മതംമാറ്റ വിഷയങ്ങളിൽ ഭരണഘടന അനുവദിച്ചുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനാണ് പരമപ്രാധാന്യം നൽകേണ്ടതെന്നും ഒരാൾ തീവ്രവാദിയെ കല്ല്യാണം കഴിച്ചോ അല്ലയോ എന്നത് ഇത്തരം സംഭവങ്ങളിൽ പ്രസക്തമല്ലെന്നും പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ. ഹാദിയ വിഷയത്തിൽ ആ കുട്ടി ധൈര്യത്തോടെ വിളിച്ചുപറയുന്ന കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. ഇൗ വിഷയം യുവതിയും യുവാവും തമ്മിലുള്ള പ്രണയമെന്ന രീതിയിലല്ല കാണേണ്ടത്. ഇവിടെ ഹാദിയയും ഷഫിൻ ജഹാനും ഭാര്യാഭർത്താക്കൻമാരാണ്. ഭർത്താവ് തീവ്രവാദിയാണോ എന്ന് കോടതി പിന്നീട് കണ്ടെത്തണം. ഒരു തീവ്രവാദിയെ കല്യണം കഴിക്കാൻ പാടില്ലെന്ന് പറയാനാവില്ല. ഗോഡ്സേ കല്യാണം കഴിച്ച ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയയുടെ മാതാപിതാക്കളുടെ കണ്ണീരും ദുഖവും കാണാതിരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അതിൽ കാര്യമുണ്ടെന്നായിരുന്നു മറുപടി. സംഭവത്തിെൻറ പിന്നാമ്പുറത്തു നടക്കുന്ന കാര്യങ്ങൾ മുഴുവനായി മനസിലാക്കാൻ പറ്റുന്നില്ല. എന്നാൽ ഇപ്പോൾ ഹാദിയയുടെ മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ മറ്റാരോ പറയിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.
കോടതിയിൽ കേസ് തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിത്.
യുവജനങ്ങൾ മൊബൈലിൽ തലപൂഴ്ത്തിയിരിക്കുന്ന കാലത്ത് തെൻറ നിലപാടിൽ ഉറച്ചുനിന്ന് ആൾക്കൂട്ടത്തിന് മുന്നിലും കോടതിക്ക് മുന്നിലും നിലപാട് ശങ്കയില്ലാതെ പറഞ്ഞ ഹാദിയ അഭിനന്ദനമർഹിക്കുന്നു. നിലപാടുകൾ ആർക്കുമുന്നിലും ഏത് സമ്മർദങ്ങളുണ്ടായാലും പറയാനുള്ള ഇൗ ആർജവം യുവാക്കൾക്ക് മാതൃകയാണ്. അതിനാലാണ് ഇത്തരത്തിലുള്ള ധൈര്യമുള്ള മകളെ വളർത്തിയ ഹാദിയയുടെ അച്ഛൻ അഭിമാനിക്കണമെന്ന് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ തെളിവുകളായ പത്തോ പതിനഞ്ചോ കാര്യങ്ങളിൽ മിക്കതും മോദി ഭരണകൂടത്തിൽ കാണാൻ കഴിയും. ഇതിനാൽ മോദി സർക്കാറിനെ അങ്ങിനെ തന്നെ കാണാം. ചരിത്രത്തിൽ എല്ലാ കാലത്തും ഫാഷിസ്റ്റ് സർക്കാറുകൾ അഭിപ്രായ സ്വാതന്ത്യത്തേയും വ്യക്തിസ്വാതന്ത്യത്തേയും കൂച്ചുവിലങ്ങിടാറുണ്ട്. എന്നാൽ ഇന്ത്യയിൽ മോദി ഭരണം അതിെൻറ അവസാനത്തോടടുക്കുന്നുവെന്ന് പറയാനാകില്ല.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമീപകാലത്തുനടന്നുവരുന്ന മുന്നേറ്റങ്ങളിൽ പ്രതീക്ഷയുണ്ട്. മോദി ഭരണത്തിനെതിരായ ശക്തമായ എതിർനീക്കമായി ഇതിനെ കാണാനാകും. ഫാഷിസത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കാത്തത് ഭീതികൊണ്ടുകൂടിയാണ്. ഏതെങ്കിലും വിഭാഗത്തിെൻറ വികാരം വ്രണപ്പെടുന്നതുകൊണ്ട് മാത്രമല്ല പല വിഷയങ്ങളിലും സംഘ്പരിവാർ ഇടപെടുന്നത്. മിക്ക സംഭവങ്ങളിലും രാഷ്ട്രീയമാണ് മുഖ്യകാരണം. ‘പത്മാവതി’ സിനിമാവിവാദത്തിലും അതാണ് സംഭവിച്ചത്. ഫാഷിസ്റ്റുകൾ എഴുത്തുകാരുടെയും എതിർക്കുന്നവരുടേയും തലക്ക് വിലയിടുകയാണ്. കേരളം, ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളാണ് ഫാഷിസത്തിനെതിരായ പച്ചത്തുരുത്തുകൾ തീർക്കുന്നതെന്നും എൻ.എസ് മാധവൻ പറഞ്ഞു.
‘തനത്’ സാംസ്കാരികവേദിയുടെ പരിപാടിയിൽ പെങ്കടുക്കാൻ ദോഹയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.