മാലിന്യനീക്കം: കരാര്‍ നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം

കളമശ്ശേരി: നഗരസഭാ ഡമ്പിങ് യാര്‍ഡില്‍ കെട്ടിക്കിടക്കുന്ന അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കരാര്‍ നല്‍കാനുള്ള തീരുമാനത്തിന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. തരംതിരിക്കാതെ യാര്‍ഡില്‍നിന്ന് ടണ്ണിന് 600 രൂപ വാങ്ങി നല്‍കാനുള്ള കരാറിനാണ് ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. ഇടപ്പള്ളി കൂനംതൈ സ്വദേശിക്കാണ് കരാര്‍. ഇതോടെ രണ്ടുമാസത്തോളമായി വീടുകളിലും മറ്റു കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിക്കും. ഇതിനുമുമ്പ് പണം അങ്ങോട്ട് നല്‍കിയാണ് യാര്‍ഡില്‍നിന്ന് പ്ളാസ്റ്റിക്് മാലിന്യം നീക്കം ചെയ്തിരുന്നത്. ഇതില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇവരുമായുള്ള കരാര്‍ രണ്ടുമാസം മുമ്പ് അവസാനിച്ചതോടെ മാലിന്യനീക്കം സ്തംഭിച്ചു. തുടര്‍ന്ന് വീടുകളില്‍നിന്നുള്ള പ്ളാസ്റ്റിക് മാലിന്യനീക്കം പൂര്‍ണമായും നിലച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.