•സൈബർ ഇടങ്ങളിലെ തെറിവിളികളെയും അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങളെയും എങ്ങനെ വീക്ഷിക്കുന്നു?
ഏതൊരു ഇടവും എങ്ങനെയും ഉപയോഗിക്കാം. അത് പ്രയോഗിക്കുന്നവരുടെ മനോനിലയനുസരിച്ചാണ്. സാധാരണ ജനങ്ങൾക്ക് എഡിറ്റിങ് ഇല്ലാതെ തങ്ങളുടെ ആവിഷ്കാരത്തിന് കഴിയുന്ന പോസിറ്റിവ് ഇടങ്ങളായിത്തന്നെയാണ് ഞാൻ സാമൂഹിക മാധ്യമങ്ങളെ കാണുന്നത്. അന്തസ്സില്ലാത്ത ചുരുക്കം ചിലർ ടോയ്ലറ്റ് സാഹിത്യമെഴുതാൻ ഉപയോഗിക്കുന്നതിനെ കാര്യമാക്കേണ്ടതില്ല. പിന്നെ എനിക്കെതിരെ ബോഡി ഷെയിമിങ് ആണ് നടത്തിയത്. സ്ത്രീകളെ ഒതുക്കാൻ എക്കാലവും ഉപയോഗിച്ച ആയുധമാണിത്. സ്ത്രീകൾ ആത്മഹത്യചെയ്ത സംഭവംവരെ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ ചൂളിപ്പോവേണ്ടതില്ല. നമ്മുടെ അഭിമാനം മറ്റുള്ളവരുടെ കൈയിലല്ലെന്നുള്ള പൊതുബോധം ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഞാൻ പോരിനിറങ്ങിയത്.
•ദീപയെ പോലുള്ളവർ േഫസ്ബുക്കിലെ സുരക്ഷിത ഇടത്തിലിരുന്നുകൊണ്ട് സാമൂഹിക പ്രവർത്തനം നടത്തുന്നു എന്ന വിമർശനത്തെ കുറിച്ച് ?
സുരക്ഷിത ഇടം എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നു എന്ന നേട്ടത്തെ പറ്റിയാണ് അവർ പറയുന്നത്. നഷ്ടങ്ങൾ ആരും പറയുന്നില്ല. എെൻറ കുട്ടിക്ക് പേടിയില്ലാതെ സ്കൂളിൽ പോവാൻ കഴിയുന്നില്ല. ഭീഷണിക്കത്തുകളും ഫോൺവിളികളും എമ്പാടും വരുന്നു. സ്വകാര്യത നഷ്ടമാവുന്നു. ഒരു ഘട്ടത്തിൽ ജോലിക്കുവരെ ഭീഷണി ഉയർന്നു. ഇതൊന്നും ആരും കാണുന്നില്ല. രാഷ്ട്രീയ, സാമൂഹികബോധം കൊടിപിടിച്ച് നടക്കുന്നവർക്ക് മാത്രമുള്ളതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയബോധം ഉണ്ട്. എനിക്കൊരു രാഷ്ട്രീയ ബോധമുണ്ട്. എന്നുവെച്ച് ഏതെങ്കിലും ഫ്രെയിമിനുള്ളിൽ കയറി നിൽക്കാൻ ഞാൻ ഒരുക്കമല്ല.
•ഒരു സംഘടന ഫാഷിസ്റ്റുകൾക്കെതിരെയുള്ള പ്രതിരോധത്തിലെ ബിംബം എന്ന നിലയിൽ താങ്കളുടെ മാന്യമായ ഫോേട്ടാ ഉപയോഗിച്ചതിനെ നിശിതമായി വിമർശിച്ചുകണ്ടു?
ഒരു ബിംബം എന്ന നിലയിൽ മലാല യൂസുഫ് സായിയെയോ ചെഗുവേരയെയോ പോലെ എെൻറ പടം ഉപയോഗിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല. എെൻറ സ്വകാര്യത എനിക്ക് പ്രധാനവുമാണ്. ആ പരിപാടിയിൽ ഞാൻ പെങ്കടുക്കുന്നു എന്ന രീതിയിൽ ആണ് എനിക്ക് ആദ്യം വിവരം ലഭിച്ചത്. എെൻറ അനുവാദമില്ലാതെ അങ്ങനെ കൊടുത്തതിനാണ് വിമർശിച്ചത്. പിന്നീട് സംഘാടകർ മാപ്പുപറയുകയും വിഷയത്തിലെ തെറ്റിദ്ധാരണ നീക്കുകയും ചെയ്തു. അതോടെ അത് അടഞ്ഞ അധ്യായമായി.
•തുറന്ന് പ്രതികരിക്കുന്നയാൾ എന്ന നിലയിലാണ് ദീപ നിഷാന്ത് ആഘോഷിക്കപ്പെട്ടത്. എഴുത്തുകാരി, അധ്യാപിക എന്നീ വിലാസങ്ങൾ അതിന് മുകളിൽനിൽക്കണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
ഞാൻ എന്നെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നത് നല്ല അധ്യാപിക എന്ന നിലയിലാണ്. അത്ര വലിയ അനുഭവമുള്ള എഴുത്തുകാരിയൊന്നുമല്ല ഞാൻ.
സാധാരണക്കാരിയെന്ന നിലയിൽ സാധാരണ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതുകയായിരുന്നു. ഇത് പിന്നീട് പുസ്തകമാവുകയായിരുന്നു. എെൻറ എഴുത്തിനെ തേടിവരുന്ന ഒരു വായനക്കാരനെങ്കിലുമുണ്ടെങ്കിൽ സാർഥകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.