ ഏ​ലീ​ശ്വ​യു​ടേ​താ​ണ്. മ​റ്റൊ​രു രീ​തി​യി​ൽ കൂ​ടി ഇ​ത് ന​മു​ക്ക് നോ​ക്കാം. 19ാം നൂ​റ്റാ​ണ്ടി​ലെ ന​വോ​ത്ഥാന ച​രി​ത്ര​ത്തി​ൽ മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ സ്​​ഥാ​നം വേ​ണ്ട വി​ധ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? ഇ​ല്ല എ​ന്ന​താ​ണ് ഉ​ത്ത​രം. ന​വോ​ത്ഥാന​ത്തിെ​ൻ​റ ച​രി​ത്രം മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​തെ പൂ​ർ​ണ​മാ​വി​ല്ല.

വി​ധ​വ​യും അ​മ്മ​യു​മാ​യ ക​ന്യാ​സ്​​ത്രീ. അ​ത് ഒ​രു അ​പൂ​ർ​വ​ത​യ​ല്ലേ?

ആ​ണ്. മ​ദ​ർ ഏ​ലീ​ശ്വ​യെ​പ്പോ​ലൊ​രാ​ൾ കേ​ര​ള ച​രി​ത്ര​ത്തി​ൽ അ​ധി​ക​മി​ല്ല. കേ​ര​ള​ത്തി​ൽ ഒ​രു പ​രി​ധി​വ​രെ, സ്​​ത്രീ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​ള്ള​തിെ​ൻ​റ ആ​ദ്യ​തു​ട​ക്ക​മാ​ണ് മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ കാ​ലം. വി​ധ​വ​യും അ​മ്മ​യു​മാ​യ മ​ദ​ർ ഏ​ലീ​ശ്വ ക​ന്യാ​സ്​​ത്രീ​യാ​വു​ന്ന കാ​ല​വും സാ​ഹ​ച​ര്യ​വും പ്ര​സ​ക്ത​മാ​ണ്. മ​ദ​റിെ​ൻ​റ ദൈ​വ​നി​യോ​ഗ​വും ദൈ​വ​വ​ഴി​യി​ലെ സ​മ​ർ​പ്പ​ണ​വും ഉ​ന്ന​ത​മാ​യി​രു​ന്നു. ഇ​ത് ന​മ്മു​ടെ ഇ​ന്ന​ത്തെ സാ​മൂ​ഹിക സ​ങ്ക​ൽ​പം ​െവ​ച്ച് അ​ള​ക്കു​ക എ​ളു​പ്പ​മ​ല്ല. മ​ദ​റിെ​ൻ​റ ദൈ​വ​വി​ളി​യും അ​തി​ലെ തീ​വ്ര​ത​യും മ​റ്റും തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ന്ന​ത്തെ സ​ഭ ക​ന്യാ​സ്​​ത്രീ​യാ​കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്.

ആ​ദ്യ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ന​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​കു​ന്ന​ത്. അ​തേ​പ്പ​റ്റി പ​റ​യാ​മോ?

ക്രി​സ്​​തു​മ​തം കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ ഒ​രു ഘ​ട്ട​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സ​ന്ന്യാ​സി​നി സ​ഭ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. കൂ​ന​മ്മാ​വി​ലാ​യി​രു​ന്നു സ​ന്ന്യാ​സി​നി സ​ഭ​യ​ടെ സ്​​ഥാ​പ​നം. ല​ത്തീ​ൻ–​സു​റി​യാ​നി റീ​ത്ത് ഭേ​ദം കൂടാ​തെ ഒ​റ്റ സ​ഭ​യാ​യി​ട്ടാ​ണ് തു​ട​ക്കം.​ പ്ര​ഥ​മ സ​ന്ന്യാ​സി​നി സ​മൂ​ഹം ക​ർ​മലീ​ത്താ​നി ഷ്പാ​ദു​ക (ടി.സി.​ഒ.​സി.​ഡി )മൂ​ന്നാം സ​ഭ​യാ​ണ്. അ​തി​ൽ നി​ന്നാ​ണ് തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ് സ​ന്ന്യാ​സി​നി സ​മൂ​ഹ​വും (സി.​ടി.​സി), കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​മ​ദ​ർ ഓ​ഫ് കാ​ർ​മ​ൽ (സി.​എം.​സി)​യു​മു​ണ്ടാ​യ​ത്. ഇ​റ്റ​ലി​ക്കാ​ര​നാ​യ ഫാ. ​ലി​യോ പോ​ൾ​ഡ് എ​ന്ന ല​ത്തീ​ൻ മീ​ഷ​ന​റി​യി​ൽ നി​ന്നാ​ണ് തു​ട​ക്കം. ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ അ​ടു​ത്തു ചെ​ന്നാ​ണ് മ​ദ​ർ ഏ​ലീ​ശ്വ ത​െൻ​റ ദൈ​വ​വി​ളി​യെ​പ്പ​റ്റി​യും ദൈ​വ നി​ശ്ച​യ​ത്തെ​പ്പ​റ്റി​യും ആ​ദ്യം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് മ​ദ​റി​ന് ആ​ത്മീ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​ന്ന​തും. റോ​മി​ലേ​ക്ക് ലി​യോപോ​ൾ​ഡ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഭ​ര​ണ​ഘ​ട​ന കൊ​ണ്ടു​വ​ന്നു. ലി​യോ​പോ​ൾ​ഡി​നൊ​പ്പം വ​ന്നി​രു​ന്ന ഉ​പ​കാ​രി​യാ​ണ് ചാ​വ​റ കു​ര്യാ​ക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​ൻ.

പ​ക്ഷേ, ചാ​വ​റ​ കു​ര്യാ​ക്കോ​സ്​ ഏ​ലി​യാ​സ്​ അ​ച്ച​നാ​ണ് സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്?

ച​രി​ത്ര​പ​ര​മാ​യി ഈ ​അ​വ​കാ​ശ​വാ​ദ​ത്തി​ന് ഒ​രു ആ​ധി​കാ​രി​ക​ത​യു​മി​ല്ല. സ​ഭ​യു​ടെ ഉ​പ​കാ​രി​ക​ളി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ചാ​വ​റ​യ​ച്ച​ൻ എ​ന്ന് ഞാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു. മ​ദ​ർ ഏ​ലീ​ശ്വ​യെ ആ​ധ്യാ​ത്​മിക​മാ​യി ന​യി​ക്കാ​നും മ​ഠ​ത്തിെ​ൻ​റ സ്​​ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കാ​നും ബ​ർ​ണ​ർ​ദീ​ൻ മെ​ത്രാ​പ്പോ​ല​ീത്ത നി​യോ​ഗി​ച്ച​ത് ഫാ. ​ലി​യോ​പോ​ൾ​ഡ് ബെ​ക്കാ​റേ​യോ​ണ്. ലി​യോപോ​ൾ​ഡ് മി​ഷ​നറി​യു​ടെ​ ഒ​രു സ​ഹാ​യി​യെ​ന്ന നി​ല​യി​ൽ മാ​ത്രം കൂ​ടെ വ​ന്നി​രു​ന്ന ചാ​വ​റ​യ​ച്ച​ൻ സി​റി​യ​ൻ വി​ഭാ​ഗ​മാ​യ സി.​എം.​സി​ക്ക് മാ​ത്രം എ​ങ്ങ​നെ സ്​​ഥാ​പ​ക​നാ​യി എ​ന്ന​ത് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​ണ്. സു​റി​യാ​നി സ​ഭ​യു​ടെ മേ​ധാ​വി​ത്വം ഉ​റ​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ.

ജീ​വ​ച​രി​ത്ര​ത്തി​ലെ​ല്ലാം പ്ര​ഥ​മ സ​ന്ന്യാ​സി​നി സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​യി പ​റ​യു​ന്ന​ത് ചാ​വ​റ അ​ച്ച​നെ​യാ​ണ്. ടി.​സി.​ഒ.​സി.​ഡി സ​ഭ​യി​ൽനി​ന്ന് വി​ട്ടു​മാ​റി​യ സി​റി​യ​ൻ വി​ഭാ​ഗം 1900ന് ​ശേ​ഷ​മാ​ണ് സി.​എം.​സി സ​ഭ​യാ​യി​ മാ​റി​യ​ത്. അ​ങ്ങ​നെ​യി​രി​ക്കെ 1871 ൽ ​അ​ന്ത​രി​ച്ച ചാ​വ​റ​യ​ച്ച​ൻ എ​ങ്ങ​നെ സ​ഭ​യു​ടെ സ്​​ഥാ​പ​ക​നാ​കും. 1865 സെ​പ്റ്റം​ബ​റി​ൽ ഏ​ലീ​ശ്വ​യു​ടെ​യും അ​ന്ന​യു​ടെ​യും പേ​രി​ലു​ള്ള സ്​​ഥ​ല​ത്ത് മ​ഠം നി​ർ​മി​ക്കാ​ൻ ഫാ. ​ലി​യോ​പോ​ൾ​ഡ് തീ​രു​മാ​നി​ച്ച​തും സ​മ​ർ​പ്പി​ത ജീ​വി​തം​ ന​യി​ക്കാ​ൻ ത​യാറാ​കു​ന്ന​തി​നെ​പ്പ​റ്റി ഫാ. ​ലി​യോ​പോ​ൾ​ഡ് പ​റ​ഞ്ഞ​താ​യും ചാ​വ​റ​യ​ച്ച​ൻ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു വി​ധ​വ​യും മ​ക​ളും സ​ന്ന്യാ​സ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന് ചാ​വ​റ​യ​ച്ച​ന് കേ​ട്ട​റി​വ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ചാ​വ​റ​യ​ച്ച​ന് സ​ഭാ സ്​​ഥാ​പ​ന​ത്തി​ൽ പ​രോ​ക്ഷ​മാ​യ പ​ങ്കേ​യു​ള്ളൂ.​ ഒ​രു അ​ഭ്യു​ദ​യ​കാം​ക്ഷി എ​ന്നു പ​റ​യാം. സ​ഭ​യു​ടെ സ്​​ഥാ​പ​ക​ർ എ​ന്നു പ​റ​ഞ്ഞാ​ൽ പ്ര​ത്യേ​ക സി​ദ്ധി​കി​ട്ടു​ക​യും അ​ങ്ങ​നെ ജീ​വി​ച്ച​വ​രു​മാ​ണ്. ഞ​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ അ​ത് വ്യ​ക്ത​മാ​ണ്. മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ വ്യ​ക്തി​ത്വ​ത്തി​ലേ​ക്കാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഞാ​ൻ തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. മ​റി​ച്ച് വാ​ദ​മു​ള്ള​വ​ർ അ​തു​യ​ർ​ത്ത​ട്ടെ. ച​ർ​ച്ച ന​ട​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ.

താ​ങ്ക​ളു​ടെ പു​സ്​​ത​ക​ത്തെ ഒ​രു ഫെ​മി​നി​സ്​​റ്റ് വാ​യ​ന​യാ​യി കാ​ണാ​മോ?

ഫെ​മി​നി​സ്​​റ്റ് വാ​യ​ന എ​ന്നു പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. കേ​ര​ള​ത്തി​ലെ ക​ന്യാ​സ്​​ത്രീ സ​ഭ​യു​ടെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ച​രി​ത്ര​പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ണ്ട്. ചാ​വ​റ കു​ര്യാ​ക്കോ​സ്​ ഏ​ലി​യാ​സ്​ അ​ച്ച​നാ​ണ് സി.​എം.​സി സ​ഭ​യു​ടെ സ്​​ഥാ​പ​ക​ൻ, അ​ദ്ദേ​ഹ​മാ​ണ് പ​ള്ളി​ക്കൂ​ടം തു​ട​ങ്ങി​യ​ത് എ​ന്നൊ​ക്ക​യാ​ണ് പ​റ​യു​ന്ന​ത്. അ​ത് സ​ങ്കീ​ർ​ണ​മാ​യ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്.​ അ​ത് അ​ല്ല എ​ന്ന്് തെ​ളി​യി​ക്കാ​നു​ള്ള എ​ല്ലാ ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ട് വി​ഷ​യം ഞാ​ന​വ​ത​രി​പ്പി​ച്ചു. അ​തി​ന​ർ​ഥം ചാ​വ​റ​യ​ച്ച​െൻ​റ സം​ഭാ​വ​ന​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യല്ല.

ഫെ​മി​നി​സ്​​റ്റ് കാ​ഴ്ച​പ്പാ​ടി​ൽ മ​ദ​ർ​ ഏ​ലീ​ശ്വ​യു​ടെ സം​ഭാ​വ​ന ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ ഉ​ള്ള ശ്ര​മ​മ​ല്ല എേ​ൻ​റ​ത്. ച​രി​ത്ര​പ​ര​മാ​യി​ട്ട് നോ​ക്കി​യാ​ൽ ആ​ത്മാ​ർഥതയോ​ടെയുള്ള സ​മീ​പ​നം. ച​രി​ത്രം ശ​രി​യാ​യി​രി​ക്ക​ണം. തെ​റ്റാ​യ ച​രി​ത്രം ന​മ്മെ തെ​റ്റാ​യ വ​ഴി​ക​ളി​ൽ ന​യി​ക്കും. ഞാ​ൻ ച​രി​ത്ര വ​സ്​​തു​ത​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

സ​ഭ​യി​ലെ പു​രു​ഷ പു​രോ​ഹി​ത​ർ ഇ​തി​നെ ഒ​രു ഫെ​മി​നി​സ്​​റ്റ് വാ​യ​ന​യാ​യി ക​ണ്ടാ​ലോ?

അ​ങ്ങ​നെ വേ​ണ​മെ​ങ്കി​ൽ വാ​യി​ക്കാം. പ​ക്ഷേ, അ​ത​ല്ല എ​​െൻറ ശ്ര​മം. ച​രി​ത്ര​ത്തെ ത​ന്നെ മാ​റ്റി​യെ​ഴു​തു​ക എ​ന്ന​ത​ല്ല, ച​രി​ത്ര ര​ച​ന​യി​ൽ വ​ന്ന അ​പ​ച​യ​ങ്ങ​ള തു​റ​ന്നു​കാ​ട്ടി ച​രി​ത്ര​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ നി​ര​ത്തി സ​ത്യ​സ​ന്ധ​മ​ാ​യി അ​വ​ത​രി​പ്പി​ക്കു​ക. അ​തി​നാ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഒ​രാ​ൾ ന​ന്മ​ചെ​യ്യു​ന്നു. അ​ത് മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ന​ന്മ​ ചെ​യ്ത​വ​ർ ത​മ​സ്​​ക​രി​ക്ക​പ്പെ​ടു​ന്നു. അ​ത് ഒ​രു അ​നീ​തി​യാ​ണ്. അ​തു​കൊ​ണ്ട് ച​രി​ത്ര​പ​ര​മാ​യ അ​നീ​തി ച​രി​ത്ര​ത്തി​ൽ സ്​​പെ​ഷ​ൈലസ്​ ചെ​യ്ത​യാ​ളെ​ന്ന​നി​ല​യി​ൽ തു​റ​ന്നു​കാ​ട്ടു​ക എ​ന്ന ആ​ഗ്ര​ഹ​വും ഉ​ദ്ദേ​ശ്യ​വും എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. അ​ല്ലാ​തെ ആ​രെ​യെ​ങ്കി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നോ മ​നഃപൂ​ർ​വം ഇ​ക​ഴ്ത്താ​നോ ഉ​ള്ള ശ്ര​മ​മ​ല്ല. ച​രി​ത്ര​പ​ര​മാ​യ നീ​തി. അ​ത് മ​റ്റൊ​ര​ർ​ഥത്തിൽ സ​ഭ​യി​ലെ എല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന് ത​ന്നെ​യാ​ണ് എെ​ൻ​റ പ്ര​തീ​ക്ഷ.

ചാ​വ​റ​യ​ച്ച​െൻ​റ വി​ശു​ദ്ധ​പ​ദ​വി​ക്ക് ത​ന്നെ താ​ങ്ക​ളു​ടെ വാ​യ​ന മ​ങ്ങ​ലേ​ൽ​പി​ക്കി​ല്ലേ?

അ​തി​ല്ല. ഒ​രു വ്യ​ക്തി​ക്ക് വി​ശു​ദ്ധ പ​ദ​വി​കൊ​ടു​ക്കു​ന്ന​ത് ആ ​വ്യ​ക്തി ദൈ​വി​ക​മാ​യ ജീ​വി​തം​ന​യി​ച്ചു​വെ​ന്ന​തിെ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്; ഹീ​റോ​യി​ക് ന​ന്മ​ക​ൾ. വാ​ഴ​്​ത്ത​പ്പെട്ട​ വ്യ​ക്തി​യെ​ന്നാ​ൽ ഈ ​വ്യ​ക്തി പു​ണ്യ​ങ്ങ​ളിലൂടെ വീ​രോ​ചി​ത​മാ​യി ജീ​വി​ച്ചു​വെ​ന്ന് ക​ത്തോ​ലി​ക്കാസ​ഭ​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നാ​ണ്. ച​രി​ത്ര​പ്ര​ശ്ന​ങ്ങ​ളൊ​ന്നും വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ഞാ​ൻ ഇ​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ച​രി​ത്ര വ​സ്​​തു​ത​ക​ൾ ഒ​രു നി​ല​ക്കും വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നി​ല്ല.

കു​ടും​ബം, വി​ശ്വാ​സം, മ​തം
–––––––––––––––––––––––––

സി​സ്​​റ്റ​റു​ടെ കു​ടും​ബ പ​ശ്ചാ​ത്ത​ലം എ​ന്താ​യി​രു​ന്നു? എ​ങ്ങ​നെ​യാ​ണ് വി​ശ്വാ​സ​വ​ഴി​യി​ൽ എ​ത്തു​ന്ന​ത്?

ഞാ​ൻ ജ​നി​ച്ച​ത് ഇ​ട​പ്പ​ള്ളി നോ​ർ​ത്തി​ലാ​ണ്. പിതാവ്​ കി​ണ​റ്റി​ങ്ങ​ൽ വ​ർ​ഗീ​സ്​ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. 22 വ​ർ​ഷം മു​മ്പ് മ​രി​ച്ചു. മാതാവ്​ മേ​രി. ഏ​റ്റ​വും ഇ​ള​യ​മ​ക​ളാ​ണ് ഞാ​ൻ. വ​രാ​​പ്പു​ഴ സെ​ൻ​റ് ജോ​സ​ഫ് സ്​​കൂ​ളി​ലും ആ​ലു​വ സെ​ൻ​റ് സേ​വ്യേ​ഴ്സ്​ കോ​ള​ജി​ലു​മാ​യാ​ണ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഡി​ഗ്രി വി​ദ്യാ​നി​കേ​ത​ൻ എ​ന്ന പാ​ര​ല​ൽ കോ​ള​ജി​ലാ​യി​രു​ന്നു. ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞാ​ണ് കോ​ൺ​വെ​ൻ​റി​ൽ ചേ​ർ​ന്ന​ത്. പി​ന്നെ തി​യോ​ള​ജി​ക്ക​ൽ സ്​​റ്റ​ഡീ​സി​ലാ​ണ് സ​ഭ എ​ന്നെ നി​യോ​ഗി​ച്ച​ത്. നാ​ലുവർ​ഷം തി​യോ​ളജി പ​ഠ​ന​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന ് ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​ണ് സ​ഭ റോ​മി​ലേ​ക്ക് അ​യ​ച്ച​ത്. ച​രി​ത്ര​പ​ര​മാ​യി സ​ഭാ​സ്​​ഥാ​പ​ന വി​ഷ​യം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ അ​തേ​പ്പ​റ്റി ആ​രെ​ങ്കി​ലും പ​ഠി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ഴാ​ണ് തി​രു​സ​ഭാ​ച​രി​ത്രം പ​ഠി​ക്കാ​ൻ അ​യ​ച്ച​ത്. അ​ത് ഒ​രുത​ര​ത്തി​ൽ സ​ഭ​യു​ടെ കൂ​ടി ആ​ഗ്ര​ഹ​മാ​യി വ​രു​ന്നു​ണ്ട്.

പു​സ്​​ത​ക​ര​ച​ന​ക്ക് എ​ന്ത് മാ​ർ​ഗ​ങ്ങ​ളാ​ണ്, രീ​തി​ക​ളാ​ണ് താ​ങ്ക​ൾ സ്വീ​ക​രി​ച്ച​ത്?

തി​രു​സ​ഭ ച​രി​ത്രം പ​ഠി​ച്ചു​വ​രു​മ്പോ​ഴാ​ണ് കേ​ര​ള​ത്തെ ത​ന്നെ മാ​റ്റി​യെ​ഴു​തി​യ ഒ​രു സ​ന്ന്യാ​സി​നി പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്ന് മ​ന​സ്സിലാ​കു​ന്ന​ത്. തു​ട​ർ​ന്ന് അ​തിെ​ൻ​റ പ​ഠ​നം തു​ട​ങ്ങി. റോ​മി​ലെ ആ​ർ​കൈ​വ്സ്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വി​ടെ ചാ​വ​റ​യ​ച്ച​ൻ ത​ന്നെ എ​ഴു​തി​യ കൈ​യെ​ഴു​ത്തു പ്ര​തി​ക​ൾ വാ​യി​ച്ചു. അ​തി​ൽ ഫാ. ​ലി​യോ​പോ​ൾ​ഡ് എ​ന്ന മ​ഹാ​നാ​യ മി​ഷന​റി​യു​ടെ സം​ഭാ​വ​ന​ക​ളാ​യി ചാ​വ​റ​യ​ച്ച​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തിെ​ൻ​റ പി​ൻ​ഗാ​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന​ത്. വ​ത്തി​ക്ക​ാൻ സീക്രട്ട്​ ആ​ർ​ക്കൈവ്സ്, സ​ഭ​യു​ടെ ആ​ർ​ക്കൈ​വുക​ൾ, ഞ​ങ്ങ​ളു​ടെ ത​ന്നെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, പ​ഴ​യ ഫ​യ​ലു​ക​ൾ, സി.​എം.​ഐ​യു​ടെ ആ​ർ​ക്കൈവുക​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ചി​രു​ന്നു. സി.​എം.​സി​യു​ടേ​ത​ട​ക്ക​മു​ള്ള ആ​ർ​​​െക്കെവു​ക​ളി​ൽ നി​യ​ന്ത്രി​ത പ്ര​വേ​ശ​നമാ​യി​രു​ന്നു. എെ​ൻ​റ അ​ന്വേ​ഷ​ണം ലി​ഖി​ത ച​രി​ത്ര​ത്തി​ന് എ​തി​രാ​ണ് എ​ന്ന​തി​നാ​ൽ സ്വ​ത​ന്ത്ര പ്ര​വേ​ശ​നമെ​ന്നും പ​ല​യി​ട​ത്തും ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​ഠ​നം ന​ട​ത്താ​ൻ സ​ഭ​ക്കു​ള്ളി​ൽ സ്​​ത്രീ​ക​ൾ​ക്ക് എ​ത്ര​മാ​ത്രം ഇ​ട​മു​ണ്ട്, എ​ന്തു​കൊ​ണ്ട് താ​ങ്ക​ളെ​പ്പോ​ലെ കൂ​ടു​ത​ൽ പേ​ർ പ​ഠ​ന​ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്നി​ല്ല?

സ​ഭ​ക്കു​ള്ളി​ൽ മ​തി​യാ​യ ഇ​ടം ഉ​ണ്ട്. ഓ​രോ​രു​ത്ത​രെ​യും സ​ഭ അ​വ​രവ​രു​ടെ ക​ഴി​വും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത്, ആ​വ​ശ്യ​ത്തി​നും താ​ൽ​പ​ര്യ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് പ​ഠ​ന​ത്തി​നും ഉ​ന്ന​ത പ​ഠ​ന​ത്തി​നും മ​റ്റും അ​യ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. എ​ല്ലാ​വ​രെ​യും പ​ല പ​ല മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ന്യ​സി​ക്കു​ന്നു. ഞ​ങ്ങ​ളി​ൽ പ​ല​രെ​യും ഡോ​ക്ട​ർ, ന​ഴ്സ്​ എ​ന്നി​ങ്ങ​നെ​യ​ട​ക്ക​മു​ള്ള വി​വി​ധ പ​ഠ​ന​ങ്ങ​ൾ​ക്ക് സ​ഭ നി​യോ​ഗി​ക്കു​ന്നു. എ​ല്ലാ​വ​രും തി​യോ​ള​ജി​ക്ക​ൽ മേ​ഖ​ലയി​ലേ​ക്ക് വ​രു​ന്നി​ല്ല. എ​ന്നെ നി​യോ​ഗി​ച്ച​ത് ആ ​മേ​ഖ​ല​യി​ലേ​ക്കാ​ണ്.

സി​സ്​​റ്റ​ർ ജെ​സ്​മി അ​ട​ക്കം ചി​ല​ർ സ​ഭ​യി​ൽനി​ന്ന് വിട്ട്​ പോ​യി. അ​വ​ർ സ​ഭ​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി പു​സ്​​ത​കം എ​ഴു​തി. അ​തേ​പ്പ​റ്റി എ​ന്തു​പ​റ​യും?

സ​ഭ​യു​ടെ ഉ​ള്ളി​ലെ ഒ​രു കു​ഴ​പ്പ​വും കൊ​ണ്ട് ആ​രും സ​ഭ വി​ട്ടു​പോ​കു​ന്നി​ല്ല എ​ന്നാ​ണ് എെ​ൻ​റ അ​ഭി​പ്രാ​യം. സ​ഭ​യോട്​ എനിക്കൊരു പ്ര​തി​ബ​ദ്ധ​തയുണ്ട്​; എനിക്ക്​ മാ​ത്ര​മ​ല്ല ഓ​രോ അം​ഗ​ങ്ങൾക്കുമുണ്ട്​. ആ ​പ്ര​തി​ബ​ദ്ധ​ത അ​ധി​കാ​രി​ക​ളോ​ടോ ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളോ​ടോ അ​ല്ല; ദൈ​വ​ത്തോ​ടാ​ണ്. അ​തി​ൽ എ​നി​ക്ക് എ​ന്ത് ദു​രി​തം നേ​രി​ടേ​ണ്ടി​വ​ന്നാ​ലും അ​തി​നെ മ​റി​ക​ട​ക്കാ​ൻ ദൈ​വവി​ശ്വാ​സം എ​ന്നെ സ​ഹാ​യി​ക്കും.

സ​ഭാ​ധി​കാ​രി​ക​ളു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ളു​ടെ​യോ കു​റ്റം കൊ​ണ്ട് ആ​രെ​ങ്കി​ലും സ​ഭ വി​ട്ടു​പോ​യി എ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല. ആ ​വ്യ​ക്തി​ക്ക് വ​രു​ന്ന വീ​ഴ്ച​ക​ളാ​ണ് സ​ഭ വി​ട്ട​തിെ​ൻ​റ പി​ന്നി​ൽ. അ​വ​ർ​ക്ക് ത​െൻ​റ സ​മ​ർ​പ്പി​ത ജീ​വി​ത​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്നു. ഞാ​ൻ സ​ഭ​യി​ലൂ​ടെ ദൈ​വ​ത്തോ​ടും മ​നു​ഷ്യ​സ​മൂ​ഹ​ത്തോ​ടു​മാ​ണ് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ​ട​ല്ല.

സ​ഭ​യി​ൽ പു​രു​ഷ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ലോ?

സ​ഭ നി​ല​നി​ൽ​ക്കു​ന്ന​ത് ഈ ​സ​മൂ​ഹ​ത്തി​ലാ​ണ്. സ​മൂ​ഹ​ത്തി​ലും പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും അ​ത് എ​ല്ലാ​മ​ത​ങ്ങ​ളി​ലു​മു​ണ്ട്. പൗ​രോ​ഹി​ത്യ​മ​ട​ക്കം എ​ല്ലാ​ത്തി​ലു​മു​ണ്ട്. അ​തി​നെ പെ​രു​പ്പി​ച്ച് കാ​ണി​ക്കേ​ണ്ട​തി​ല്ല എ​ന്നു തോ​ന്നു​ന്നു.

പൊ​തു​വി​ൽ വി​ശ്വാ​സ​ത്തി​ൽ കു​റ​വ് വ​രു​ന്നു​ണ്ടോ? യൂ​റോ​പ്പി​ൽ, പ്ര​ത്യേ​കി​ച്ച് ഇം​ഗ്ല​ണ്ടി​ൽ പ​ല പ​ള്ളി​ക​ളും ബാ​റു​ക​ളാ​യി മാ​റു​ന്നു​ണ്ട്?

വി​ശ്വാ​സ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ല​ല്ല കു​റ​വ് വ​രു​ന്ന​ത്. പ്രാ​ക്ടീ​സ്​ എ​ന്ന ത​ല​ത്തി​ലാ​ണ്. യൂ​റോ​പ്പി​ൽ പ​ല​യി​ട​ത്തും പ​ള്ളി​ക​ളി​ൽ പ്രാ​ക്ടീ​സ്​ എ​ന്ന നി​ല​ക്ക്​ ആ​ളു​വ​രാ​ത്ത​തി​നാ​ൽ അ​വ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത് യൂ​റോ​പ്പി​ൽ മാ​ത്ര​മ​ല്ല, റോ​മി​ലുമുണ്ട്. റോ​മ​ൻ ഡി​സ്​​ട്രി​ക്കി​ലാ​ണ് ഞാ​ൻ അ​ടു​ത്തു​ത​ന്നെ തി​രി​ച്ചു​പോ​കു​ന്ന​ത്. അ​വി​ടെ നി​ര​വ​ധി ബ​സിലി​ക്ക​ക​ളു​ണ്ട്. എ​ന്നാ​ൽ അ​വി​ടെ​യെ​ല്ലാം ആ​ളു​ക​ൾ വ​രു​ന്ന​തി​ൽ കു​റ​വു​ണ്ട്.

പു​ന​രുജ്ജീവ​ന​ത്തി​നു​ള്ള ചോ​ദ​ന​ക​ളു​മു​ണ്ട്. അ​ത് മ​നു​ഷ്യ​നി​ൽ സ്വ​ാഭാ​വി​ക​മാ​ണ്. താ​ഴ​ത്തേ​ക്ക് പോ​യി എ​ന്ന​റി​യു​മ്പോ​ൾ വീ​ണ്ടും തി​രി​ച്ചു​വ​രാ​നു​ള്ള പ്ര​വ​ണ​ത​യു​ണ്ടാ​കും. ക്രി​സ്​​ത്യ​ൻ വി​ശ്വാ​സ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ൽ അ​താ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വീ​ണ്ടും പ്രാ​ക്ടീ​സ്​ റി​വൈ​വ് ചെ​യ്യും. ഒ​രു ഘ​ട്ട​ത്തി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി. ഇ​പ്പോ​ൾ അ​ത​ല്ല അ​വ​സ്​​ഥ. ഇ​ത് മാ​റി മാ​റി​വ​രു​ന്ന​താ​ണ് ച​രി​ത്രം.

സ​ന്ന്യാ​സ​വ​ഴി​യി​ലേ​ക്ക് പെ​ൺ​കു​ട്ടി​ക​ൾ വ​രു​ന്ന​തി​ൽ കു​റ​വു​ണ്ടോ?

മു​മ്പ​ത്തെ​പ്പോ​ലെ പെ​ൺ​കു​ട്ടി​ക​ൾ ദൈ​വവ​ഴി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ഈ ​കു​റ​വ് സ​മൂ​ഹ​ത്തി​ലെ മൊ​ത്തം അ​വ​സ്​​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കാ​ണേ​ണ്ട​ത്. ഇ​ന്ന് അ​ണു​കു​ടും​ബ​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഒ​രു കു​ടും​ബ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മ​ക്ക​ൾ എ​ന്ന​താ​ണ് പൊ​തു​രീ​തി. അ​ത​നു​സ​രി​ച്ചു​ള്ള കു​റ​വ് വി​ശ്വാ​സ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, മൊ​ത്തം അ​വ​സ്​​ഥ​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ വ​ര​ുന്ന​ത് കു​റ​വാ​ണെ​ന്ന് പ​റ​യാ​നു​മാ​വി​ല്ല. ഞാ​നി​പ്പോ​ഴു​ള്ള സ​ഭ​യി​ൽ വ​ർ​ഷം തോ​റും 15–25 കു​ട്ടി​ക​ൾ വ​രു​ന്നു. അ​ത് ഒ​ട്ടും കു​റ​വ​ല്ല എ​ന്നാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്.

മ​ദ​ർ ഏ​ലീ​ശ്വ​യു​ടെ കാ​ന​നൈ​സേ​ഷ​നെ​പ്പ​റ്റി സൂ​ചി​പ്പി​ച്ചു. യോ​ർ​ക്ക്ഷെ​യ​റി​ലെ ബു​ച്ച​ർ സ്​​ട്രീ​റ്റി​ൽ മാ​ർ​ഗ​ര​റ്റ് ക്ലിത്രു എ​ന്ന വി​ശു​ദ്ധ​യു​ടെ ജ​ന്മ​വീ​ട്ടി​ൽ പോ​യ​പ്പോ​ൾ അ​വി​ടെ ഒ​രു ആ​ഘോ​ഷ​വും ക​ണ്ടി​ല്ല. അ​തേസ​മ​യം കേ​ര​ള​ത്തി​ലെ ഒ​രു വി​ശു​ദ്ധ​യു​ടെ പ​ള്ളി​യി​ൽ വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ക​ണ്ടു. ഒ​രു ത​ര​ത്തി​ലു​ള്ള വി​പ​ണി​വ​ത്​ക​ര​ണം. ഈ ​വൈ​രു​ധ്യ​ത്തെ​പ്പ​റ്റി താ​ങ്ക​ൾ എ​ന്താ​ണ് പ​റ​യു​ക?

സ​ഭ​യി​ൽ വ​ള​രെ​യേ​റെ വി​ശു​ദ്ധ​രു​ണ്ട്. അ​റി​യ​പ്പെ​ടു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യി. നി​ങ്ങ​ൾ പ​റ​ഞ്ഞ ഒ​രു പ്ര​ശ്ന​മു​ണ്ട്. വി​ശു​ദ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ അ​മി​ത പ്ര​ചാ​ര​ണം ന​ൽ​കി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ക. അ​ത്ത​രം രീ​തി​ക​ളോ​ട് എ​നി​ക്ക് യോ​ജി​പ്പി​ല്ല. പ​ണ​താ​ൽ​പ​ര്യാ​ർ​ഥം ഒ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് നി​ല​പാ​ട്. വി​ശു​ദ്ധ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം കൊ​ടു​ക്കേ​ണ്ട​തി​ല്ല. അ​വ​ർ മ​ധ്യ​സ്​​ഥ സ​ഹാ​യ​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ത് അം​ഗീ​ക​രി​ച്ച് സ്വ​യ​മേ ആ​ളു​ക​ൾ വ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പ​ണ​താ​ൽ​പ​ര്യാ​ർ​ഥ​മു​ള്ള പ്ര​ചാ​ര​ണം ശ​രി​യ​ല്ല.

ഹി​ന്ദു​ഫാ​ഷി​സം രാ​ജ്യ​ത്ത് ഓ​രോ നി​മി​ഷ​വും ശ​ക്ത​മാ​കു​ന്ന കാ​ഴ്ച​കാ​ണു​ന്നു. സ്വാ​ഭാ​വി​ക​മാ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തിെ​ൻ​റ പ്ര​ശ്ന​വും കൂ​ടി അ​തി​ൽ ഉ​യ​ർ​ന്നു​വ​രും. ഒ​ഡി​ഷ​യി​ലെ ക​ണ്ഡ​മാ​ലി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണം ക്രി​സ്​​ത്യാ​നി​ക​ൾ നേ​രി​ടു​ക​യും ചെ​യ്തു..?

രാ​ജ്യ​ത്ത് ശ​ക്ത​മാ​യി അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. പ​ക്ഷേ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ശ​ക്ത​മാ​ണ്. അ​ത് മ​റി​ക​ട​ന്ന് മ​ത​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന നി​യ​മ​മു​ണ്ടാ​കു​മെ​ന്നോ അ​ടി​ച്ച​മ​ർ​ത്ത​ൽ ശ​ക്ത​മാ​യി ഉ​ണ്ടാ​കു​മെ​ന്നോ ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഞാ​ന​തി​നെ മ​റ്റൊ​രു രീ​തി​യി​ലാ​ണ് കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ആ​ത്മീ​യത​ല​ത്തി​ൽ നോ​ക്കി​യാ​ൽ ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ പെ​ർ​സി​ക്യൂ​ഷ​ൻ (മ​ത​േ​ദ്രാ​ഹം) ഉ​ണ്ടാ​യി​രു​ന്നു. റോ​മ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ കാ​ല​ത്ത്. ആ ​ശ​ക്ത​മാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾക്ക്​ ക്രി​സ്​​ത്യാ​നി​റ്റി​യെ ത​ക​ർ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 10 ച​ക്ര​വ​ർ​ത്തി​മാ​ർ ക​ഠി​ന പ്ര​യ​ത്നം ചെ​യ്തി​ട്ടും അ​തു ന​ട​ന്നി​ല്ല. അ​തി​നെ​യെ​ല്ലാം നി​ഷ്ഫ​ല​മാ​ക്കി യൂ​റോ​പ്പി​ൽ ക്രി​സ്​​തു​മ​തം ത​ഴ​ച്ചു​വ​ള​ർ​ന്നു. ഒ​ടു​വി​ൽ ച​ക്ര​വ​ർ​ത്തി​മാർ ക്രി​സ്​​ത്യാ​നി​ക​ളാ​യി മാ​റി ആ​യു​ധം അ​ടി​യ​റ​​െവ​ച്ചു. ഇ​ന്ത്യ​യി​ൽ ക​ണ്ഡ​മാ​ലി​ല​ട​ക്കം ന​ട​ന്ന ത​ര​ത്തി​ലു​ള്ള​ പെ​ർ​സി​ക്യൂ​ഷ​ൻ ഇ​നി ഉ​ണ്ടാ​യാ​ലും അ​ത് സ​ഭ​യു​ടെ ന​വീ​ക​ര​ണ​മോ, അ​ല്ലെ​ങ്കി​ൽ പുനരുജ്ജീവനമോ ആ​യി​ട്ടേ വരൂ.

സ​ഭ ദൈ​വി​ക​ത്വ​മു​ള്ള​താ​ണ്. അ​ത് സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ദൈ​വ​മാ​ണ്. അ​തി​നെ മ​നു​ഷ്യ​ന് ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. പെ​ർ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ച സ​ത്യ​മാ​ണ​ത്. ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ ത​ക​ർ​ന്നു​പോ​യ​താ​ണ് ച​രി​ത്രം. അ​തു​കൊ​ണ്ട് ത​ന്നെ ആ​ത്മീ​യ​ത​ല​ത്തി​ൽ ഞാ​ന​ത്ത​രം മ​ത​േദ്രാ​ഹ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ​യും കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ദൈ​വ​നി​ശ്ച​യ​ത്തി​നു​ണ്ട്.

സ​ഭ​യി​ൽ താ​ങ്ക​ൾ എ​ന്തു​ചെ​യ്യു​ന്നു? പു​തി​യ പു​സ്​​ത​ക​ങ്ങ​ൾ മ​ന​സ്സിലു​ണ്ടോ?

ഞാ​ൻ സെ​മി​നാ​രി​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു. സ​ഭ ച​രി​ത്ര​മാ​ണ് മു​ഖ്യ​മാ​യി പ​ഠി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സ​ഭ​യു​ടെ ച​രി​ത്രം മാ​ത്ര​മ​ല്ല, മൊ​ത്തം സ​ഭ​യു​ടെയും. ഒ​പ്പം കമ്പ്യൂച്ചി​യ​ൻ സെ​മി​നാ​രി​യി​ൽ ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്നു. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ഞ​ങ്ങ​ളു​ടെ മ​ഠ​ങ്ങ​ളി​ലും ശാ​ഖ​ക​ളി​ലും പോ​യും ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്നു. ഞാ​നി​പ്പോ​ൾ റോ​മി​ലാ​ണ് ത​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് കു​റ​ച്ചു​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ങ്ങോ​ട്ടു​പോ​കും. മ​ദ​ർ ഏ​ലീശ്വയുടെ കാ​ന​നൈ​സേ​ഷ​െൻ​റ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്ക് വ​ഹി​ക്കാ​നാ​ണ് പോ​കു​ന്ന​ത്. കാ​ന​നൈ​സേ​ഷ​ൻ പ്ര​കി​യയു​ടെ കൊ​ളാേ​ബ്ര​റ്റ​ർ ആ​യി​ട്ടാ​ണ് എ​ന്നെ സ​ഭ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം അ​ത് നീ​ളും. സ​ഭാ​ത​ല​തി​ൽ ഒ​ന്നു​ര​ണ്ട് പു​സ്​​ത​ക​ങ്ങ​ൾ മ​ന​സ്സിലു​ണ്ട്. ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് ഹി​സ്​​റ്റ​റി അ​സോ​സി​യേ​ഷ​നി​ൽ ഞാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ അ​തിെ​ൻ​റ​യൊ​ക്കെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്രപു​സ്​​ത​ക​ങ്ങ​ൾ ആ​ലോ​ച​ന​യി​ലു​ണ്ട്.


മാധ്യമം ആഴ്​ചപതിപ്പിൽ(ലക്കം:1013) പ്രസിദ്ധീകരിച്ചത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.