????? ??. ???

ഒരു എഴുത്തുകാരന് ഈയവസ്ഥയുണ്ടാകുമെന്ന് കരുതിയിരുന്നില്ല: കമൽസി

ഭൂതകാല കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഒരു ചെറുപ്പക്കാരന്‍െറ ഫാഷിസ്റ്റ്കാല ജീവതമാണ് കമല്‍ സി. എന്ന എഴുത്തുകാരന്‍േറത്. നോവലിലെ പരാമര്‍ശത്തെ ചൂണ്ടി ദേശീയഗാനത്തെ അവമതിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 12 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ ‘ജീവിക്കേണ്ടി’വന്ന വിഷാദരോഗിയുടെ കഥ.  

കൊല്ലം ചവറയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകനായി വളര്‍ന്ന് സി.പി.എം അംഗത്വംവരെയുണ്ടായിരുന്ന ആ ഇടത് സഹചാരിക്കുണ്ടായ അനുഭവം അദ്ദേഹം ‘മാധ്യമ’ത്തോട് പങ്കുവെച്ചു. ‘‘കമ്യൂണിസവും ഫാഷിസവുമെല്ലാം ഉള്ളടക്കത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. പ്രയോഗതലത്തില്‍ എല്ലാം ഒന്നുതന്നെ. അത് തിരിച്ചറിഞ്ഞപ്പോഴാണ് എം.എന്‍. വിജയന്‍ മാഷിന്‍െറയും പാഠം സുധീഷിന്‍െറയുമൊപ്പം ഇടതുപക്ഷത്തെയും പിണറായി വിജയനെയുമെല്ലാം രൂക്ഷമായി വിമര്‍ശിച്ചത്. പൂര്‍വവിദ്യാര്‍ഥി എന്ന നിലയില്‍ ഒരിക്കല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ ആക്രമണത്തിന് ഇരയായിട്ടുണ്ട്.  നാട്ടിലായിരുന്നപ്പോള്‍ ഒറ്റ രാത്രികൊണ്ട് ശിവസേനക്കാരുടെ കൊടിമരം പിഴുതെടുത്ത് അവിടെ ഡി.വൈ.എഫ്.ഐയുടേത് സ്ഥാപിച്ചതിന് അവര്‍ക്കും തന്നോട് വൈരാഗ്യം തോന്നിയിരിക്കും.  

‘പാഠം’ കാലത്തിനു ശേഷം പിന്നീട് കമല്‍ സി. ചവറ എന്ന തൂലികാനാമം ഞാന്‍ ഉപയോഗിച്ചിട്ടില്ല. പുസ്തകത്തില്‍ പോലും ആ പേരല്ല ഉപയോഗിച്ചത്. ഈ രാജ്യദ്രോഹക്കുറ്റത്തിലാണ് ഇപ്പോള്‍ വീണ്ടും ആ പേര് ഉയര്‍ന്നുവരുന്നത്. യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി അംഗം ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസുണ്ടായതെന്ന് എന്‍െറ സ്വന്തം അന്വേഷണത്തില്‍ മനസ്സിലായി. പക്ഷേ, എസ്.ഐ പറയുന്നത് സ്വമേധയാ എടുത്തതാണെന്ന്.

ഇത്രയും വലിയൊരു കുറ്റം ചുമത്തി ആഴ്ചകളോളം നിരീക്ഷിച്ചിട്ടും ഫോണ്‍ ടാപ്പ് ചെയ്തിട്ടും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും ഒന്നും അറിഞ്ഞില്ല എന്നത് എങ്ങനെ വിശ്വസിക്കും. സാധാരണ എസ്.ഐ വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമോ കേരളത്തില്‍. എന്‍െറയൊന്നും ജീവിതകാലത്ത് എഴുത്തിന്‍െറ പേരില്‍ കേരളത്തില്‍ ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് കരുതിയിരുന്നില്ല. വേറെ എന്തിന്‍െറ പേരില്‍ ഉണ്ടായാലും എഴുത്തിന്‍െറ പേരില്‍ ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാലും പാര്‍ട്ടി വിചാരിച്ചാലേ നാട് നന്നാകൂ എന്നുള്ള ശുഭാപ്തിവിശ്വാസിയുമാണ് ഞാന്‍’’ -കമല്‍ പറഞ്ഞു.

 

Tags:    
News Summary - kamalsy chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.